Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

അത്യുന്നതൻ തൻ മറവിൽ വസിക്കും

അതന്നതൻ തൻ മറവിൽ വസിക്കും
ഭ്യത്യരെത്ര സൗഭാഗ്യശാലികൾ!
മൃത്യുഭയം മുറ്റുമകന്നു പാടും
അത്യുച്ചത്തിൽ സ്വർഗ്ഗീയ സംഗീതം

ഇത്രഭാഗ്യം വേറില്ല ചൊല്ലുവാൻ
ഇദ്ധരയിൽ നിശ്ചയമായ് (2)

സർവ്വശക്തൻ തൻ ചിറകിന്നു കീഴിൽ
നിർഭയനായ് സന്തതം വാഴ്ച ഞാൻ
ഘോരതര മാരിയോ കൊടുങ്കാറ്റോ
കൂരിരുട്ടോ പേടിപ്പാനില്ലൊന്നും

ദൈവമെന്റെ സങ്കേതവും കോട്ടയും
ദിവ്യസമാധാനവും രക്ഷയും
ആപത്തിലും രോഗദുഃഖങ്ങളിലും
ആശ്വാസവും സന്തോഷഗീതവും

സ്നേഹിതരും ബന്ധുമിത്രരേവരും
കൈവിട്ടാലും ഖേദിപ്പാനെന്തുള്ളു
വാനം ഭൂമി മാറിപ്പോയീടിലും തൻ
വാഗ്ദത്തമോ നില്ക്കും സുസ്ഥിരമായ്

അത്യുന്നതൻ സുതനേ
അത്യുന്നതൻ്റെ മറവിങ്കൽ


Leave a Reply