നിത്യസ്നേഹത്താൽ എന്നെ സ്നേഹിച്ചു
നിത്യ സ്നേഹത്താൽ എന്നെ സ്നേഹിച്ചു(2) അമ്മയേകിടും സ്നേഹത്തെക്കാൾ ലോകം നൽകിടും സ്നേഹത്തേക്കാൾ അങ്ങേവിട്ടെങ്ങും പോകയില്ല ഞാൻ(2) അങ്ങിൽചേർന്നെങ്ങും ജീവിക്കും ഞാൻ സത്യസാക്ഷിയായി ജീവിക്കും ഞാൻ നിത്യരക്ഷയാൽ എന്നെ രക്ഷിച്ചു(2) ഏകരക്ഷകൻ യേശുവിനാൽ ലോകരക്ഷകൻ യേശുവിനാൽ നിൻഹിതം ചെയ്വാൻ അങ്ങേപ്പോലാകാൻ(2) എന്നെ നൽകുന്നു പൂർണ്ണമായി മോദമോടിതാ പൂർണ്ണമായി;- നിത്യനാടതിൽ എന്നെ ചേർക്കുവാൻ(2) മേഘത്തേരതിൽ വന്നീടുമേ യേശുരാജനായ് വന്നീടുമേ ആരാധിച്ചിടും കുമ്പിട്ടീടും ഞാൻ(2) സ്വർഗ്ഗനാടതിൽ യേശുവിനെ സത്യദൈവമാം യേശുവിനെ;-
Read Moreനിസ്തുലനാം നിർമ്മലനാം ക്രിസ്തുവിനെ
നിസ്തുലനാം നിർമ്മലനാം ക്രിസ്തുവിനെ സ്തുതിച്ചിടുവിൻ അദൃശ്യനാം ദൈവത്തിൻ പ്രതിമയവൻ ദൈവിക തേജസ്സിൻ മഹിമയവൻ ആദിയവൻ അന്തമവൻ അഖിലജഗത്തിനും ഹേതുവവൻ;- വാർത്തയായിരുന്നവൻ ജഡമെടുത്തീ പാർത്തലത്തിൽ വന്നു പാർത്തതിനാൽ നമുക്കു തന്‍റെ നിറവിൽ നിന്നും കൃപമേൽ കൃപ ലഭിപ്പാനിടയായ്;- ദൈവവിരോധികളായതിനാൽ ന്യായവിധിക്കു വിധേയർ നമ്മെ ദൈവമക്കൾ ആക്കിയല്ലോ ജീവനും തന്നവൻ സ്നേഹിച്ചതാൽ;- തൻകൃപയിൻ മഹിമാധനത്തെ നിത്യയുഗങ്ങളിൽ കാട്ടിടുവാൻ മർത്യർ നമ്മെ അവനുയർത്തി സ്വർഗ്ഗസ്ഥലങ്ങളിലങ്ങിരുത്തി;- വിണ്ണിലും മണ്ണിലും ഉള്ളതെല്ലാം പിന്നെയും ക്രിസ്തുവിലൊന്നാകും പൂർണ്ണതയിൽ ദൈവികമാം നിർണ്ണയങ്ങൾ നിറവേറിടുമേ;-
Read Moreഞാൻ പാടിടും എൻ യേശുവേ
ഞാൻ പാടിടും എൻ യേശുവേ എൻ ജീവകാലമെല്ലാം എൻ ആത്മാവും എൻ ദേഹിയും നിത്യകാലം വാഴ്ത്തീടുമേ മരുഭൂ പ്രയാണത്തിൽ എന്നെ തെല്ലും മനമിളകാതെ നയിപ്പാൻ ഉടയോൻ നീ ചാരത്തില്ലേ എന്നും കരുതീടുവാൻ;- ഇരുളിൻ മറകൾ തകർക്കാൻ തെല്ലും ഇടറിതാതെന്നും ഗമിപ്പാൻ മാറാത്ത തൻ സാന്നിധ്യത്താൽ എന്നെ കരുതീടുന്നു;- കലുഷിതമായെരീ ഭൂവിൽ തെല്ലും കലങ്ങിടാതെന്നും വസിപ്പാൻ പ്രാണപ്രിയൻ എന്നുമെന്നും എന്നെ കരുതീടുമേ;-
Read Moreഞാൻ പാടാതെ എങ്ങനെ വസിക്കും
ഞാൻ പാടാതെ എങ്ങനെ വസിക്കും നൃത്തത്തോടെ സ്തുതിക്കാതെയിരിക്കും എന്നെ നടത്തുന്നവൻ എന്നെ താങ്ങുന്നവൻ യാഹല്ലാതാരുമില്ല അസാദ്ധ്യമായി ഒന്നും ഞാൻ കാണുന്നില്ലല്ലോ യേശു എന്‍റെ കൂടെയുള്ളപ്പോൾ വാഗ്ദത്തങ്ങൾ ഒന്നൊന്നായ് പ്രാപിച്ചീടുമേ യേശു എന്‍റെ കൂടെയുള്ളപ്പോൾ ആർക്കും തടയാൻ കഴിയുകയില്ല യേശു എന്‍റെ കൂടെയുള്ളപ്പോൾ;- കാരാഗൃഹത്തിലും ഞാൻ പാടി സ്തുതിക്കും അടിസ്ഥാനം ഇളകീടുമേ തീച്ചൂളയതിലും ഞാൻ വെന്തുപോകില്ല നാലാമനായ് കൂടെയുണ്ടല്ലോ(ദൈവമുണ്ടല്ലോ)(2) ഞാൻ നിലനിന്നിടും സാക്ഷിയായിടും യേശു എന്‍റെ കൂടെയുള്ളപ്പോൾ(2);- കണ്ണാൽ കാണും ദേഹം ക്ഷയിച്ചെന്നാലും ഉള്ളിൽ ശക്തി വർദ്ധിച്ചീടുമേ തക്കസമയം […]
