എനിക്കായ് കരുതുന്നവൻ ഭാരങ്ങൾ
എനിക്കായ് കരുതുന്നവൻ ഭാരങ്ങൾ വഹിക്കുന്നവൻ എന്നെ കൈവിടാത്തവൻ യേശു എൻ കൂടെയുണ്ട് പരീക്ഷ എന്‍റെ ദൈവം അനുവദിച്ചാൽ പരിഹാരം എനിക്കായ് കരുതീട്ടുണ്ട് എന്തിനെന്നു ചോദിക്കില്ല ഞാൻ-എന്‍റെ നന്മയ്ക്കായെന്നറിയുന്നു ഞാൻ എരി-തീയിൽ വീണാലും അവിടെ ഞാൻ ഏകനല്ല വീഴുന്നതോ തീയിലല്ല-എൻ യേശുവിൻ കരങ്ങളിലാം ഘോരമാം ശോധനയിൻ ആഴങ്ങൾ കടന്നിടുമ്പോൾ നടക്കുന്നതേശുവത്രെ ഞാനവൻ കരങ്ങളിലാം ദൈവം എനിക്കനുകൂലം-അതു നന്നായറിയുന്നു ഞാൻ ദൈവം അനുകൂലമെങ്കിൽ ആർ എനിക്കെതിരായിടും?
Read Moreഎനിക്കായ് കരുതും എന്നെ വഴി നടത്തും
എനിക്കായ് കരുതും, എന്നെ വഴി നടത്തും എന്നെ മുറ്റും അറിയുന്നവൻ എന്‍റെ നോവുകളും, നിനവുകളും ആഴമായ് അറിയുന്നവൻ നാഥാ നീയല്ലാതാരുമില്ല ശത്രുവിൻ ഭീതി ഏറിയാലും സ്നേഹിതരായവർ മറന്നിടിലും ബലവാനായവനെൻ ദൈവം തുണയായെൻ സവിധേ കരുതിടും തൻ കരത്താൽ രോഗ പീഢകളേറിയാലും ക്ഷീണിതനായ് ഞാൻ തളർന്നീടിലും സൗഖ്യദായകനെൻ ദൈവം നവജീവൻ പകരും നടത്തിടും തിരുക്യപയാൽ
Read Moreഎനിക്കായ് കരുതാമെന്നുരച്ചവനെ
എനിക്കായ് കരുതാമെന്നുരച്ചവനെ എനിക്കൊട്ടും ഭയമില്ല നിനച്ചിടുമ്പോൾ എനിക്കായ് കരുതുവാൻ ഇഹത്തിലില്ലേയൊന്നും ചുമത്തുന്നെൻഭാരം എല്ലാം നിന്‍റെ ചുമലിൽ ഭക്ഷണമില്ലാതെ വാടി കുഴഞ്ഞിടുമ്പോൾ ഭക്ഷണമായ് കാകൻ എന്‍റെ അരികിൽ വരും അപ്പവും ഇറച്ചിയും ഇവ കരത്തിൽ തരും ജീവ ഉറവയിൻ തോടെനിക്കു ദാഹം തീർത്തിടും;- ക്ഷാമമേറ്റു സാരാഫാത്തിൽ സഹിച്ചിടുവാനായ് മരിക്കുവാനൊരുക്കമായ് ഇരുന്നീടിലും കലത്തിലെ മാവു ലേശം കുറയുന്നില്ലേ-എന്‍റെ കലശത്തിൽ എണ്ണ കവിഞ്ഞൊഴുകിടുമെ;- കാക്കകളെ നോക്കിടുവിൻ വിതയ്ക്കുന്നില്ല കൊയ്തു കളപ്പുരയൊന്നും നിറയ്ക്കുന്നില്ല വയലിലെ താമരകൾ വളരുന്നല്ലോ നന്നായ് വാനിലെ പറവകൾ പുലരുന്നല്ലോ;- […]
Read Moreഎനിക്കായൊരുത്തമ സമ്പത്ത് സ്വർഗ്ഗ
