Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഞാനെന്‍റെ കർത്താവിൻ സ്വന്തം

ഞാനെന്‍റെ കർത്താവിൻ സ്വന്തം
സ്വരക്തത്താൽ താനെന്നെ വാങ്ങിയതാൽ
ദയതോന്നിയെന്നെത്തൻ
മകനാക്കിത്തീർത്തൊരു സ്നേഹം മറക്കാവതോ

കൃപയാലെ ദൈവം ക്രിസ്തുവിലെന്നെ-
കണ്ടു യുഗങ്ങൾക്കു മുന്നേ
അന്നേ ബലിയാകാൻ
ദൈവകുഞ്ഞാടിനെ കരുതിയെനിക്കായവൻ;- ഞാനെന്‍റെ…

തൻ മക്കളെത്താൻ കൺമണിപോലെ
ഉൺമയിൽ കാക്കുന്നതാലെ
കലങ്ങാതെ ഉലകിൽ ഞാൻ കുലുങ്ങാതെ
ധൈര്യമായ് അനുദിനം വാഴുന്നു ഹാ;- ഞാനെന്‍റെ…

കർത്താവെന്നെത്തൻ കൂടാരമറവിൽ
കാത്തീടും കഷ്ടത വരികിൽ
ചുറ്റും എതിർക്കുന്ന ശത്രുക്കൾ
മുൻപിൽ ഞാൻ മുറ്റും ജയം നേടിടും;- ഞാനെന്‍റെ…

ഒന്നെയെനിക്കാശ തൻ സന്നിധാനം
ചേർന്നെന്നുമാനന്ദഗാനം
പാടിപ്പുകഴ്ത്തിത്താൻ മന്ദിരത്തിൽ ധ്യാനം
ചെയ്തെന്നും പാർത്തീടേണം;- ഞാനെന്‍റെ…

ഞാനെന്‍റെ കണ്ണുകൾ ഉയർത്തിടും
ഞാനുമെന്‍റെ ഭവനവുമോ ഞങ്ങൾ യഹോവയെ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.