ഞാനുമെന്‍റെ ഭവനവുമോ ഞങ്ങൾ യഹോവയെ
ഞാനുമെന്‍റെ ഭവനവുമോ ഞങ്ങൾ യഹോവയെ സേവിക്കും നന്മ ചെയ്തു ജീവിക്കും വൻ നന്മകൾ ഘോഷിക്കും ഭാരങ്ങൾ നേരിടും നേരത്തിൽ ഒന്നായ് വന്നിടും നിൻസവിധേ ഭാരങ്ങളെല്ലാമകന്നു പാലിക്കുമന്ത്യത്തോളം;- കാർമേഘക്കാറുകളേറിടിലും കാണാതെൻ ചാരത്തെത്തുന്നു എൻഭവനത്തിലെന്നേശു പാർത്തിടും നല്ല നാഥനായ്;- എന്‍റെ വീട്ടിലെന്നേശുവുണ്ട് ജയത്തിൻ ഉല്ലാസഘോഷമുണ്ട് ഹല്ലേലുയ്യാ ഗീതം പാടി വാഴ്ത്തിടും എന്നെന്നേക്കുമായ്;- വിശ്വാസവീരരായ്ത്തീരുന്ന വീരസാക്ഷികളേറിടുവാൻ എൻ ഭവനത്തിലെൻ സാക്ഷ്യം പാലിക്കും നന്നായ് എന്നുമേ;-
Read Moreഞാനും എനിക്കുള്ള സർവ്വസ്വവും
ഞാനും എനിക്കുള്ള സർവ്വസ്വവും ദൈവത്തിൻ ദാനമെന്നോർത്തീടും ഞാൻ ഞാനും കുടുംബവും സേവിച്ചീടും യാഹെന്ന ദൈവത്തെ ഇന്നുമെന്നും എൻ ഗേഹം ദൈവത്തിൻ വാസസ്ഥലം ആരാധിച്ചിടുമാ ധന്യനാമം അർപ്പിച്ചിടും എൻ സമസ്തവും സ്തോത്രത്തിൻ യാഗങ്ങളാൽ;- ഞാനും… സന്തോഷ സന്താപ വേളകളിൽ ഒന്നായണയും തൻ സന്നിധിയിൽ സ്നേഹിച്ചിടും ക്ഷമിച്ചിടും കരുതീടും തമ്മിൽ തമ്മിൽ;- ഞാനും… നാഥൻ എനിക്കേകിടും ദാനമെല്ലാം സ്നേഹത്തിൽ ഏവർക്കും പങ്കുവയ്ക്കും ദുഃഖിതർക്കും പീഡിതർക്കും ആവോളം നന്മചെയ്യും;- ഞാനും… എന്നിൽ നിയുക്തമാം ദൈവയിഷ്ടം ആരാഞ്ഞറിഞ്ഞു ഞാൻ ജീവിച്ചിടും സത്യ-ധർമ്മ-നീതി-മാർഗ്ഗം നിത്യവും […]
Read Moreഞാനൊരിക്കൽ ഞാനൊരിക്കൽ എത്തുമെന്‍റെ
ഞാനൊരിക്കൽ ഞാനൊരിക്കൽ എത്തുമെന്‍റെ നാട്ടിൽ ഞാനൊരിക്കൽ എത്തുമൊട്ടും കണ്ണീരില്ലാ വീട്ടിൽ എന്‍റെ കർത്താവിന്‍റെ വീട്ടിൽ തീരുമെന്‍റെ യാത്രയുടെ ക്ലേശമെല്ലാം തീരും ചേരും ഞാനെൻ പ്രിയതമന്‍റെ വീട്ടിൽ ചെന്നുചേരും ദൂരമധികമില്ലിനി നേരമധികമില്ലിനി കുരിശെടുത്തു പോകുമെൻ തീർത്ഥയാത്ര തീർന്നിടും നാട്ടിൽ ചെന്നു ചേർന്നിടും;- വീടൊരു കൂടാരമാകും ഭൗമഭവനമിന്നു കൈപ്പണിയല്ലാത്ത ദിവ്യ നിത്യഭവനമന്നു ഇന്നിഹത്തിലന്യനാം വിണ്ണിലെത്തി ധന്യനാം ഇന്നു കണ്ണുനീരിന്‍റെ താഴ്വരയിൽ തുടരുന്നു ഹൃദി പ്രത്യാശ വിടരുന്നു;- അല്ലിലും പകലിലും വൻ ശോധനകൾ ഉണ്ട് അല്ലലെനിക്കാരുമറിയാത്തവയിന്നുണ്ട് അന്നതെല്ലാം തീർന്നിടും, കണ്ണുനീരു തോർന്നിടും […]
Read Moreഞാനോടി നിന്നിൽ അണയുന്നേ
ഞാനോടി നിന്നിൽ അണയുന്നേ സങ്കേതമാകും വൻ പാറയേ സന്തോഷം നീയെൻ സർവ്വവും നീയേ ഇല്ലാ മറ്റാരും ആശ്രയമായ് കണ്ണുനീർ തൂകും വേളകളിൽ എന്നിൽ കനിയും വല്ലഭനേ മുറ്റും തരുന്നു എന്നേ നിൻ കൈകളിൽ നിൻ ഹിതം പോലെന്നേ പണിയണേ എല്ലാരുമെന്നെ തള്ളിടുമ്പോൾ യേശുവേ നീ എന്നെ കൈവിടല്ലേ നീറും നിരാശയും വേദനയും പുർണ്ണമായ് മാറിടും നിൻ കൃപയാൽ;- നിത്യതയോളം നടന്നിടുവാൻ അത്യന്തശക്തി പകർന്നിടണേ ശ്വാശ്വത നാട്ടിലെ വാസത്തിനായ് ആശയോടേശുവേ കാത്തിടുന്നേ;-
Read Moreഞാനിതാ പോകുന്നു ഞാൻ
ഞാനിതാ പോകുന്നു ഞാൻ പ്രിയംവെച്ച കർത്തൻ സന്നിധേ ഭാരം പ്രയാസം നിന്ദകളെല്ലാം ഈ ഭൂവിൽ തള്ളിടുന്നു പോകുവാൻ ലേശം വേദനയെങ്കിലും പ്രിയരെവിട്ടകലുവാൻ കഴിയില്ലെങ്കിലും എനിക്കായി സർവ്വം നല്കിയ നാഥൻ സന്നിധേ എന്നോർത്താൽ ദുഃഖം ലേശം ഇല്ലെനിക്കു യാത്ര ചോദിച്ചവർ ഒന്നായ് അകന്നപ്പോൾ ഒന്നു ഞാൻ ഹൃത്തിൽ ഓർത്തുപോയ് നാഥാ കാഹളം മുഴങ്ങുമ്പോൾ പ്രിയൻ വന്നിടുമ്പോൾ എൻ പ്രിയരെല്ലാവരും കാണുമോ ആ ദിനത്തിൽ
Read Moreഞങ്ങൾക്കുള്ളവൻ ദൈവം
ഞങ്ങൾക്കുള്ളവൻ ദൈവം ഞങ്ങൾക്കുള്ളവൻ ഞങ്ങളോ അവനുള്ളവർ ശരണം തന്‍റെ ചിറകടിയിൽ ഹാ! എത്ര ഭാഗ്യമിത് ഹാല്ലേലൂയ്യാ ഹാല്ലേലൂയ്യാ ഹാല്ലേലൂയ്യാ ഹാല്ലേലൂയ്യാ ഞാനും എന്‍റെ കുടുംബവുമോ ഞങ്ങൾ യഹോവയെ സേവിക്കും അനർത്ഥങ്ങളെ അണുവിട നീക്കി കാത്തു കൺമണിപോലെ ഏറ്റവും അടുത്ത തുണയല്ലോ ഹാ! എത്ര ഭാഗ്യമിത് ഉറങ്ങുന്നില്ല അവൻ മയങ്ങുന്നില്ല ഉറപ്പുള്ള കോട്ടയവൻ വലഭാഗത്തവൻ തണലല്ലോ ഹാ! എത്ര ഭാഗ്യമിത് താതനവൻ മക്കൾ ഞങ്ങൾ ഈ ബന്ധം ശാശ്വതമെ നാഥനവൻ ഈ ഭവനമതിൽ ഹാ! എത്ര ഭാഗ്യമിത്
Read Moreഞങ്ങൾക്ക് ജയമുണ്ട്
ഞങ്ങൾക്ക് ജയമുണ്ട് ഞങ്ങൾക്ക് ജയമുണ്ട് യേശുവിൻ നാമത്തിനാൽ (2) ഞങ്ങൾക്ക് ജയമുണ്ട് ഞങ്ങൾക്ക് ജയമുണ്ട് യേശുവിൻ രക്തത്തിനാൽ (2) പാപത്തിൻ ചങ്ങലകൾ തകർത്തല്ലോ ശാപത്തിൻ നുകങ്ങൾ ഉടച്ചല്ലോ ക്രൂശിന്മേൽ ജയം കൊണ്ടാടിയല്ലോ യേശു എനിക്കു ജയം നൽകിയല്ലോ