എനിക്കായൊരുത്തമ സമ്പത്ത് സ്വർഗ്ഗരാജ്യത്തിലൊരുക്കുന്നതാൽ ഇനി ലോകത്തെ സ്നേഹിച്ചിടുവാൻ ഒരുകാലത്തും പോകയില്ല ഞാൻ എന്‍റെ ആയുസ്സിൻ ദിനമൊക്കെയും നിന്നെമാത്രം ഞാനിനി സേവിക്കും എന്‍റെ പ്രാണനായകനേശുവേ നിന്‍റെ സ്നേഹം നീ എനിക്കേകിടണേ ഏഴയാകുന്ന എന്നെ സ്നേഹിച്ച നിന്‍റെ സ്നേഹം എത്രയോ ആശ്ചര്യം എന്‍റെ പാപശാപങ്ങൾ നീക്കി നിൻതിരു ജീവനാൽ എന്നെ നിറച്ചല്ലോ;- എന്‍റെ ദേഹവും തിരു ആലയമായ് നിന്‍റെ ആത്മാവേ എനിക്കേകിയതാൽ തിരുനാമത്തിൻ മഹത്വത്തിനായ് ഇനി ജീവിപ്പാൻ കൃപ നൽകുക;- പ്രിയൻ തേജസ്സിൽ വെളിപ്പെടും നാളിൽ ഞാനും തേജസ്സിൻ മുമ്പിൽ […]
Read Moreഎനിക്കായൊരു സമ്പത്ത് ഉയരെ
എനിക്കായൊരു സമ്പത്ത് ഉയരെ സ്വർഗ്ഗനാടതിൽ ഒരുക്കുന്നുണ്ടൊരുക്കുന്നുണ്ട് യേശുനാഥൻ അന്യനാണ് സാധു ഞാൻ ഇവിടെ പരദേശി ഞാൻ വീടെനിക്കുണ്ടുയരത്തിൽ ലോകം എനിക്കുള്ളതല്ല അപ്പനമ്മ മറക്കുമ്പോൾ സ്വന്ത ജനം തള്ളുമ്പോൾ തള്ളിടാത്ത സ്നേഹമായ് യേശുവുണ്ട് ചാരുവാൻ കഷ്ട നഷ്ടം ഏറുമ്പോൾ പ്രതികൂലം ഏറുമ്പോൾ ഹാലെലുയ്യാ പാടും ഞാൻ യേശുവിനെ നോക്കും ഞാൻ
Read Moreഎനിക്കായി മരിച്ചുയിർത്ത എന്‍റെ
എനിക്കായി മരിച്ചുയിർത്ത എന്‍റെ താതനെ ഓർത്തിടുമ്പോൾ ഇഹത്തിലെ ഭാരങ്ങൾ ആകുലവ്യാധികൾ സാരമില്ലാ എനിക്ക് എന്‍റെ പ്രീയന്‍റെ സ്നേഹത്തെ വർണ്ണിച്ചീടാനായ് നാവതില്ലേ കഷ്ടങ്ങൾ വന്നാലും നഷ്ടം അതായാലും സമ്മതം എൻ പ്രിയനേ;- എന്‍റെ പ്രാണനാഥന്‍റെ മാർവ്വിൽ ചാരി ഞാൻ ആശ്വസിക്കും കോഴി തൻ കുഞ്ഞുങ്ങളെ മറച്ചിടുന്നതുപോൽ തൻ നിഴൽ എൻ അഭയം;- എന്‍റെ യാത്രയിൽ കൂടിരിന്നു എന്‍റെ വേദന ചുമന്നിടുന്നു അമ്മ മറന്നാലും സോദരർ തള്ളിയാലും താതൻ എൻ കൂടെയുണ്ട്;-
Read Moreഎനിക്കായി മരിച്ചവനെ മരണത്തെ
എനിക്കായി മരിച്ചവനെ മരണത്തെ ജയിച്ചവനെ ഇന്നും ജീവിക്കുന്നവനെ(2) യേശുവേ എൻ യേശുവേ (2) നിൻ കൃപകളെ ഞാൻ പാടിടും നിൻ സ്നേഹത്തെ ഞാൻ വാഴ്ത്തിടും ചെയ്ത നന്മകൾ ഞാൻ ഓർത്തിടും യേശുവേ (2) എല്ലാ നാമത്തിനും മീതെ ഉയർന്ന നാമമിത് ദൂതന്മാർ രാപ്പകലിന്നും വാഴ്ത്തുന്ന നാമമിത് എല്ലാ നാവും പാടീടും മുഴങ്ങാലും മടങ്ങിടുമേ സർവ്വത്തിൻ യോഗ്യൻ നീയേ(2);- നിൻ കൃപ… അത്ഭുത മന്ത്രിയവൻ വീരനാം ദൈവം അവൻ നിത്യ പിതാവും അവൻ സമാധാനത്തിൻ പ്രഭു ആരാധിപ്പാൻ യോഗ്യൻ […]
Read Moreഎനിക്കായി ചിന്തി നിൻ രക്തം
എനിക്കായി ചിന്തി നിൻ രക്തം ഇല്ലിതല്ലാതൊരു ന്യായം ഇപ്പോഴും നിൻ വിളി ഓർത്തു ദേവാട്ടിൻ കുട്ടീ വരുന്നേൻ വിവിധ സംശയങ്ങളാൽ വിചാര പോരാട്ടങ്ങളാൽ വിപത്തിൽ അകപ്പെട്ടു ഞാൻ ദേവാട്ടിൻ കുട്ടീ വരുന്നേൻ ദാരിദ്രാരിഷ്ടൻ കുരുടൻ ധനസ്ഖ്യങ്ങൾ കാഴ്ച്ചയും ദാനമായ് നിങ്കൽ ലഭിപ്പാൻ ദേവാട്ടിൻ കുട്ടീ വരുന്നേൻ എന്നെ നീ കൈകൊണ്ടിടുമേ എൻ പിഴ പോക്കി രക്ഷിക്കും എന്നല്ലോ നിൻ വാഗ്ദത്തവും ദേവാട്ടിൻ കുട്ടീ വരുന്നേൻ അഗോചരമാം നിൻ സ്നേഹം അഗാധപ്രയാസം തീർത്തു അയ്യോ നിന്‍റെ നിന്‍റെതാവാൻ ദേവാട്ടിൻ […]
Read Moreഎനിക്കാനന്ദമുണ്ട് ആനന്ദമുണ്ട്
എനിക്കാനന്ദമുണ്ട് ആനന്ദമുണ്ട് മഹാ സന്തേഷമുണ്ട് ഉല്ലാസമുണ്ട്(2) എന്നെ വീണ്ടെടുത്തവൻ എന്‍റെ പ്രാണവല്ലഭൻ എന്‍റെ കൂട്ടായിതൻ കൂടെയുണ്ടല്ലോ (2) എത്ര ദുഃഖം നിന്നെ നേരിട്ടെന്നാലും എത്ര ശത്രു നിന്നെ പകച്ചെന്നാലും(2) നിന്നെ കണ്ടിടുന്നവൻ നിന്നെ മാറോടണക്കും നിന്‍റെ ദുഃഖമെല്ലാം തീര്ർത്തിടുന്നവൻ(2) നിന്നെ നിത്യമായ രാജ്യത്തെത്തിക്കും അവിടെ ദുഃഖമില്ല ഭീതിയിമില്ല(2) നിന്‍റെ നിത്യനാണവൻ നിന്‍റെ രാജാവാണവൻ നിന്‍റെ പ്രീയനാണെന്നോർത്തുകൊള്ളുക(2)
Read Moreഎനിക്കല്ല ഞാൻ ക്രിസ്തുവിനത്രെ
എനിക്കല്ല ഞാൻ ക്രിസ്തുവിന്നത്രേ അവനായിതാ സമർപ്പിക്കുന്നേ അവൻ നടത്തിപ്പിൻ കാവൽ കൊണ്ടോ- രോ നിമിഷവും നടത്തുന്നെന്നെ വഴിയേ എല്ലാ പാപങ്ങളുമകറ്റിനീച പാപിയെന്നെ രക്ഷിപ്പാൻ തിരുരക്തത്തിൻ ശക്തിയാൽ തീർത്തിടും വെണ്മയായ് സ്വർഭാഗ്യം ചേരുവോളം;- ഈ എൻ കൈകളെ സമർപ്പിക്കുന്നേ സേവയ്ക്കായി എൻ ജീവനെയും കാൽകൾ ഓടട്ടെ നിൻപാത ചേരട്ടെ എൻ ചിന്ത തിരുരാജ്യ വ്യാപ്തിക്കായി;- കൺകൾ കാണട്ടെ നിൻമുഖത്തെ ദർശിപ്പാൻ ഈ വൻ ഭാരത്തെയും എൻ ചെവികൾ ശ്രവിക്കുന്നേ ഹൃദയം വഴങ്ങുന്നേ രക്ഷകാ നിൻ വകയായ്;-
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

