Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

അത്യുന്നതനാം ദൈവത്തിൻ മറവിൽ

അത്യുന്നതനാം ദൈവത്തിൻ മറവിൽ
സർവ്വശക്തൻ നിഴലിൻ കീഴിൽ
കോട്ടയായവൻ സങ്കേതമായവൻ
തൻ സന്നിധിയിൽ വസിക്കുന്നു ഞാൻ

ഞാനാശ്രയിക്കും പാറ എൻ രക്ഷയിൻ വെളിച്ചം
ഞാനാരെ പേടിക്കും കർത്തനെന്റെ അഭയം
ഇടയശ്രേഷ്ഠൻ ക്രിസ്തു വീര്യഭുജം ഉള്ളോൻ
കൈപിടിച്ചു നയിക്കുന്നെന്നെ

പാപമൃത്യു ശാപഘോരപീഡയാൽ
മനമുരുകും മർത്യസ്നേഹിതാ
അദ്ധ്വാനിക്കുന്നോർ ഭാരം വഹിപ്പോർ
യേശുവിന്‍റെ പാദേ ചേരുക;-

ഞാനാ…

യുദ്ധം ക്ഷാമ രോഗ വിപ്ളവാധികൾ
ഭൂലോകത്തെ നടുക്കീടുന്നു
വില്ലൊടിക്കുവാൻ വ്യാധി നീക്കുവാൻ
ജയം വരിച്ചേശു വരുന്നു;-

ഞാനാ…

രക്ഷനേടുവാൻ മോക്ഷം പ്രാപിപ്പാൻ
സത്യമാർഗ്ഗമന്വേഷിപ്പോനെ
സത്യവഴിയും വാതിലുമായ
യേശുനാഥൻ പാദം ചുംബിക്ക;-

ഞാനാ…

അവൻ ആർക്കും കടക്കാരനല്ല
അത്യുന്നതനാം ദൈവമേ
Post Tagged with


Leave a Reply