അൻപു നിറഞ്ഞവനാം മനുവേൽ
അൻപു നിറഞ്ഞവനാം മനുവേൽ തമ്പുരാനേ അടിയാർ; കമ്പി വീണ സ്വരങ്ങൾ മുഴക്കി കുമ്പിടുന്നാദരവാൽ (2) പാദം വണങ്ങിടുന്നേൻ സ്വാമിൻ തൃപ്പാദം വണങ്ങിടുന്നേൻ മോദം വളർടുന്നേൻ മനതാർ പ്രേമം നിറഞ്ഞിടുന്നേൻ എങ്ങു പോകുന്നു കാന്താ അവിടെ ഞങ്ങളും വന്നിടുവാൻ; തിങ്ങിന കാന്തിയെഴും വലംകൈ തന്നു നടത്തേണമേ(2) കാട് മലകളുണ്ട വനത്തിൽ ഘോരമൃഗങ്ങളുണ്ട്; വീട് മുറിച്ചിടുന്നോർ കള്ളർ വഴി നീളെ ഇരുപ്പുമുണ്ട്(2) ഒട്ടും വഴങ്ങിടാത്തൊരിസ്മായിൽ പുത്രനും അമ്മയുമീ; വീട്ടിൽ വളർന്ന് വന്നാൽ കലഹം ഏറ്റം പെരുകിടുമേ(2) തട്ടി വെളിക്കിവരെ ഇറക്കി […]
Read Moreഅൻപിൻ ദൈവമെന്നെ നടത്തുന്ന
അൻപിൻ ദൈവമെന്നെ നടത്തുന്ന വഴികൾ അത്ഭുതമേ അവൻ കൃപകളെന്നിൽ ചൊരിയുന്നതോ അനൽപ്പമേ അഖില ചരാചര രചയിതാവാം അഖിലജഗത്തിനുമുടയവൻ താൻ അവനെന്റെ താതനായ് തീർന്നതിനാൽ അവനിൽ ഞാനെത്രയോ സമ്പന്നനാം അറിയുന്നവനെന്റെ ആവശ്യങ്ങൾ അടിയനറിയുന്നതിലുപരി ആവശ്യനേരത്ത് അവൻ തുണയായ് അതിശയമായെന്നെ പുലർത്തിടുന്നു അണഞ്ഞിടും ഒടുവിൽ ഞാനവന്നരികിൽ അകതാരിലാകെ എന്നാശയത് അവിടെയാണെന്നുടെ സ്വന്തഗൃഹം അനവരതം അതിൽ അധിവസിക്കും
Read Moreഅസാദ്ധ്യമേ വഴി മാറുക
അസാദ്ധ്യമേ വഴി മാറുക, മാറുക യേശുവിൻ നാമത്തിനാൽ മരുഭൂമിയേ നീ മലർവാടിയാക യേശുവിൻ നാമത്തിനാൽ രോഗശക്തികളെ വിട്ടു പോയിടുക യേശുവിൻ നാമത്തിനാൽ ശത്രുവിൻ ആയുധമേ തകർന്നു പോയിടുക യേശുവിൻ നാമത്തിനാൽ തടസ്സങ്ങളേ പൊട്ടിച്ചിതറിപ്പോയിടുക യേശുവിൻ നാമത്തിനാൽ ഞെരുക്കങ്ങളേ വഴി മാറിപ്പോയിടുക യേശുവിൻ നാമത്തിനാൽ
Read Moreഅസാദ്ധ്യമായ് എനിക്കൊന്നുമില്ല
അസാദ്ധ്യമായ് എനിക്കൊന്നുമില്ല എന്നെ ശക്തനാക്കുന്നവൻ മുഖാന്തിരം ബുദ്ധിക്കതീതമാം അത്യത്ഭുതങ്ങളാല് എന്റെ ദൈവം എന്നെ നടത്തുന്നു സാദ്ധ്യമെ എല്ലാം സാദ്ധ്യമെ എൻ യേശു എൻ കൂടെയുള്ളതാൽ ഭാരം പ്രയാസങ്ങൾ വന്നിടിലും തെല്ലും കുലുങ്ങുകയില്ല ഇനി ബുദ്ധിക്കതീതമാം ദിവ്യ സമാധാനം എന്റെ ഉള്ളത്തിലവൻ നിറക്കുന്നു സാത്താന്യ ശക്തികളെ ജയിക്കും ഞാൻ വചനത്തിൻ ശക്തിയാൽ ജയിക്കും ഞാൻ ബുദ്ധിക്കതീതമാം ശക്തി എന്നിൽ നിറച്ചെന്നെ ജയാളിയായ് നടത്തുന്നു