Read Moreഞാൻ പാപിയായിരുന്നെന്നെശു എന്നെത്തേടി
ഞാൻ പാപിയായിരുന്നെന്നേശു എന്നെ തേടി വന്നല്ലോ എന്നുടെ പാപം വഹിച്ചവൻ കുരിശിൽ തന്നുയിർ തന്നല്ലോ എന്തത്ഭുതം ദൈവസ്നേഹത്തിൻ ആഴം അറിവാനെളുതല്ല സങ്കടത്തിൽ താങ്ങി നടത്തും തൻകൃപ ചെറുതല്ല രക്താംബരംപോൽ കടുംചുവപ്പായിരുന്നെന്നുടെ പാപങ്ങൾ കർത്തവതു ഹിമസമമായ് മാറ്റി തൻപ്രിയ മകനാക്കി കാർമേഘമുയരാമെന്നാൽ കർത്തൻ തള്ളുകയില്ലെന്നെ കാണും ഞാനതിൻ നടുവിൽ കൃപയെഴും തൻ മഴവില്ലൊന്ന് അത്യുന്നതൻ തൻമറവിൽ വാസം ചെയ്തിടും ഞാനിന്ന് അത്യാദരം ഞാൻ പാടുന്നാശയും കോട്ടയുമവനെന്ന്;- സീയോൻ നഗരിയിലൊരിക്കലിനി ഞാൻ നിൽക്കും സാനന്ദം കാണും പ്രിയനെ, സ്തുതിയിൻ പല്ലവി […]
Read Moreഞാൻ പടുമീനാളിനി മോദാൽ കുഞ്ഞാട്ടിൻ വിലയേറും
ഞാൻ പാടുമീനാളിനി മോദാൽ കുഞ്ഞാട്ടിൻ വിലയേറും രക്തത്താലെന്നെ വീണ്ടതിനാൽ വെറും വെള്ളിയല്ല എന്നെ വാങ്ങുവാൻ പൊൻ-വൈരമോ അല്ല മറുവിലയായ് എൻ പേർക്കു യാഗമായ് തീർന്നവനാം ദൈവകുഞ്ഞാട്ടിൻ വിലയേറും രക്തത്താലെന്നെ വീണ്ടതിനാൽ;- ഞാൻ… അതിദുഃഖിതനായ് ഭൂവിൽ തീർന്നു ഞാൻ വൻ പീഢയാൽ വലഞ്ഞീടും നാൾ എന്നേശു മാർവ്വതിലാശ്വാസം- കൊണ്ടു നിത്യം പാടും മോദമായ് സ്തുതി സ്തോത്രം യേശുവിന്;- ഞാൻ… കുരുശും ചുമലേന്തിയ നാഥനെ യെറുശലേം വഴി പോയവനെ കുരിശിൽ ചിന്തിയ ചോരയാൽ പുതുജീവമാർഗ്ഗത്തിൽ ഞാൻ നടപ്പാൻ നാഥാ അരുൾക […]
Read Moreഞാൻ പാടും യേശുവേ നിനക്കായെന്നും
ഞാൻ പാടും യേശുവേ നിനക്കായെന്നും സ്തോത്രത്തോടെ എന്നും പുകഴ്ത്തിടും-ഞാൻ എൻ വിശ്വാസം യേശുവിൽ മാത്രം എന്‍റെ രക്ഷിതാവവൻ തന്നെ ചെങ്കടൽ പോൽ ശത്രുചുറ്റും ആർത്തിരമ്പിയാൽ ധൈരയ്യഹീനനായിടാതെ യേശുവിൽ മാത്രം കൈ പിടിച്ചു നടന്നീടിൽ തമ്പുരാൻ എന്നും ശത്രുവിൻ മേൽ ജയം നേടാൻ കൃപയേകുമേ;- ഞാൻ… എന്നെ വീണ്ടെടുത്തു എന്നും ജീവിക്കുന്നവൻ അവനെന്‍റെ പരിചയും കോട്ടയും തന്നെ അല്പ വിശ്വാസം വെടിഞ്ഞു ശക്തരായിടാൻ വചനമാം പാൽ കുടിച്ചു വളർന്നീടേണം;- ഞാൻ… സാത്താനെന്നെ കീഴ്പ്പെടുത്താൻ പോർ വിളിക്കുമ്പോൾ തകർത്തീടും ഞാനവന്‍റെ […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള