Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

അഖിലേശ നന്ദനനു അഖിലാണ്ഡ നായകനു

അഖിലേശ നന്ദനനു അഖിലാണ്ഡ നായകനു
അഖിലഗുണമുടയോരു പരമേശനു
ഇഹലോകമതിൽ മനുജമകനായി വന്നവനു
സകലാധികാരമുള്ള മനുവേലനു
ജയമംഗളം നിത്യ ശുഭമംഗളം (2)

ദുരിതാഴിയതിൽ വീണു പരിതാപമോടുഴലും
നരരോടുപെരുതായ കരുണപൂണ്ടു
കരളലിഞ്ഞു കനകതല മതിൽ മരുവും താതനുടെ
തിരുമാർവ്വ വിട്ടോരു മനുവേലനു
ജയമംഗളം നിത്യ ശുഭമംഗളം (2)

ധരണീതി ലെളിയൊരുനരനായി ബേതലേം
പുരിയിൽ തിരുവവതാരം ചെയ്തുവന്നു
പരിചോടു പന്തിരുവ രോടു യൂദനഗരികളിൻ
തിരുമൊഴികൾ പൊഴിഞ്ഞൊരു മനുവേലനു
ജയമംഗളം നിത്യ ശുഭമംഗളം (2)

കുഷ്ഠരോഗങ്ങളേയും പൊട്ടിയ കൺകളേയും
മറ്റു പല ദീനമുള്ളാരെയും
മുറ്റും സുഖമാക്കി മൃത്യുവന്നൊർകളേയും
പെട്ടെന്നുയിർപ്പിച്ച മനുവേലനു
ജയമംഗളം നിത്യ ശുഭമംഗളം (2)

ഘനപീഡപൂണ്ടവന്നു കാൽവറിയിൽ മരിച്ചവന്നു
ദിനം മൂന്നിലുയിർത്തെഴുന്നു വന്ന പരന്നു
കനകതലമെഴുന്നു പിത വലമമർന്നു മദ്ധ്യസ്ഥത
കനിവോടു ചെയ്യുന്ന മനുവേലനു
ജയമംഗളം നിത്യ ശുഭമംഗളം (2)

കാഹളങ്ങൾ ധ്വനിച്ചീടവെ മേഘാഗ്നിജ്വലിച്ചീടവേ
വേഗമൊടു ദൂതഗണ പാഞ്ഞുവരവെ
ലോകാവസാനമതിൽ മേഘങ്ങളിൽ കോടി
സൂര്യനെ പ്പോലെ വരും മനുവേലനു
ജയമംഗളം നിത്യ ശുഭമംഗളം (2)

ശത്രുവാം സാത്താനെ കെട്ടിവരിഞ്ഞാഴത്തിൽ
ഇട്ടടച്ചുമുദ്രയതുവെയ്ക്കുന്നവനു
ഇദ്ധരയെ പുതുതാക്കി ഭക്തരോടിങ്ങായിരമാ
ണ്ടുത്തമമായി വാഴുന്ന മനുവേഅനു
ജയമംഗളം നിത്യ ശുഭമംഗളം (2)

പരമസുതരായോർക്കും പാരിടമടക്കിയും
പരമശാലേം പുരി പാരിതിലിറക്കിയും
പരമ സന്തോഷങ്ങൾ പാരിതിൽ വരുത്തിയും
പരിചൊടുവാഴുന്ന മനുവേലനു
ജയമംഗളം നിത്യ ശുഭമംഗളം (2)

അങ്ങേ പോലെ ആയിത്തീരാൻ
അക്കരെ നാട്ടിലെൻ വാസമേകിടാൻ


Leave a Reply