Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

അന്ത്യംവരെയും അങ്ങേ ഞാൻ

അന്ത്യംവരെയും അങ്ങേ ഞാൻ
വാഴ്ത്തി സ്തുതിച്ചിടുമേ (2)
നീ ചെയ്ത നന്മകളോർത്തിടുമ്പോൾ
കണ്ണുകൾ നിറഞ്ഞിടുന്നേ (2)

ശോധനകൾ എൻ ജീവിതത്തെ
വേദനയാലെന്നും തകർത്തിടാതെ(2)
എൻ കണ്ണുനീരെല്ലാം സന്തോഷമാക്കും
ആത്മസഖി എൻ യേശുപരൻ(2);-

അന്ത്യം…

മാറുകില്ലവൻ ചെയ്ത വാഗ്ദത്തങ്ങൾ
മാറാത്ത വിശ്വസ്തനേശുവിങ്കൽ(2)
മാർവ്വതിൽ ചാരി ഞാൻ യാത്ര ചെയ്യും
ജീവിതനാളുകൾ ആനന്ദമായ്(2);-

അന്ത്യം…

അന്ത്യത്തോളം അരുമനാഥൻ കൃപയിൻ
അന്ത്യകാല അഭിഷേകം
Post Tagged with


Leave a Reply