Read Moreഅഴലേറും ജീവിത മരുവിൽ
അഴലേറും ജീവിത മരുവിൽ നീ തളരുകയോ ഇനി സഹജ നിന്നെ വിളിച്ചവൻ ഉണയുള്ളാൻ കണ്ണിൻമണിപോലെ കാത്തിടുമെ അന്ത്യംവരെ വഴുതാതെയവൻ താങ്ങി നടത്തിടും പൊൻകരത്താൽ കാർമുകിൽ ഏറേക്കരേറുകിലും കാണുന്നില്ലെ മഴവില്ലിതിന്മേൽ കരുതുക വേണ്ടതിൽ ഭീകരങ്ങൾ കെടുതികൾ തീർത്തവൻ തഴുകിടുമേ മരുഭൂപ്രയാണത്തിൽ ചാരിടുവാൻ ഒരു നല്ലനായകൻ നിനക്കില്ലയോ? കരുതും നിനക്കവൻ വേണ്ടതെല്ലാം തളരാതെ യാത്ര തുടർന്നിടുക ചേലോടു തന്ത്രങ്ങൾ ഓതിടുവാൻ ചാരന്മാരുണ്ടധികം സഹജ! ചുടുചോര ചിന്തേണ്ടി വന്നിടിലും ചായല്ലേ ഈ ലോകതാങ്ങുകളിൽ കയ്പ്പുള്ള വെള്ളം കുടിച്ചിടിലും കൽപ്പന പോലെ നടന്നിടണം […]
Read Moreഅളവില്ലാ സ്നേഹം യേശുവിൻ സ്നേഹം
അളവില്ലാ സ്നേഹം യേശുവിൻ സ്നേഹം മാത്രം! അതിരില്ലാ സ്നേഹം കുരിശിലെ നിസ്തുല സ്നേഹം മാത്രം പാപത്തിൻ പാതയിൽ ഞാൻ പോകുന്ന നേരത്തവൻ ചാരത്തണഞ്ഞു ചോരചൊരിഞ്ഞു തൻ സ്വന്തമാക്കിയെന്നെയവൻ ആഴിയുമാകാശവും ഊഴിയും നിർമ്മിച്ചവൻ പാപിയാമെന്നെ സ്നേഹിച്ചു ക്രൂശിൽ പ്രാണനും തന്നു രക്ഷിച്ചല്ലോ! വീഴ്ചകൾ ജീവിതത്തിൽ വന്നാലും കൈവിടാതെ രക്ഷകൻ കാത്തു നിത്യവുമെന്നെ താങ്ങി നടത്തും അത്ഭുതമായ് തൻ സനേഹബന്ധത്തിൽ നിന്നെന്നെ പിൻതിരിക്കുവാൻ ആപത്തോ! വാളോ! മൃത്യുവിനാലോ! സാദ്ധ്യമല്ലെന്നും നിശ്ചയമായ് നാളുകൾ തീർന്നിടുമ്പോൾ നാഥനെ കണ്ടിടുമ്പോൾ തൻ സ്നേഹഭാരം തിങ്ങിയെന്നുള്ളിൽ […]
Read Moreഅളവില്ലാ ദാനങ്ങൾ നൽകുന്നോനെ
അളവില്ലാ ദാനങ്ങൾ നൽകുന്നോനെ അടിയങ്ങൾ തൃപ്പാതെ വന്നീടുന്നു അരുളേണമേ അനുഗ്രഹങ്ങൾ ആശ്വാസ ദായകനെ വിശ്വസ്തരായി ഞങ്ങൾ സുവിശേഷ ഘോഷണത്തിൽ ശക്തിയോടെന്നും നിന്നീടുവാൻ നിൻകൃപ നൽകേണമേ അകർത്യങ്ങൾ ഏറിടുമ്പോൾ നീതിയിൻ ദീപങ്ങളായി ശുദ്ധരായെന്നും നിന്നീടുവാൻ നിൻകൃപ നൽകേണമേ ആത്മാവിൽ ജ്വലിച്ചു ഞങ്ങൾ ഉത്സാഹമുള്ളവരായി നിർവ്യാജസസ്നേഹം കാത്തീടുവാൻ നിൻകൃപ നൽകേണമേ
Read Moreഅല്ലും പകലും കീർത്തനം പാടി
