Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

അസ്സാദ്ധ്യമായതൊന്നുമില്ല എൻ

അസ്സാദ്ധ്യമായതൊന്നുമില്ല
എൻ ദൈവത്തിൻ വാക്കുകൾ മുൻപിൽ
പർവതം മാറിടട്ടെ കുന്നുകൾ നീങ്ങിടട്ടെ
മാറുകയില്ല തൻറെ ദയകൾ
ആകാശം മാറിടട്ടെ ഭൂമിയും നീങ്ങിടട്ടെ
മാറുകയില്ല തന്റെ വചനം

യഹോവ നല്ലവനല്ലോ – യഹോവ നല്ലവനല്ലോ
ഹാലേലുയ്യാ – ഹാലേലുയ്യാ

കാറ്റുകാണുകില്ല നിങ്ങൾ മഴയും കാണുകയില്ല
വിശ്വാസത്തോടെ കുഴികൾ വെട്ടീടുകിൽ
താഴ്വര വെള്ളത്താൽ നിറയും
ആത്മാവിനാലെ കൃപയെന്നാർത്തീടുകിൽ
ദൈവത്തിൻ പ്രവർത്തികൾ കാണും – യഹോവ…

സൈന്യത്താലെയല്ല ഒരു ശക്തിയാലുമല്ല
ആത്മാവിനാലെ അഭിഷേകത്താലേ
ശത്രുവിൻറെ നുകം തകരും
അധികാരത്താലെ അഭിഷേകത്താലേ
ശത്രുവിൻ കോട്ടകൾ തകരും – യഹോവ…

യേശുവിൻ നാമത്തിങ്കൽ എല്ലാ മുഴങ്കാലും മടങ്ങും
വാനത്തിൻ കീഴെ ഭൂമിക്കു മീതെ
വേറൊരു നാമവും ഇല്ല
യേശുവിൻ നാമം രക്ഷിക്കും നാമം
ഏവരും ചേർന്നങ്ങു പാടും – യഹോവ…

ആണിപ്പാടുള്ള കരത്താൽ
അവൻ അവർക്കായ് ഒരുക്കുന്ന
Post Tagged with


Leave a Reply