Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഉന്നത വിളിക്കു മുൻപിൽ അർപ്പിക്കുന്നു

ഉന്നത വിളിക്കു മുൻപിൽ
അർപ്പിക്കുന്നു ഞാൻ
അങ്ങെ ഇഷ്ടം എന്നിൽ നാഥാ
നിറവേറിടട്ടെ

പോകാം ഞാൻ പോകാം ഞാൻ
കൽപ്പിക്കും പോലെ
മാറില്ല പിന്മാറില്ല
എൻ അന്ത്യനാൾ വരെ

ആയിരങ്ങൾ നിത്യവും
നരകെ വീഴുമ്പോൾ
അതിവേദനയാൽ എൻ ഹൃദയം
പിടയുന്നെൻ പ്രിയനാഥാ;-

എന്തു ചെയ്യാൻ അരുളിയാലും
ചെയ്യാം കർത്താവേ
എന്തു വില നൽകിയും
സുവിശേഷം അറിയിക്കാം;-

ബലിപിഠെ എരിഞ്ഞൊടുങ്ങാൻ
അങ്ങരുൾ ചെയ്താൽ
അതിനും തയ്യാർ യേശുവേ
നിൻ നാമം ഉയരേണം;-

ഉന്നതൻ നീ അത്യുന്നതൻ നീ
ഉദയനക്ഷത്രം വാനിൽ ഉദിച്ചിടാറായ്
Post Tagged with


Leave a Reply