ഞാൻ നിന്നെ കൈവിടുമോ
ഞാൻ നിന്നെ കൈവിടുമോ ഞാൻ നിന്നെ കൈവിടുമോ എണ്ണമില്ലാതുള്ള നന്മകൾ തന്നില്ലേ ഞാൻ നിന്നെ കൈവിടുമോ കൂട്ടു സഖികൾ നിന്നെ കൈവിട്ടപ്പോൾ എൻ ചിറകിൻ മറവിൽ അഭയം നൽകി(2) പച്ചപുൽമേടുകളിൽ നിന്നെ നടത്തി സ്വഛമാം ജലവും നൽകി(2);- ഞാൻ… നീ യാത്ര ചെയ്യും മുൻപും പിൻപും ദൂതന്മാരെ കാവലായ് തന്നില്ലേ(2) ആഹാര പാനിയം സർവ്വവും നൽകി ക്ഷേമമായ് നടത്തിയില്ലേ(2);- ഞാൻ… വഴിയരികിൽ നീ കിടന്നപ്പോൾ പലരും നിന്നെ കണ്ടു മാറിപ്പോയി(2) ആ നേരവും നിന്‍റെ ചാരെ വന്നു […]
Read Moreഞാൻ നിന്നെ കൈവിടുമോ ഒരു നാളും
ഞാൻ നിന്നെ കൈവിടുമോ ഒരു നാളും മറക്കുമോ അമ്മ മറന്നാലും മറക്കാത്തവൻ അന്ത്യത്തോളം കൂടെയുള്ളവൻ കാക്കയൽ ആഹാരം നല്കിയവൻ കാടപ്പക്ഷികളാൽ പോററിയവൻ കാണുന്നവൻ എല്ലാം അറിയുന്നവൻ കണ്മണിപോലെന്നെ കാക്കുന്നവൻ;- ഞാൻ… മരുഭൂമിയിൽ മന്ന ഒരുക്കിയവൻ മാറയെ മധുരമയ് തീർത്തവൻ മാറത്തവൻ ചിറകിൽ മറയ്ക്കുന്നവൻ മഹത്വത്തിൽ എന്നെ ചേർക്കുന്നവൻ;- ഞാൻ…
Read Moreഞാൻ നിന്നെ ധ്യാനിക്കുമ്പോൾനാഥാ നിൻ ക്യപ
ഞാൻ നിന്നെ ധ്യാനിക്കുമ്പോൾ-നാഥാ നിൻ കൃപ ഓർത്തിടുമ്പോൾ എൻ മാനസം പൊങ്ങിടുന്നേ ദേഹി ഉല്ലസിച്ചാർത്തിടുന്നേ ചേറ്റിൽ കിടന്നോനാമെന്നെ നീ വീണ്ട് പാറയാം നിന്മേൽ നിർത്തി എൻ ഗമനത്തെ സുസ്ഥിരമാക്കി നിൻ സ്തുതി തന്നതിനാൽ(2);- കഷ്ടത പട്ടിണി നിന്ദ പരിഹാസം എന്നിവ വന്നാലുമേ നിൻ ദിവ്യസ്നേഹത്തിൽ നിന്നെന്നെ മാറ്റുവാൻ ഒന്നിനും സാദ്ധ്യമല്ല(2);- ആത്മാവിനലെന്നെ നിറച്ചതിനാൽ ആത്മ-സന്തോഷം എന്നിലുണ്ട് തേജസ്സിലാനന്ദരൂപനാമേശുവേ കാണുമേ ഞാൻ നിജമായ് (2);- കൂടാരമായ ഭവനമഴിഞ്ഞാലും നിത്യഭവനമുണ്ട് ഞാൻ കുറയട്ടെ നീ വളരട്ടെ നിന്നിൽ ഞാൻ വസിക്കട്ടെ(2);-
Read Moreഞാൻ മോക്ഷപട്ടണം പോകുന്നു
ഞാൻ മോക്ഷപട്ടണം പോകുന്നു എൻ കൂടെ മുൻപിലുണ്ടേശു യേശു യേശു എൻ കൂടെ മുൻപിലുണ്ടേശു പോകുക നാശത്തിൻ പട്ടണം എൻ കൂടെ മുൻപിലുണ്ടേശു (യേശു) വഴിയിൽ പേടിയില്ലൊന്നിനും എൻ കൂടെ മുൻപിലുണ്ടേശു (യേശു) വളരെപ്പേരില്ലിതിൽ വരാൻ എൻ കൂടെ മുൻപിലുണ്ടേശു (യേശു) പഴികൾ ദുഷികൾ പറഞ്ഞിടും എൻ കൂടെ മുൻപിലുണ്ടേശു (യേശു) ഇടിയുമടിയും ഏൽക്കണം എൻ കൂടെ മുൻപിലുണ്ടേശു (യേശു) വിഷമക്കുന്നുകൾ കയറണം എൻ കൂടെ മുൻപിലുണ്ടേശു (യേശു) കണ്ണീർത്താഴ്വര കടക്കണം എൻ കൂടെ മുൻപിലുണ്ടേശു (യേശു) […]
Read Moreഞാൻ കർത്താവിന്നായ് പാടും ജീവിച്ചിടും നാളെല്ലാം
ഞാൻ കർത്താവിനായ് പാടും ജീവിച്ചിടും നാളെല്ലാം ദൈവമഹത്ത്വം കൊണ്ടാടും കീർത്തിക്കും തൻവാത്സല്യം ഹല്ലേലുയ്യാ ദൈവത്തിന്നും ഹല്ലേലുയ്യാ പുത്രന്നും ഹല്ലേലുയ്യാ ആത്മാവിന്നും ഇന്നും സർവ്വകാലത്തും ഭാരമുള്ളോർ മനമല്ല ദൈവാത്മാവിൻ ലക്ഷണം സാക്ഷാൽ അഭിഷിക്തർക്കെല്ലാ കാലത്തും സന്തോഷിക്കാം ദൈവമുഖത്തിൻമുമ്പാകെ വീണയാലെ സ്തുതിപ്പാൻ യേശുവിന്‍റെ രക്തത്താലെ എന്നെ പ്രാപ്തൻ ആക്കി താൻ കേൾക്ക ദൂതന്മാരിൻ ഗാനം ബേത്ലഹേമിൻ വയലിൽ നോക്കുക പിതാവിൻ ദാനം ചേരുക സംഗീതത്തിൽ പാലും തേനും ഒഴുകിടും നല്ലൊർ രാജ്യം എന്റേതാം ആശ്വാസങ്ങൾ നിറഞ്ഞിടും ക്രിസ്തൻ മാർവ്വെൻ പാർപ്പിടം […]
Read Moreഞാൻ കർത്താവിൻ സ്വന്തം എന്‍റെതല്ല ഞാൻ
ഞാൻ കർത്താവിൻ സ്വന്തം എന്‍റെതല്ല ഞാൻ ദൈവം എന്നെ സൃഷ്ടിച്ചു എന്‍റെതല്ല ഞാൻ(2) ദൈവം നൽകി ജീവൻ എന്‍റെതല്ല ഞാൻ(2) ദൈവം നൽകി രൂപം എന്‍റെതല്ല ഞാൻ(2) ദൈവം നൽകി കാതും തൻ ശബ്ദം കേൾപ്പാൻ(2) ദൈവം നൽകി കൺകൾ തൻരൂപം കാൺമാൻ(2) ദൈവം നൽകി കാൽകൾ തൻ പാതേ പോവാൻ(2) ദൈവം നൽകി കൈകൾ തൻ വേലചെയ് വാൻ(2)
Read Moreഞാൻ കാണും പ്രാണനാഥനെ
ഞാൻ കാണും പ്രാണനാഥനെ ശോഭയേറും വിൺപുരിയിൽ ഞാൻ കേൾക്കും നാഥൻ ഇമ്പസ്വരം ദൂരമോ വിദൂരമല്ല ചേരും ഞാൻ പ്രീയനരികിൽ കാണും ഞാൻ പ്രീയൻ പൊൻമുഖം വാഴും ഞാൻ നിത്യനാടതിൽ നാഥൻ മാർവ്വിൽ ചാരിടുമ്പോൾ ഈ ഗേഹം വിട്ടു പോകുമേ നാം സ്വർഗ തീരേ എത്തിടുവാൻ പരദേശിയാണിഹേ ഭൂവതിൽ നാം നാഥൻ വേഗം വന്നിടുമേ;- ഈ ലോകം ദുഖം ഏകിയാലും വാഴ്വിൻ നാളിൽ ആർത്തിടും നാം വിലാപങ്ങൾ നൃത്തമായ് മാറിടുമേ നാഥൻ വേഗം വന്നിടുമേ;-
Read Moreഞാൻ കാണും മുൻപേ എന്നെ കണ്ടവനെ
ഞാൻ കാണും മുൻപേ എന്നെ കണ്ടവനെ ഞാൻ കേൾക്കും മുൻപേ എൻ പേർ വിളിച്ചവനെ ഞാൻ തിരയും മുൻപേ എന്നെ തിരഞ്ഞെടുത്തവനെ ഞാൻ അറിയും മുൻപേ എന്നെ സ്നേഹിച്ചവനെ യേശുവേ നിൻ കരമെന്നെ മെനഞ്ഞതിനാൽ ഞാൻ യോഗ്യനായ് യേശുവേ നിൻ നിണമെന്നെ കഴുകിയതാൽ ഞാൻ മാന്യനായ് നീ മാത്രമേ എന്നും ആരാധ്യനായ് നീ മാത്രമേ എല്ലാ പുകഴ്ചക്കും യോഗ്യനായ് ഗുണമില്ല കാട്ടൊലിവിൽ സൽഫലം കായിച്ചീടാൻ മുറിവേറ്റുവോ നീ നല്ലൊലിവേ മുറിവേറ്റുവോ എൻ കാന്തനേ
Read Moreഞാനേതുമില്ല ഞാനൊന്നുമില്ല
ഞാനേതുമില്ല ഞാനൊന്നുമില്ല ഞാനാകുന്നതോ കൃപയാൽ എന്നാരോഗ്യവും എൻ നന്മകളും എൻ ഉയർച്ചകളും കൃപയാൽ ഇതുവരെ വന്നതും നിൽക്കുന്നതും പൊന്നേശുവിൻ കൃപയാൽ എൻ കഴിവല്ല എൻ പ്രവൃത്തിയല്ല എൻ യേശുവിൻ കൃപയാൽ നിന്ദിച്ചവർ മദ്ധ്യേ ഉയർത്തിയതും മാനിച്ചതും കൃപയാൽ എൻ കഴിവല്ല എൻ പ്രവൃത്തിയല്ല എൻ യേശുവിൻ കൃപയാൽ
Read Moreഞാനെന്‍റെ കണ്ണുയർത്തുന്നു
ഞാനെന്‍റെ കണ്ണുയർത്തുന്നു സഹായമരുളും കുന്നിന്മേൽ മീതെ ആകാശം താഴെ ഭൂമി പാതാളം നിർമ്മിച്ചവന്‍റെ കൺകളിലേക്ക് യേശുക്രിസ്തു ഇന്നലെയും ഇന്നുമെന്നും അനന്യൻ ആദ്യനുമന്ത്യനുമവൻ സ്വർഗ്ഗഭൂമി പാതാള ലോകമൊക്കെ വാഴുവോൻ ജയം നൽകി നടത്തുന്നെന്നെ;- പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും എന്നെ ബാധിക്കുകയില്ല യഹോവാ വലഭാഗേ വഴുതാതെ പാലിക്കും തണലേകി നടത്തുന്നെന്നെ;- ഞാനെ… പാപികൾക്കു രക്ഷകൻ, ദുഃഖിതർക്കാശ്വാസകൻ രോഗോപശാന്തി സൂര്യൻ വിശക്കുമ്പോൾ അപ്പം നൽകി ദാഹിക്കുമ്പോൾ വെള്ളം നൽകി മുട്ടില്ലാതെ പുലർത്തുന്നെന്നെ;- ഞാനെ… മരണത്തിൻ വിഷമുള്ളും പാതാളത്തിൻ ശക്തിയും ശാപവും […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള