Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഞാനും എനിക്കുള്ള സർവ്വസ്വവും

ഞാനും എനിക്കുള്ള സർവ്വസ്വവും
ദൈവത്തിൻ ദാനമെന്നോർത്തീടും ഞാൻ
ഞാനും കുടുംബവും സേവിച്ചീടും
യാഹെന്ന ദൈവത്തെ ഇന്നുമെന്നും

എൻ ഗേഹം ദൈവത്തിൻ വാസസ്ഥലം
ആരാധിച്ചിടുമാ ധന്യനാമം
അർപ്പിച്ചിടും എൻ സമസ്തവും
സ്തോത്രത്തിൻ യാഗങ്ങളാൽ;- ഞാനും…

സന്തോഷ സന്താപ വേളകളിൽ
ഒന്നായണയും തൻ സന്നിധിയിൽ
സ്നേഹിച്ചിടും ക്ഷമിച്ചിടും
കരുതീടും തമ്മിൽ തമ്മിൽ;- ഞാനും…

നാഥൻ എനിക്കേകിടും ദാനമെല്ലാം
സ്നേഹത്തിൽ ഏവർക്കും പങ്കുവയ്ക്കും
ദുഃഖിതർക്കും പീഡിതർക്കും
ആവോളം നന്മചെയ്യും;- ഞാനും…

എന്നിൽ നിയുക്തമാം ദൈവയിഷ്ടം
ആരാഞ്ഞറിഞ്ഞു ഞാൻ ജീവിച്ചിടും
സത്യ-ധർമ്മ-നീതി-മാർഗ്ഗം
നിത്യവും പിന്തുടരും;- ഞാനും…

ഞാനെന്‍റെ കണ്ണുകളെ ഉയർത്തിടും
ഞാൻ പാപിയായിരുന്നെന്നെശു എന്നെത്തേടി
Post Tagged with


Leave a Reply