Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

അൻപിൻ നാഥനെ നീ മതിയേ

അൻപിൻ നാഥനെ നീ മതിയേ
ആശ്രയിക്കാൻ യോഗ്യനായവനെ
പാടിടും ഞാൻ എന്നും നിനക്കായ്
പാർത്തിടും ഞാൻ നിൻ തണലിൽ

ആർപ്പോടെ ഞാൻ എന്റെ വീട്ടിലെത്തിടും
എൻ പാടുകൾ എല്ലാം മറന്നിടും
ഓർത്തീടുമ്പോൾ എന്റെ പാദം പൊങ്ങുന്നേ
പാർത്തീടുന്നേ ആ പൊൻ ദിനം നാഥാ

ഭക്തർ നീതി പ്രഭാതം പോലെ
വിളങ്ങിടും ന്യായം മധ്യാഹ്നം പോലെ
തമസ്സിൽ ഉദിക്കും വെളിച്ചമായി
നേരുള്ളാർക്കേകും തലമുറയായ്

ലാഭമായൊന്നും എണ്ണുന്നില്ലേ
ലോകത്തിൽ എൻ യാത്രയതിൽ
ഓടുന്നു ഞാൻ ലാക്കിലേക്ക്
വാടാകിരീടം പ്രാപിച്ചിടാൻ

നിന്ദ അപമാനം പഴി ദുഷികൾ
പർവ്വതസമമായെന്നെ മൂടുമ്പോൾ
ആശ്രയിക്കും ക്രൂശിൻ നാഥനെ
നിന്നെ നോക്കി ഞാൻ യാത്ര ചെയ്യും

യാഹിൽ ആശ്രയം വെച്ചിടുന്നോർ
സീയോൻ പർവ്വതം പോൽ നിലനിന്നിടും
ഉല്ലാസത്തിൻ ജയഘോഷങ്ങളാലെൻ
കൂടാരത്തെ മുറ്റും നിറച്ചിടുമേ

അൻപു നിറഞ്ഞ പൊന്നേശുവേ
അന്യോന്യം സ്നേഹിക്കുവിൻ നിങ്ങൾ
Post Tagged with


Leave a Reply