അതിശയമേ യേശുവിൻ സ്നേഹം
അതിശയമേ യേശുവിൻ സ്നേഹം
ആനന്ദമേ ആയതിൻ ധ്യാനം(2)
ആഴമുയരം നീളം വീതി (2)
ആർക്കു ഗ്രഹിക്കാം, ഈ ഭൂവിൽ
മമ മണാളാ നിൻ പ്രേമത്താലെ (2)
നിറയുന്നേ എൻ ഉള്ളം ഇന്നേരം
മറന്നു സ്വർഗ്ഗ സുഖം അഖിലവും നീ
അലഞ്ഞ എന്നെ മാർവ്വിലണപ്പാൻ(2)
മഹത്വമെ നിൻ നാമത്തിനു (2)
മഹത്വമെ എന്നും എന്നേക്കും
കാത്തു കൃപയിൻ കാലം മുഴുവൻ നീ
കൈവിടാതെന്നെ കണ്മണിപോലെ(2)
കലങ്ങിയുള്ളം നീറുന്നേരം (2)
അരികിൽ വന്നേകി, ആശ്വാസം
തളർന്ന നേരം തിരുഭുജം അതിനാൽ
താങ്ങി എടുത്തോ താതനോടിരുത്താൻ (2)
തരുന്നേ നാഥാ സമസ്തവും ഞാൻ(2)
ദിവ്യ സ്നേഹത്താൽ, എന്നെയും
മറന്നാലും ഒരമ്മതൻ കുഞ്ഞിനെ
മറക്കുകില്ലൊരു നാളും നീ എന്നെ (2)
വരച്ചല്ലോ നിൻ ഉള്ളം കൈയ്യിൽ (2)
വാക്കു മാറാത്ത, മഹേശൻ
ഏറിയ വെള്ളങ്ങൾക്കെളുതല്ലേ അകറ്റാൻ
ഏഴയെ നിൻ പ്രേമത്താലെ നിന്നും(2)
പകരുക നിൻ ആത്മശക്തി (2)
എന്നും വർണ്ണിപ്പാൻ, നിൻ പ്രേമം
ഏതുമില്ലേ ഏകുവാൻ ഇഹത്തിൽ
ഏഴമേൽ വച്ച സ്നേഹമതോർത്താൽ (2)
ഏകുന്നേ സ്തുതി സ്തോത്രവും ഞാൻ (2)
ഏറ്റുകൊൾക നീ, എൻ പ്രിയാ
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള