Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

അന്യോന്യം സ്നേഹിക്കുവിൻ നിങ്ങൾ

അന്യോന്യം സ്നേഹിക്കുവിൻ നിങ്ങൾ
അന്യോന്യം സ്നേഹിക്കുവിൻ
സ്നേഹിച്ചു ജീവൻ തന്നവൻ നാഥൻ
സ്നേഹമായോതുന്നിതാ

അന്യർ തൻ ദുഃഖത്തിൽ പങ്കു ചേർന്നിടണം
ആർദ്രത കാട്ടിടണം
ഉള്ളതിൽ പങ്കു നാം അഗതികൾക്കായ്
അറിഞ്ഞു നല്കിടേണം മടിച്ചിടാതെ

ദൈവത്തിൻ നൽനേഹം
ഉള്ളിലുള്ളാരുമേ ആരോടും കോപിക്കില്ല
എല്ലാം സഹിക്കുവാൻ ക്ഷമിച്ചിടുവാൻ
ക്രിസ്തേശു നമ്മോടോതിയല്ലോ

അയല്ക്കാരെ നമ്മൾ സ്നേഹിക്കാതെങ്ങനെ
ദൈവത്തെ സ്നേഹിച്ചിടും?
ക്രിസ്തുവിൻ താഴ്ച നാം ധരിച്ചിടണം
എളിയവരെയാദരിച്ചിടണം

അൻപിൻ നാഥനെ നീ മതിയേ
അന്യനായ എന്നെ യേശു
Post Tagged with


Leave a Reply