Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

അറുക്കപ്പെട്ട കുഞ്ഞാടേ ആരാധ്യൻ

അറുക്കപ്പെട്ട കുഞ്ഞാടേ ആരാധ്യൻ നീ മാത്രമേ
അങ്ങേപ്പോലാരുമില്ല വേറൊരു പാറയില്ലാ

ഉള്ളം തകർന്നടിയൻ കേണു കരഞ്ഞീടുമ്പോൾ
ഓടിയെൻ ചാരെയെത്തി മാർവ്വതിൽ ഏറ്റുവേനേ

ക്രൂശതിലെന്റെ പേർക്കായ് പാടുകൾ ഏറ്റവനേ
പാപക്കറകൾ നീക്കി സ്വർലോകേ ചേർക്കുവോനെ

പൊൻനിണം എൻ വിലയായ് ക്രൂശതിൽ ഉറ്റിയോനേ
മന്നിലെന്നും സ്തുതിപ്പാൻ എന്നെ നിറയ്ക്കേണമേ

വാക്കു മാറാത്തവനേ പ്രാണനേ എൻ പ്രിയനേ
വിൺമേഘത്തേരിലേറാൻ ഉള്ളമോ വാഞ്ചിക്കുന്നേ

അരുമയുള്ളേശുവേ കുരിശിൽ
അറുക്കപ്പെട്ട കുഞ്ഞാടു യോഗ്യൻ
Post Tagged with


Leave a Reply