Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Author Archives: Jo

ആത്മാവിൻ്റെ നിറവിൽ നടത്തുന്നോനെ

ആത്മാവിൻ്റെ നിറവിൽ നടത്തുന്നോനെ ആത്മശക്തി എന്നിൽ പകരണമെ ആത്മാവിലും സത്യത്തിലും ആരാധിപ്പാനായ്‌ അഭിഷേകം പകരേണമേ ആരാധന അങ്ങേക്കാരാധന ആരാധന ആമേൻ ആരാധന കോട്ടകളെ ഇടിപ്പാൻ ശക്തിനൽകുന്ന ദൈവകൃപ എന്നിൽ വ്യാപാരിക്കട്ടെ സൈന്യത്താലല്ല ശക്തിയാലല്ല ആത്മാവിൽ വ്യാപാരിക്കും കൃപയാലത്രേ;- ആരാധന… തടസ്സമായ് യോർദ്ദാൻ മുമ്പിൽ വന്നാലും പെട്ടകത്തിൻ ശക്തി വ്യാപാരിച്ചീടും പിന്നിൽ വൻ സൈന്യം പിൻപറ്റിയാലും എന്നിൽ വെളിപ്പെടുന്നൊരു ദൈവമുണ്ടല്ലോ;- ആരാധന… എന്നിൽ വെളിപ്പെടുന്നൊരു ശക്തിയുണ്ടല്ലോ നിശ്ചയം വിടുവിക്കും പ്രതികൂലത്തിൽ കെടുത്തിടും ശക്തി തീയിൻബലത്തെ സർവ്വശക്തൻ എന്റെ ബലമാണല്ലോ;- […]

Read More 

ആത്മമാരി പരിശുദ്ധാത്മ ശക്തി

ആത്മാമാരി പരിശുദ്ധാത്മ ശക്തി പരിശുദ്ധാത്മാവിൻ്റെ അഗ്നി ഇന്ന് പകർന്നിടുവാൻ എന്നിൽ പെരുകിടുവാൻ എന്നെ പൂർണമായി സമർപ്പിക്കുന്നു എല്ലാ ബന്ധനവും പോരിൻ കെട്ടുകളും എല്ലാ ശത്രുവിൻ കോട്ടകളും വാട്ടം മാലിന്യവും ദുഃഖം ക്ഷീണമതും മാറും ആത്മാവിൻ തീ പകരും എല്ലാ മുൻവിധിയും കൈപ്പിൻ വേരുകളും എല്ലാ ജഡത്തിന്‍റെ ചിന്തകളും കത്തി ചാമ്പലാക്കാൻ എന്നെ പുതികീടുവാൻ ആത്മാവിൻ തീ പകരൂ ലോകം ഭ്രമിച്ചിടുവാൻ ഞെട്ടി വിറച്ചിടുവാൻ എന്നിൽ സ്വർഗീയ ഫലങ്ങൾ തരൂ പാപം വെറുത്തിടുവാൻ സ്വർഗ്ഗ രാജ്യാമത്തിൽ എന്നെന്നും വസിച്ചീടുവാന്‍

Read More 

ആത്മഫലങ്ങളാൽ നിറഞ്ഞിടുവാനായ്

ആത്മഫലങ്ങളാല്‍ നിറഞ്ഞിടുവാനായ്‌ ആത്മാവിന്‍ മാരിയാല്‍ നനച്ചിടണേ ആദ്യസ്നേഹം നിലനിര്‍ത്തിടാനായ്‌ ആത്മദാനത്താല്‍ നിറയ്ക്കേണമേ.. പരിശുദ്ധാത്മാവില്‍ നിറഞ്ഞാല്‍ നിങ്ങളെന്‍ സാക്ഷികളാകും ഭൂമിയില്‍ എല്ലായിടത്തും നിങ്ങളെന്‍ സാക്ഷികളാകും പാപത്തിന്‍ അനര്‍ത്ഥങ്ങള്‍ അറിയാന്‍ നീതിയിന്‍ ബോധം ഉണരാന്‍ ന്യായവിധിയുടെ അറിവുകളേകാന്‍ പരിശുദ്ധാത്മാവേ വരണേ (പരിശുദ്ധാ..) വചനത്തില്‍ വേരൂന്നിവളരാന്‍ ആത്മാവിനെ അനുസരിക്കാന്‍ വരം ഞങ്ങള്‍ക്കെന്നും ലഭിച്ചിടുവാന്‍ പരിശുദ്ധാത്മാവേ വരണേ (പരിശുദ്ധാ..) യേശുവിന്‍ സാക്ഷിയായ്‌ തീരാന്‍ സ്നേഹത്തിന്‍ സാക്ഷ്യമായ്‌ മാറാന്‍ ജീവന്‍ നമ്മിലേക്ക്‌ പകര്‍ന്നീടുവാന്‍ പരിശുദ്ധാത്മാവേ വരണേ (പരിശുദ്ധാ..)

