Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Author Archives: Jo

ഞങ്ങൾ പറന്നെത്തീടും സ്വർഗ്ഗഭവനത്തിൽ

ഞങ്ങൾ പറന്നെത്തീടും സ്വർഗ്ഗ ഭവനത്തിൽ ഞങ്ങൾ പാടി ആർത്തീടും ദൂതരോടൊത്ത് കർത്തൻ പൊന്മുഖം നേരിൽ കാണുമ്പോൾ എന്‍റെ ആശ സഫലമാകും അതിവിദൂരമല്ല നാഥൻ വരവടുത്തു അന്ത്യലക്ഷണങ്ങൾ കാണുന്നുവല്ലോ ആകാശമദ്ധ്യേ വേഗം വന്നീടും കടലിൽ മുഴക്കം കേട്ടീടുന്നു ജനം പരിഭ്രാന്തരായ് ഭയന്നോടീടുന്നു ഭൂലോകം നടുങ്ങീടുന്നു അന്ത്യകാലമെന്നറിഞ്ഞുകൊൾക;- ഭരണകൂടങ്ങൾ തകർന്നീടുന്നു ലോകശാസ്ത്രങ്ങളും തോറ്റോടീടുന്നു ദൈവവചനം നിറവേറുന്നു അന്ത്യകാലമറിഞ്ഞുകൊൾക;-

Read More 

ഞങ്ങൾ നിന്‍റെ നാമത്തിൽ വരുന്നു

ഞങ്ങൾ നിന്‍റെ നാമത്തിൽ വരുന്നു ഞങ്ങൾ തിരുമുഖത്തിൽ നോക്കുന്നു നീ മാത്രം സ്തുതികൾക്കു യോഗ്യനയോൻ ഞങ്ങൾ നിന്‍റെ നാമത്തിൽ വരുന്നു ഞങ്ങൾ നിന്‍റെ നാമത്തിൽ ഘോഷിക്കും ഞങ്ങൾ നിന്‍റെ ദയയെ വർണ്ണിക്കും നീ മാത്രം സർവ്വശക്തൻ ഉന്നതനും ഞങ്ങൾ നിന്‍റെ നാമത്തിൽ ഘോഷിക്കും ഞങ്ങൾ നിന്‍റെ നാമത്തിൽ പ്രാർത്ഥിക്കും ഞങ്ങൾ നിന്‍റെ ശക്തിയെ ഘോഷിക്കും നീ മാത്രം സർവ്വശക്തൻ നീതിമാൻ ഞങ്ങൾ നിന്‍റെ നാമത്തിൽ പ്രാർത്ഥിക്കും

Read More 

ഞങ്ങൾ ഇതു വരെ കഴിവല്ലാ നിൻ കൃപയാണെ

ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ ദൈവമേ ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ യേശുവേ… കഴിവല്ലാ നിൻ കൃപയാണെ ബലമല്ല നിൻ ദയയാണെ(2) ഞങ്ങൾ ഇതുവരെ… രോഗിയായി മാറിയപ്പോൾ യഹോവ റാഫായായി (2) തോൽവികൾ വന്നനേരം യഹോവ നിസ്സിയായി (2) കഴിവല്ലാ നിൻ കൃപ.. ഞങ്ങൾ.. എൽഷദ്ദായ്‌ കൂടെ ഉള്ളപ്പോൾ അസാധ്യതകൾ മാറി പോയി(2) എബനേസർ എൻ ദൈവമേ എന്നെ കരങ്ങളിൽ വഹിച്ചവനെ(2) കഴിവല്ലാ നിൻ… ഞങ്ങൾ…. യഹോവയീരെ ആയി […]

Read More 

ഞങ്ങൾ ആരാധിക്കുന്നു യേശുവേ

ഞങ്ങൾ ആരാധിക്കുന്നു യേശുവേ അങ്ങെ ആരാധിക്കുന്നു(2) നീ നല്ലവൻ സർവ്വ വല്ലഭൻ അങ്ങേപ്പോലൊരു ദൈവമില്ലാ(2) ഹാലേലൂയ്യാ ഹാലേലൂയ്യാ(4) പാപിയാം എന്നെയും നീ നിൻ പൈതലായ് മാറ്റിയല്ലോ എന്നേ വിളിച്ചവനേ നീ വിശ്വസ്ത ദൈവമല്ലോ;- നീ നല്ലവൻ.. ശത്രുക്കൾ കാൺകെയെന്നും വിരുന്നൊരുക്കീടുന്നോനേ നിൻ അഭിഷേകത്താലേ ശക്തരായ് മാറ്റീടണേ;- നീ നല്ലവൻ..