അല്ലും പകലും കീർത്തനം പാടി വല്ലഭാ നിന്നെ ഞാൻ സ്തുതിച്ചിടും നന്മയേറും തിരുപ്പാദ തളിരിൽ നിത്യമഭയം അരുളിടുന്നതിനാൽ (2) കലങ്ങിമറിയും മാമക ഹൃദയം കടലിന്നലകൾ പോലനുനിമിഷം അലയുംനേരം കരങ്ങളാൽ താങ്ങും അൻപിനോടെന്നേശു മഹേശൻ (2) സ്വർഗ്ഗ ഗേഹകലവറ തുറന്നെൻ സീയോൻ യാത്രയിൻ ക്ലേശങ്ങളകറ്റി ക്ഷീണം ലേശവും ഭവിച്ചിടാതനിശം ക്ഷേമമായവൻ പോറ്റിടുന്നെന്നെ (2) കഠിനശോധന വരികിലും ചാരും കർത്തനേശുവിൻ അൻപെഴും മാർവ്വിൽ നേടും ഞാനതിൽ ആശ്വാസമെന്നും പാടും നൽസ്തുതി ഗീതങ്ങളെങ്ങും (2) ഇത്ര നല്ലൊരു രക്ഷകുനുലകിൽ ഇല്ല മാനവർക്കായൊരു […]
Read Moreഅറിയുന്നല്ലോ ദൈവം അറിയുന്നല്ലോ
അറിയുന്നല്ലോ ദൈവം അറിയുന്നല്ലോ എൻറെ ഭാവിയാകെ നാഥൻ അറിയുന്നല്ലോ എന്തിന്നായ് ഞാൻ ചിന്തകളാൽ കലങ്ങിടുന്നു നാളെയെന്തു നടക്കും ഞാനറിയുന്നില്ല നാളെയെന്നെ കരുതുന്നോനറിഞ്ഞിടുന്നു കാലമതിന്നതീതനാണവനാകയാൽ ആകുലത്തിന്നവകാശമെനിക്കിന്നില്ല ചുവടോരൊന്നെടുത്തു വച്ചിടുവാൻ മുമ്പിൽ അവനേകും വെളിച്ചമതെനിക്കു മതി അതിലേറെ കൊതിക്കുന്നില്ലിഹ ലോകേ ഞാൻ അവനിഷ്ടമെടുത്തെന്താണതു ചെയ്യട്ടെ മനം തകർന്നവർക്കവനടുത്തുണ്ടല്ലോ ദിനംതോറും അവൻഭാരം ചുമക്കുന്നല്ലോ നിണം ചിന്തി വിടുവിച്ചു നടത്തുന്നവൻ മനം കനിഞ്ഞുകൊണ്ടെന്നെ കരുതിടുന്നു അവൻ നന്നായറിഞ്ഞല്ലാതെനിക്കൊന്നുമേ അനുവദിക്കുകയില്ലെന്നനുഭവത്തിൽ അഖിലവുമെൻറെ നന്മ കരുതിയല്ലോ അവൻ ചെയ്യുന്നതുമൂലം ഭയമില്ലെന്നിൽ ഒരുനാൾ തന്നരികിൽ ഞാൻ അണയുമപ്പോൾ […]
Read Moreഅരുൾക ദേവാ നിൻ വരം
അരുൾക ദേവ നിൻ വരം സ്നേഹമാണീ ദിവ്യനേശുവേ മരുഭൂവിൽ ഏഴക്കായ് തരിക നിൻ കൃപ മാരിപോൽ അഴലും ക്ഷോണിയിൽ ജീവിതം ആനന്ദം തരികില്ലീപ്പാരിടം അരുൾക അരുൾക ദായകാ നിൻ നവശക്തിയീ ദാസരിൽ സ്നേഹത്തിൻ ദീപം കുറഞ്ഞീടുന്നേ ഭക്തരിൻ സ്നേഹം തകർന്നിടുന്നേ നിറുത്തുക നിറവായ് നിൻ ദാസരെ അഴലതിൽപ്പെട്ടു തളരാതെ ദുരിതങ്ങളനുദിനമേറുന്നേ ആകുലമില്ല നിൻ സുതർക്കിച്ചെ ആനന്ദദായകനേശുവേ, ആമോദത്താലെന്നും പാടും ഞാൻ നിന്ദകൾ സഹിക്കിലും പാടും ഞാൻ ബഹുനിന്ദകൾ സഹിച്ച എൻ പ്രിയാ മേഘത്തിൽ വേഗമായ് വന്നു നീ […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള