Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

അനുദിനമെന്നെ പുലർത്തുന്ന ദൈവം

അനുദിനമെന്നെ പുലർത്തുന്ന ദൈവം
അനവദി നന്മകൾ നല്കിടുന്നു
അനന്തമാം തിരുകൃപ മതിയേ
അനുഗ്രഹ ജീവിതം നയിച്ചിടുവാൻ

അവനിയിലെ അനർത്ഥങ്ങളാൽ
അലയുവാൻ അവനെന്നെ കൈവിടില്ല
അകമേ താനരൂപിയായുള്ളതിനാൽ
ആകുലമില്ലെനിക്കാധിയില്ല

ജീവിതമാം എൻ പടകിൽ
വൻ തിരമാല വന്നാഞ്ഞടിച്ചാൽ
അമരത്തെൻ അഭയമായ് നാഥനുണ്ട്
അമരും വൻകാറ്റും തിരമാലയും

ബലഹീനമാം എൻ ശരീരം
ഈ മണ്ണിൽ മണ്ണായ് തീരുമെന്നാൽ
തരും പുതുദേഹം തൻദേഹസമം
തേജസ്സെഴുന്നൊരു വിൺശരീരം

അനുദിനവും അരികിലുള്ള
അനുദിനം എന്നെ വഴി നടത്തും
Post Tagged with


Leave a Reply