Read More 

ആത്മശക്തിയാലെന്നെ നിറച്ചീടുക

ആത്മശക്തിയാലെന്നെ നിറച്ചീടുക അനുദിനം ആരാധിപ്പാൻ അഭിഷേകത്താലെന്നെ നിറച്ചീടുക ഞാൻ ഉണർന്നു ശോഭിക്കുവാൻ (2) അഭിഷേകം പകർന്നീടുക പുതുശക്തി പ്രാപിക്കുവാൻ അന്ധകാര ശക്തികളെ ജയിക്കും ഞാനാ കൃപയാൽ (2) ക്ളേശം നിറയും മരുയാത്രയിൽ ഞാൻ നിന്നെ സ്തുതിച്ചാർത്തിടുമ്പോൾ തുറന്നീടുക നൽ നീരുറവ ഞാൻ എഴുന്നേറ്റു ശോഭിക്കുവാൻ(2);- അഭിഷേ… കൃപയാലെന്നെ അഭിഷേകം ചെയ്യുക വിശുദ്ധിയോടാരാധിപ്പാൻ ആത്മാവിനാലെ നിൻ ശക്തിയാലെ വൻ കോട്ടകൾ തകർത്തിടുവാൻ(2);- അഭിഷേ…

Read More 

ആത്മനദി എന്നിലേക്കൊഴുക്കുവാനായി

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി ആവലോടെ ഞാനും കാത്തിരുന്നപ്പോള്‍ ആത്മനാഥന്‍ എന്നോട് തന്‍ കരുണ കാട്ടി ആത്മനദി എന്നിലേക്കും അവന്‍ ഒഴുക്കി ആത്മനദി എന്‍റെ പാദങ്ങള്‍ നനച്ചപ്പോള്‍ ആനന്തത്താല്‍ എന്റെയുള്ളം തുളുംബിപ്പോയി പുതിയൊരു ശക്തി എന്നിലെക്കെന്‍ നാഥന്‍ ആണ് നിമിഷം പകര്‍ന്നു തുടങ്ങി ആത്മനദി എന്‍റെ മുട്ടോളം എത്തിയപ്പോള്‍ ആകുലം മറന്നു ഞാന്‍ ആരാധിച്ചു പോയ് അത്യന്ത ശക്തിയലെന്‍ മണ്‍ കൂടരമങ്ങു പന്ത് പോലെ പൊങ്ങി പൊങ്ങി തുടങ്ങി ആത്മനദി എന്‍റെ അരയോളം എത്തി ആരുമറിയാതൊരു ഭാഷ ഞാന്‍ […]

Read More 

ആത്മ നദി എന്‍റെമേൽ ഒഴുക്കേണമെ

ആത്മ നദി എന്‍റെമേൽ ഒഴുക്കേണമെ അത്മപ്രവാഹം എന്നിൽ അയക്കെണമെ (2) അത്മപകർച്ച എന്നിൽ നിറക്കേണമെ അത്മാവിൽ എന്നും ആയിടുവാൻ (2) എന്നെ കുറ്റം വിധിക്കുന്നവർ മുൻപിൽ മാനിക്കുന്ന എന്റെ പൊന്നുനാഥനെ (2) വാഴ്ത്തി സ്തുതിക്കും ഞാൻ ഘോഷിച്ചാർത്തിടുമെൻ യേശുവിൻ സന്നിധെ.. ആരാധനയായി (2) പെറ്റ തള്ള എന്നെ മറന്നെന്നാലും മറന്നിടാത്ത എന്റെ നല്ല നാഥനെ (2) ഞാൻ നിന്നെ മറക്കില്ലെന്നരുഌയോനെ എന്നും നിൻ സന്നിധെ.. ആരാധിച്ചിടും (2) കൊടും ശോധനയിൻ നടുവിൽ കൈവിടാത്ത എന്റെ ഉറ്റസഖിയെ (2) […]

Read More 

ആത്മ ദേഹി ദേഹത്തെ കാഴ്ചയായി

ആത്മ ദേഹി ദേഹത്തെ കാഴ്ചയായി വെക്കുന്നിതാ നിൻ മുൻപിൽ ഞാൻ യേശുവേ എന്നും നിൻ വക ആവാൻ പീഠത്തിൻ മേൽ എന്നെ ഞാൻ വെച്ച് തീക്കായി കാക്കുന്നു കാത്തു കാത്തിരിക്കുന്നേ തീ ഇറങ്ങാൻ നോക്കുന്നു (2) യാഗ പീഠത്തിൽ നാഥാ ഞാൻ സമസ്തം നിൻ സ്വന്തം നിന്റെതായി കാത്തിടുക കുലുങ്ങാതെൻ വിശ്വാസം (2);- പീഠത്തിൻ… ദൈവ സേവ ചെയ്വാനും ജയമോട് പാപത്തെ കാൽ കീഴിൽ മെതിപ്പാനും തൃക്കയ്യിൽ ഏൽപ്പിക്കുന്നേ (2);- പീഠത്തിൻ… പാപത്തിന്നധികാരം തന്നിൽനിന്നു വിട്ടു എൻ […]

Read More 

ആത്മ തീ എന്നിൽ കത്തേണമേ

ആത്മ തീ എന്നിൽ കത്തേണമേ ആഴമായെന്നെ തൊട്ടീടണമേ യാഗപീഠത്തിൽ സമ്പുർണ്ണമായി യാഗമായി അർപ്പിക്കുന്നു തീ ഇറങ്ങട്ടെ എല്ലാം ചാരമാകട്ടെ വെന്തിടാത്തത് എല്ലാം വെണ്ണീറാകട്ടെ മോറിയായിൽ തീയിറക്കിയ ദൈവം എന്റെ യാഗത്തിൽ എൻ ഭാരങ്ങൾ എല്ലാം ചാരമാക്കീടണമേ കർമ്മേലിൽ തീ ഇറക്കിയ ഏലിയാവിൻ ദൈവമേ ബാലിനോടെതിർത്തു നിൽക്കുവാൻ അഭിഷേകം നൽകണെ

Read More 

ആഗതനാകു ആത്മാവേ

ആഗതനാകു ആത്മാവേ നിൻ സാന്നിധ്യത്താൽ നിറച്ചിടുക നിൻ ശക്തി എന്നിൽ പകർന്നിടുക എന്നുള്ളിൽ വസിക്ക ജീവനദി നീയേ ദാഹം തീർക്കും ഉറവയും ആശ്വാസത്തിൻ ഉറവിടമേ നിന്നാത്മാവാൽ നയിക്കാ

Read More 

ആകാശത്തിൻ കീഴെ ഭൂമിക്കുമീതെ

ആകാശത്തിൻ കീഴെ ഭൂമിക്കുമീതെ ആശ്രയിപ്പാൻ ഏക നാമം മാത്രം യേശു യേശു എല്ലാ നാമത്തിനും മേലായ നാമം കുരുടർ കണ്ടിടും മുടന്തർ നടന്നിടും വ്യാധികൾ നീങ്ങിടും യേശുനാമത്തിൽ സാത്താന്യ ബലമേതും തകർത്തിടുവാൻ അധികാരം നമുക്കുണ്ട് യേശുനാമത്തിൽ തോൽവിയെ ജയിക്കും പാപത്തെ വെല്ലും ജയോത്സവമായ് നടക്കും യേശുനാമത്തിൽ മുഴങ്കാലുകൾ എല്ലാം മടങ്ങിടും നാമം ഏവരും ഒന്നായ് സ്തുതിക്കും നാമം

Read More