ഉന്നതൻ യേശുക്രിസ്തുവിൻ നാമം
ഉന്നതൻ യേശുക്രിസ്തുവിൻ നാമം ഉർവ്വിയിലെങ്ങും ഉയർത്തീടാം ഉണർന്നിടാം ബലം ധരിച്ചീടാം ഉയർപ്പിൻ രാജൻ എഴുന്നെള്ളാറായി ദൈവകൃപകൾ പെരുകിടട്ടെ ദൈവ മഹിമയ്ക്കായി ജീവൻ ത്യജിച്ചീടുക വേലതികച്ചീടുക നീതിമാന്‍റെ നിലവിളികേട്ടു വിടുവിച്ചീടും തൻ കരത്താൽ അവങ്കലേക്കു നോക്കിടും മുഖങ്ങൾ അവനിലെന്നും മോദിച്ചിടും;- ദൈവ… ആശ്രയമാരും ഇല്ലെന്നുചൊല്ലി ആധിയിൽ ആണ്ടു വലയേണ്ട ആശ്രിതർക്കാലംബം യേശു താനല്ലോ ആകുലമെല്ലാം നീക്കിടുക;- ദൈവ… പാതയ്ക്കു ദീപം യേശുതാനല്ലോ പാതവിട്ടോടി പോയിടല്ലേ പതറിടാതെ പാദങ്ങൾ വെയ്ക്കാം പതിക്കയില്ല നിലം പരിചായ്;- ദൈവ… മുട്ടോളമല്ല അരയോളമല്ല പത്ഥ്യമാം […]
Read Moreഉന്നതൻ നീ അത്യുന്നതൻ നീ
ഉന്നതൻ നീ അത്യുന്നതൻ നീ അങ്ങേപ്പോലൊരു ദൈവമില്ലാ(2) അത്ഭുതവാൻ അതിശയവാൻ നീ മാത്രമെൻ ദൈവമെന്നും(2) നന്മയല്ലാതൊന്നും ചെയ്തിട്ടില്ലല്ലോ നന്മമാത്രമേ ഇനി ചെയ്കയുള്ളല്ലോ(2) തിന്മയ്ക്കായൊന്നും ഭവിച്ചില്ലല്ലോ നന്മയ്ക്കായ് കൂടി വ്യാപരിച്ചല്ലോ(2);- ഉന്നത… നടത്തിയ വഴികളെ ഓർത്തിടുമ്പോൾ കരുതിയ കരുതൽ നിനച്ചീടുമ്പോൾ(2) സ്തുതിക്കുവാൻ ആയിരം നാവുപോരായേ എങ്കിലും ആവോളം ഞാൻ പാടിസ്തുതിക്കും(2);- ഉന്നത…
Read Moreഉന്നത വിളിക്കു മുൻപിൽ അർപ്പിക്കുന്നു
ഉന്നത വിളിക്കു മുൻപിൽ അർപ്പിക്കുന്നു ഞാൻ അങ്ങെ ഇഷ്ടം എന്നിൽ നാഥാ നിറവേറിടട്ടെ പോകാം ഞാൻ പോകാം ഞാൻ കൽപ്പിക്കും പോലെ മാറില്ല പിന്മാറില്ല എൻ അന്ത്യനാൾ വരെ ആയിരങ്ങൾ നിത്യവും നരകെ വീഴുമ്പോൾ അതിവേദനയാൽ എൻ ഹൃദയം പിടയുന്നെൻ പ്രിയനാഥാ;- എന്തു ചെയ്യാൻ അരുളിയാലും ചെയ്യാം കർത്താവേ എന്തു വില നൽകിയും സുവിശേഷം അറിയിക്കാം;- ബലിപിഠെ എരിഞ്ഞൊടുങ്ങാൻ അങ്ങരുൾ ചെയ്താൽ അതിനും തയ്യാർ യേശുവേ നിൻ നാമം ഉയരേണം;-
Read Moreഉദയനക്ഷത്രം വാനിൽ ഉദിച്ചിടാറായ്
ഉദയനക്ഷത്രം വാനിൽ ഉദിച്ചിടാറായ് പ്രഭയേറും പ്രഭാതമിങ്ങടുത്തിടാറയ് തിരുസഭയേ വേഗമുണർന്നിടുക രാജാധിരാജനെ എതിരേൽക്കുവാൻ ഇരുളേറും ഈ ലോകയാത്രയിൽ നാം ഇരുളിന്‍റെ പ്രവർത്തികൾ ഉരിഞ്ഞിടുക ലോകമോഹങ്ങൾ മുറ്റും പരിത്യജിക്കാം രാക്കാലം തീരാറായ് പകൽ വരുന്നേ;- ഇഹത്തിലെ ദുരിതങ്ങൾ സാരമാക്കേണ്ട മഹത്തായ പ്രതിഫലം നമുക്കുണ്ടല്ലോ ദൈവഭയത്തിൽ വിശുദ്ധരായ് തീരാം തൻ വേലയിൽ വർദ്ധിച്ചു വന്നിടാം;- കണ്ണുനീരും നെടുവീർപ്പും നീങ്ങിടുമേ കർത്താവിനോടു നാം ചേർന്നിടുമ്പോൾ അണച്ചിടുമേ തൻ പൊൻ തിരുമാർവ്വിൽ ആമോദപൂർണ്ണരായ് നാം കൂടെ വാണിടും;- വിശുദ്ധനിനിയും തന്നെ തന്നെ വിശുദ്ധീകരിക്കട്ടെ നീതിചെയ്യുന്നോനധികം […]
Read Moreഉത്തരവാദിത്തം ഏല്ക്കുക സോദരിമാരേ
ഉത്തരവാദിത്തം ഏൽക്കുക സോദരിമാരേ ഉത്തമ സ്ത്രീകളെ കാണുക വേദഗ്രന്ഥത്തിൽ ഭക്തിയുള്ള സ്ത്രീരത്നങ്ങൾ എത്രയോ സേവനം ചെയ്തു(2) ശ്രേഷ്ഠരാം മഹാന്മാർക്കു പിന്നിൽ സഖിയായ് ഓരോ ഉത്തമ സ്ത്രീകളെ കാണാം വേദഗ്രന്ഥത്തിൽ ഉത്തമ സ്ത്രീകളെ കാണുക കന്യക മറിയം, മഗ്ദല മറിയം, ഫേബ, പ്രിസ്കില്ല, സുന്തുക മർത്ത, മറിയ, ശലോമ, യോഹന്ന, ലുദിയ ഉത്തമ സ്ത്രീകളെയും കാണാം വേദഗ്രന്ഥത്തിൽ ഉത്തമ സ്ത്രീകളെ കാണുക-ഉത്തരവാദിത്തം സാറ, റാഹേൽ, എസ്തേർ, ഹന്ന, രൂത്ത്, നവോമി, ലേയ ഹാഗാർ, റിബെക്ക, സിപ്പോറ, ശൂലേമി, മിര്യാം […]
Read Moreഉണ്ടെനിക്കായൊരു മോക്ഷവിട്
ഉണ്ടെനിക്കായൊരു മോക്ഷവീട് ഇണ്ടലകന്നു ഞാൻ വാഴുമങ്ങ് ദൈവമുണ്ട് അങ്ങു പുത്രനുണ്ട് ആത്മാവുണ്ട് ദൈവദൂതരുണ്ട് കൂടാരമാകുന്ന എൻഭവനം വിട്ടകന്നാലെനിക്കേറെ ഭാഗ്യം കൈകളാൽ തീർക്കാത്ത മോക്ഷവീട്ടിൽ വേഗമായിട്ടങ്ങു ചെന്നുചേരും;- കർത്തനേശു തന്‍റെ പൊൻകരത്താൽ ചേർത്തിടുമായതിലെന്നെയന്ന് ഒട്ടുനാൾ കണ്ണുനീർപെട്ടതെല്ലാം പെട്ടെന്നു നീങ്ങിടുമേ തിട്ടമായ്;- പോകാമെനിക്കെന്‍റെ രക്ഷകന്‍റെ രാജ്യമതിനുള്ളിൽ വാസം ചെയ്യാം രോഗം ദുഃഖം പീഡയൊന്നുമില്ല ദാഹം വിശപ്പുമങ്ങൊട്ടുമില്ല;- ഈ വിധമായുള്ള വീട്ടിനുള്ളിൽ പാർക്കുവാനെന്നുള്ളം വാഞ്ഛിക്കുന്നു എന്നു ഞാൻ ചെന്നങ്ങു ചേരുമതിൽ പിന്നീടെനിക്കാപത്തൊന്നുമില്ല;- നൊടിനേരത്തേക്കുള്ള ലഘുസങ്കടം അനവധി തേജസ്സിൻ ഭാഗ്യം തന്നെ കണ്ണിനു […]
Read Moreഉണർവ്വിൻ വരം ലഭിപ്പാൻ ഞങ്ങൾ
ഉണർവ്വിൻ വരം ലഭിപ്പാൻ ഞങ്ങൾ വരുന്നു തിരുസവിധേ നാഥാ… നിന്‍റെ വൻ കൃപകൾ ഞങ്ങൾക്കരുളൂ അനുഗ്രഹിക്കൂ ദേശമെല്ലാം ഉണർന്നിടുവാൻ യേശുവിനെ ഉയർത്തിടുവാൻ ആശിഷമാരി അയയ്ക്കേണമെ ഈ ശിഷ്യരാം നിൻ ദാസരിന്മേൽ;- ഉണ… തിരുവചനം ഘോഷിക്കുവാൻ തിരുനന്മകൾ സാക്ഷിക്കുവാൻ ഉണർവ്വിൻ ശക്തി അയയ്ക്കേണമെ ഈ ശിഷ്യരാം നിൻ ദാസരിന്മേൽ;- ഉണ… തിരുനാമം പാടിടുവാൻ തിരുവചനം ധ്യാനിക്കുവാൻ ശാശ്വത ശാന്തി അയയ്ക്കേണമെ ഈ ശിഷ്യരാം നിൻ ദാസരിന്മേൽ;- ഉണ…
Read Moreഉണർവ്വിൻ പ്രഭുവേ ഉണർവ്വിൻ രാജാ
ഉണർവ്വിൻ പ്രഭുവേ ഉണർവ്വിൻ രാജാ വന്നീടണെ ദയവായ് ഏഴകളിൻ സഭയിൽ(2) ഉറക്കത്തിൽ കിടക്കും ജനം മറന്നു തിരുക്യപകൾ(2) പൂർവ്വപിതാക്കളിൽ പകർന്ന നിന്നുണർവ്വിനെ പകരണം ആത്മനാഥാ(2) വേട്ടയാൽ ഓടിതളർന്ന പേടമാൻപോൽ ഇതാ ഞാൻ(2) വരുന്നു ആദരാവാൽ തിരുസവിധേ-ആശ്വാസദായകനേ(2) ജീവിത ക്ലേശങ്ങളാം വൻ മേടുകൾ കാണുമ്പോൾ(2) തെല്ലും തളരാതെ ധൈര്യമായ് ജയിപ്പാൻ ശക്തി പകർന്നിടെണേ(2) ആകാശമേഘങ്ങളിൽ ആരൂഡനായ് വരുമ്പോൾ(2) അങ്ങയെ മോദമായ് സ്വാഗതം ചെയ്വാൻ ഞങ്ങളെ ഒരുക്കേണമേ (2)
Read Moreഉണർവ്വിൻ കാറ്റേ വീശുക മനസ്സലിവിൻ
ഉണർവ്വിൻ കാറ്റേ വീശുക മനസ്സലിവിൻ ദൈവമേ ഉണർന്നു ഞങ്ങൾ നിന്നുടെ ഗുണഗണങ്ങൾ വർണ്ണിപ്പാൻ പെന്തക്കോസ്തതിൻ നാളിൽ നിൻ സ്വന്തദാസർക്കാകെയും ചിന്തിയ നിൻ ശക്തിയിൽ പിന്തുടർച്ച നൽകണം നോക്കുക ഈ താഴ്വര ചത്ത അസ്ഥികൂടങ്ങൾ ഒക്കെയും ഉണർന്നീടാൻ ജീവയാവി വീശുക കൊർന്നല്യോസിൻ ഭവനത്തിൽ പകർന്ന ദിവ്യശക്തിയെ തന്നിടേണം ഇന്നു നിൻ ആത്മദാനം ഈശനേ ചുഴലിക്കാറ്റിന്‍റെ ശക്തിയാൽ ഉയർന്നുപൊങ്ങും ഇലകൾപോൽ കഴുകൻ ശക്തിപ്രാപിച്ചു പറന്നു വാനിൽ ഏറുവാൻ നാമധേയക്കോട്ടകൾ തകരണം ഈ കാറ്റിനാൽ നന്മ തിന്മയേതെന്ന് ഉണ്മയായി കാട്ടണം സത്യദൈവ […]
Read Moreഉണർവരുൾക ഇന്നേരം ദേവാ ആത്മ
ഉണർവരുൾക ഇന്നേരം ദേവാ ആത്മ തേജസ്സിനാലേ മേവാൻ ഈയുഗാന്ത്യവേളയിൽ വാനിൽ നിന്നു ഞങ്ങളിൽ താവക തൂമുഖത്തിൻ ദർശനം ദാസരിൽ നൽകുക ദൂതവൃന്ദം സാദരം വാഴ്ത്തിടും ആശിഷദായകാ ഹല്ലേലുയ്യാ പാടുവാൻ അല്ലൽ പാടേ മാറുവാൻ ദയ തോന്നണമേ സ്വർഗ്ഗതാതാ;- ആണ്ടുകൾ ആകവെ തീർന്നിടും ആയതിൻ മുന്നമേ നാഥാ നിൻ കൈകളിൻ വേലയെ ജീവിപ്പിക്കേണമേ നിന്നാത്മാവിലാകുവാൻ നിത്യാനന്ദം നേടുവാൻ കൃപയേകണമേ സ്വർഗ്ഗതാതാ;- ആദിമസ്നേഹവും ജീവനും ത്യാഗവും മാഞ്ഞുപോയ് ദൈവവിശ്വസമോ കേവലം പേരിനു മാത്രമെ വന്നാലും നിന്നാലയെ തന്നാലും ജീവാവിയെ തിരു […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

