Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

അത്യുന്നതൻ മഹോന്നതൻ യേശുവേ

അത്യുന്നതൻ മഹോന്നതൻ യേശുവേ നീയേ
മാനവും മഹത്വവും നിനക്കു മാത്രമേ
മാറാത്ത മിത്രം യേശു എന്നും ദേവാധിദേവനേശു
നിത്യനാം ദൈവം യേശു എന്റെ രാജാധിരാജൻ യേശു

പാടിടും ഞാൻ ഘോഷിക്കും
നിൻ നാമം എത്ര ഉന്നതം
പാടിടും ഞാൻ ഘോഷിക്കും
നിൻ സ്നേഹം എത്ര മാധുര്യം

അങ്ങേപ്പോലെ സ്നേഹിച്ചിടാൻ ആരുള്ളു യേശുവേ
ആശ്രയിപ്പാൻ ഒരേ നാമം യേശുവിൻ നാമമേ(2)
നല്ല സ്നേഹിതനാമീ യേശു എൻകൂടെ ഉള്ളതാൽ
എന്തൊരാനന്ദമേ നാഥാ ജീവിതസൗഭാഗ്യമേ;-

പാടിടും

അന്ത്യത്തോളം നിൻ ക്രൂശിന്റെ വചനം സാക്ഷിപ്പാൻ
തരുന്നു ഞാൻ സമ്പൂർണ്ണമായ് നിനക്കായ് ശോഭിപ്പാൻ(2)
പകരൂ ശക്തിയെന്നിൽ നാഥാ നിനക്കായ് പോയിടാൻ
വിശ്വസ്ത-ദാസനായ് എന്നെ തൃക്കൈയ്യിൽ തരുന്നിതാ;-

പാടിടും

അത്യുന്നതനാം ദൈവമേ
അത്യന്ത ശക്തിയാലെന്നെ നിറയ്ക്ക
Post Tagged with


Leave a Reply