Read More 

ഞനേശുവേ പിൻഗമിച്ചിടും ഓരോ ചുവടും

ഞനേശുവേ പിൻഗമിച്ചിടും ഓരോ ചുവടും എൻജീവ നാളുകളെല്ലാം അവനായ് ഞാൻ ജീവിച്ചിടും എൻ കാതുകളെന്നുമേ നാഥാ നിൻ ആജ്ഞ കേൾക്കാൻ എൻ കാൽകൾ നിൻപാദേ പോകാൻ നിന്നിഷ്ടത്താലെന്നും

Read More 

ഞാനെന്‍റെ യേശുവേ വാഴ്ത്തി വണങ്ങും

ഞാനെന്‍റെ യേശുവേ വാഴ്ത്തി വണങ്ങും ജീവിത നാൾകളെല്ലാം നന്ദിയാൽ പാടിടുമേ പഥ്യമാം വചനത്താൽ എഴയെന്നെ നിത്യവും നടത്തിടും ആത്മനാഥൻ എന്‍റെ ഉപനിധി കാത്തിടുവാൻ സർവ്വവല്ലഭനെൻ കൂടെയുണ്ട് ആകയാൽ പ്രീയനെ വാഴ്ത്തിടുന്നേ;- ഞാൻ… ജീവിത ഭാരങ്ങൾ ഏറിവന്നാൽ കലങ്ങിടാതെ ഞാൻ മുന്നേറുമേ കണ്ണുനീർ താഴ്വര അതിൽ നടന്നാൽ ആനന്ദനദിയാക്കി മാറ്റിടുമേ ഞാൻ എന്‍റെ യേശുവേ വാഴ്ത്തിടുമേ;- ഞാൻ… ജീവിത സാഗരമതിലുയരും ശോധനയാം വൻ തിരകളിൽ ഞാൻ മുങ്ങിടാതെ പ്രിയനെന്നെ കരം പിടിച്ച- അനുദിനം നടത്തിടുമേ ഞാൻ എന്‍റെ യേശുവേ […]

Read More 

ഞാനെന്‍റെ യേശുവെ വാഴ്ത്തി വണങ്ങിടും ജീവിതനാ

ഞാനെന്‍റെ യേശുവെ വാഴ്ത്തി വണങ്ങിടും ജീവിതനാൾകളെല്ലാം പാവനമായെന്നെ പാലിച്ചതോർക്കുമ്പോൾ സ്നേഹമെന്നിൽ ഏറുന്നേ(2) എന്‍റെ സങ്കേതം നീയല്ലയോ എന്‍റെ ആശ്രയവും നീയല്ലൊ എന്‍റെ ഉറവുകൾ അഖിലവും നിന്നിലെ എന്നും ആകുന്നെൻ പ്രാണപ്രിയാ(2) മൃത്യവിൻ വായിൽനിന്നും വീണ്ടെടുത്തോനെ മഹത്വപ്പെടുത്തും നിന്നെ ഞാൻ നിന്നെ സ്നേഹിച്ചു സേവിച്ചീ മരുവിതിൽ നിൻ നാമത്തെ ഘോഷിക്കും;- സീയോനിൻ നാഥാ നിൻ സ്നേഹമെനിക്കിഹെ എത്രയോ ആശ്ചര്യമെ നിൻ വിളിയോർത്തു ഞാൻ നിന്നെ പിൻഗമിപ്പാൻ മുറ്റും സമർപ്പിക്കുന്നേ;- പർവ്വതങ്ങൾ ചുറ്റിനില്ക്കും ശാലേം സമം കാത്തല്ലോ നിൻ ജനത്തെ […]

Read More 

ഞാനെന്‍റെ സഭയെ പണിയും

ഞാനെന്‍റെ സഭയെ പണിയും പാതാളഗോപുരങ്ങൾ ജയിക്കയില്ല എന്നുരചെയ്ത നൽ രക്ഷകാ എന്നെയും പൂണ്ണമായ് തന്നീടുന്നു പാപിയായ് ഞാൻ ജീവിച്ചപ്പോൾ പാത തെറ്റി ഞാൻ ഓടിയപ്പോൾ (2) പാവനാത്മാവേ പാപിയാം എന്നിൽ പാവന സ്നേഹം നൽകിയല്ലോ (2) എന്നാളും ഞാനിനിയും യേശുവിൻ സ്വന്തം എപ്പോഴും ഞാനങ്ങയെ വാഴ്ത്തീടുമേ(2) എൻ ഭാരമെല്ലാം തൻ ചുമലേറ്റി ഏൽപ്പിച്ചോ എനിക്കായ് ക്രൂശതിൽ(2) സാത്താന്‍റെ കോട്ടയിൽ നിന്നു വിമോചനം സന്തോഷ ജീവിതം തന്നതിനാൽ (2) സമർപ്പ‍ിക്കുന്നെന്നെ മുറ്റുമായ് നാഥാ സർവ്വസവുമായ് വന്നീടുന്നേ (2) കർത്താവേ […]

Read More 

ഞാനെന്‍റെ കർത്താവിൻ സ്വന്തം

ഞാനെന്‍റെ കർത്താവിൻ സ്വന്തം സ്വരക്തത്താൽ താനെന്നെ വാങ്ങിയതാൽ ദയതോന്നിയെന്നെത്തൻ മകനാക്കിത്തീർത്തൊരു സ്നേഹം മറക്കാവതോ കൃപയാലെ ദൈവം ക്രിസ്തുവിലെന്നെ- കണ്ടു യുഗങ്ങൾക്കു മുന്നേ അന്നേ ബലിയാകാൻ ദൈവകുഞ്ഞാടിനെ കരുതിയെനിക്കായവൻ;- ഞാനെന്‍റെ… തൻ മക്കളെത്താൻ കൺമണിപോലെ ഉൺമയിൽ കാക്കുന്നതാലെ കലങ്ങാതെ ഉലകിൽ ഞാൻ കുലുങ്ങാതെ ധൈര്യമായ് അനുദിനം വാഴുന്നു ഹാ;- ഞാനെന്‍റെ… കർത്താവെന്നെത്തൻ കൂടാരമറവിൽ കാത്തീടും കഷ്ടത വരികിൽ ചുറ്റും എതിർക്കുന്ന ശത്രുക്കൾ മുൻപിൽ ഞാൻ മുറ്റും ജയം നേടിടും;- ഞാനെന്‍റെ… ഒന്നെയെനിക്കാശ തൻ സന്നിധാനം ചേർന്നെന്നുമാനന്ദഗാനം പാടിപ്പുകഴ്ത്തിത്താൻ മന്ദിരത്തിൽ […]

Read More 

ഞാനെന്‍റെ കണ്ണുകളെ ഉയർത്തിടും

ഞാനെന്‍റെ കണ്ണുകളെ ഉയർത്തിടും വൻഗിരിയിൽ ഉയരത്തിൻ നാഥൻ യാഹെൻ യഹോവ അവനെന്നെ നടത്തിടുന്നു വേദനയിൽ പരിശോധനയിൽ ക്ലേശങ്ങളിൽ കൊടുങ്കാടുകളിൽ അലയടിച്ചുയരും ആഴിയിൻ നടുവിൽ അവനെന്നെ നടത്തിടുന്നു;- നിനയാത്ത നിമിഷത്തിൽ അവൻ വരുമേ ഞൊടിനേരത്തിൽ ലോകം ഭ്രമിച്ചീടുമേ പരനോടുകൂടെ അനന്തതയിൽ നാം അതിവേഗം പറന്നുയരും;- മാറുകില്ലവനെന്നെ വിളിച്ചതിനാൽ കൈവിടുകില്ലാ എന്നെ ഒരു നാളിലും മാറ്റമില്ലാത്ത വാക്കുമാറാത്ത വാഗ്ദത്തമുണ്ടെനിക്ക്;-

Read More