Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

അഴലേറും ജീവിത മരുവിൽ

അഴലേറും ജീവിത മരുവിൽ
നീ തളരുകയോ ഇനി സഹജ

നിന്നെ വിളിച്ചവൻ ഉണയുള്ളാൻ
കണ്ണിൻമണിപോലെ കാത്തിടുമെ
അന്ത്യംവരെ വഴുതാതെയവൻ
താങ്ങി നടത്തിടും പൊൻകരത്താൽ

കാർമുകിൽ ഏറേക്കരേറുകിലും
കാണുന്നില്ലെ മഴവില്ലിതിന്മേൽ
കരുതുക വേണ്ടതിൽ ഭീകരങ്ങൾ
കെടുതികൾ തീർത്തവൻ തഴുകിടുമേ

മരുഭൂപ്രയാണത്തിൽ ചാരിടുവാൻ
ഒരു നല്ലനായകൻ നിനക്കില്ലയോ?
കരുതും നിനക്കവൻ വേണ്ടതെല്ലാം
തളരാതെ യാത്ര തുടർന്നിടുക

ചേലോടു തന്ത്രങ്ങൾ ഓതിടുവാൻ
ചാരന്മാരുണ്ടധികം സഹജ!
ചുടുചോര ചിന്തേണ്ടി വന്നിടിലും
ചായല്ലേ ഈ ലോകതാങ്ങുകളിൽ

കയ്പ്പുള്ള വെള്ളം കുടിച്ചിടിലും
കൽപ്പന പോലെ നടന്നിടണം
ഏൽപ്പിക്കയില്ലവൻ ശത്രുകൈയിൽ
സ്വർപ്പുരം നീ അണയുംവരെയും

അസാദ്ധ്യമായ് എനിക്കൊന്നുമില്ല
അളവില്ലാ സ്നേഹം യേശുവിൻ സ്നേഹം
Post Tagged with


Leave a Reply