Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

ഞാൻ നിന്നെ ധ്യാനിക്കുമ്പോൾനാഥാ നിൻ ക്യപ

ഞാൻ നിന്നെ ധ്യാനിക്കുമ്പോൾ-നാഥാ
നിൻ കൃപ ഓർത്തിടുമ്പോൾ
എൻ മാനസം പൊങ്ങിടുന്നേ
ദേഹി ഉല്ലസിച്ചാർത്തിടുന്നേ

ചേറ്റിൽ കിടന്നോനാമെന്നെ നീ വീണ്ട്
പാറയാം നിന്മേൽ നിർത്തി
എൻ ഗമനത്തെ സുസ്ഥിരമാക്കി
നിൻ സ്തുതി തന്നതിനാൽ(2);-

കഷ്ടത പട്ടിണി നിന്ദ പരിഹാസം
എന്നിവ വന്നാലുമേ
നിൻ ദിവ്യസ്നേഹത്തിൽ നിന്നെന്നെ മാറ്റുവാൻ
ഒന്നിനും സാദ്ധ്യമല്ല(2);-

ആത്മാവിനലെന്നെ നിറച്ചതിനാൽ
ആത്മ-സന്തോഷം എന്നിലുണ്ട്
തേജസ്സിലാനന്ദരൂപനാമേശുവേ
കാണുമേ ഞാൻ നിജമായ് (2);-

കൂടാരമായ ഭവനമഴിഞ്ഞാലും
നിത്യഭവനമുണ്ട്
ഞാൻ കുറയട്ടെ നീ വളരട്ടെ
നിന്നിൽ ഞാൻ വസിക്കട്ടെ(2);-

ഞാനെന്നും സ്തുതിക്കും എൻ പരനെ തിരുമനുസുതനെ
നിത്യസ്നേഹത്താൽ എന്നെ സ്നേഹിച്ചു
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.