Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

ഞാനെന്‍റെ കണ്ണുകൾ ഉയർത്തിടും

ഞാനെന്‍റെ കണ്ണുകൾ ഉയർത്തിടും
നാഥൻ മുഖത്തു നോക്കിടും
ആകാശവും ഭൂമിയും
സൃഷ്ടിച്ച നാഥനെ വണങ്ങിടും

ആ ഹാ …ഹാലേലുയ്യ (4)

നിന്‍റെ കാൽ വഴുതാൻ കർത്തൻ സമ്മതിക്കില്ല
നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല
യിസ്രായേലിന്‍റെ പരിപാലകൻ
അവൻ മയങ്ങില്ല ഉറങ്ങില്ല;- ആ ഹാ…

പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും
എന്നെ ബാധിക്കില്ല ദോഷം ഭവിക്കയില്ല
കർത്തൻ മേഘത്തിൽ മീതെവരും
കീഴെ ശാശ്വത ഭുജം തരും;- ആ ഹാ…

എന്‍റെ ഗമനത്തിലും ആഗമനത്തിലും
എന്നെ സൂക്ഷിക്കുന്നോൻ എന്നും പാലിക്കുന്നോൻ
എന്‍റെ പ്രാണനെ പരിപാലിക്കും
തന്‍റെ ചിറകെന്മേൽ വിരിച്ചിടും;- ആ ഹാ…

ഒന്നേയുള്ളെനിക്കാനന്ദമുലകിൽ യേശുവിൻ സന്നിധി
ഞങ്ങൾ പറന്നെത്തീടും സ്വർഗ്ഗഭവനത്തിൽ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.