Read Moreഞാൻ ഒന്നറിയുന്നു നീ എന്‍റെ ദൈവം
ഞാൻ ഒന്നറിയുന്നു നീ എന്‍റെ ദൈവം പതറുകില്ല ഞാൻ ഒരു നാളിലും(2) എന്നെ നടത്തുവാനും എന്നെ പുലർത്തുവാനും നീ എന്‍റെ കൂടെയുണ്ട്.. ഓ… ശത്രുക്കൾ മുമ്പാകെ മേശ ഒരുക്കാൻ മിത്രമായ് നീ എന്‍റെ കൂടെയുണ്ട്(2) പതറാതെ എന്നെ താങ്ങിടുവാനായ് പാതയ്ക്ക് തണലാകണേ.. ഓ…;- ഞാൻ… ആപത്തിൽ നിന്നെന്നെ വിടിവിച്ചെടുപ്പാൻ ആശ്വാസമായ് നീയെൻകൂടെയുണ്ട്(2) ആനുഗ്രഹിക്കുവാനായി നിൻകരമിന്നും അടിയനു തണലാകണമേ.. ഓ…;- ഞാൻ…
Read Moreഞാൻ നിന്നെ സ്നേഹിക്കുന്ന യേശുവാണല്ലോ
ഞാൻ നിന്നെ സ്നേഹിക്കുന്ന യേശുവാണല്ലോ(2) തൻ രക്തത്താലെന്നെ (3) കഴുകിടും താൻ (2) അഗ്നിയിൽ കൂടെ നീ നടന്നു പോയാലും തീജ്വാല നിന്നെ ദഹിപ്പിക്കില്ല(2) നീ എന്‍റെ രക്ഷകൻ നീ എന്‍റെ സ്നേഹിതൻ(2) നീ എന്‍റെ എല്ലാമാണല്ലോ;- ഞാൻ… ഹൃദയം നുറുങ്ങിടുന്ന നേരമതിലും സമീപസ്ഥനായി താൻ കൂടെയിരിക്കും(2) നീ എന്‍റെ കൂടെ എന്നും വസിക്കും(2) നീ എന്‍റെ എല്ലാമാണല്ലോ;- ഞാൻ…
Read Moreഞാൻ നിന്നെ സൗഖ്യമാക്കും കർത്തൻ
ഞാൻ നിന്നെ സൗഖ്യമാക്കും കർത്തൻ ഞാൻ നിന്‍റെ സൗഖ്യദായകൻ എൻ വചനത്തിൻ ആജ്ഞയാൽ നീ ഇപ്പോൾ സൗഖ്യം പ്രാപിക്ക(2) നീ എന്നെ സൗഖ്യമാക്കും കർത്തൻ നീ എന്‍റെ സൗഖ്യദായകൻ നിൻ വചനത്തിൻ ആജ്ഞയാൽ ഞാൻ ഇപ്പോൾ സൗഖ്യം പ്രാപിക്കും(2) I am the Lord that healeth thee I am the Lord your healer I send my word and heal your disease I am the Lord your healer(2) […]
Read Moreഞാൻ നിന്നെ സൗഖ്യമാക്കും യഹോവയാണ്
ഞാൻ നിന്നെ സൗഖ്യമാക്കും യഹോവയാണ്(4) തൻ അടിപ്പിണരാൽ തൻ അടിപ്പിണരാൽ തൻ അടിപ്പിണരാൽ എനിക്കു സൗഖ്യം(2) രോഗിക്കു വൈദ്യൻ എൻ യേശുവാണെല്ലോ പാപിക്കു രക്ഷകനെൻ യേശുവാണെല്ലോ(2) നീ എന്‍റെ വൈദ്യൻ നീ എന്‍റെ ഔഷധം(2) നീ എന്‍റെ എല്ലാമാണല്ലോ;- ഞാൻ… രോഗിക്കു വൈദ്യൻ ഗിലായാദിലുണ്ടല്ലോ ഗിലായാദിലെ ഔഷധ തൈലമുണ്ടല്ലോ(2) യേശുവേ തൊട്ടാൽ അവനെ തൊട്ടാൽ(2) അത്ഭുത സൗഖ്യമുണ്ടല്ലോ;- ഞാൻ…
Read Moreഞാൻ നിന്നെയൊരു നാളുമനാഥനായി
ഞാൻ നിന്നെയൊരു നാളുമനാഥനായി വിടുകില്ലെന്നരുളിയ കരുണാനിധേ-എൻ കരം പിടിച്ചനുദിനം മരുഭൂവിൽ നടത്താമെ- ന്നുരച്ചവനൊരുനാളും മറക്കുകില്ല പ്രതികൂലമായിടുന്ന കൊടുംകാറ്റുകൾ ശക്തിയായെൻ നേരെയടിച്ചുയർന്നീടുമ്പോൾ മറച്ചുകൊള്ളേണമെ നിൻ ചിറകിൻ കീഴനുദിനം വഹിച്ചുകൊള്ളുമല്ലോ നിൻ തിരുക്കരത്താൽ;- ഭക്ഷണപാനീയമില്ലാതലഞ്ഞീടുമ്പോൾ ശക്തിമാൻമാരുടെ നല്ല ഭോജനമേകും തൃക്കൈയ്യൊന്നു തുറക്കുമ്പോൾ സർവ്വജീവജാലങ്ങൾക്കും തൃപ്തിവരുത്തുന്ന പരിപാലകനല്ലോ;- വെള്ളത്തിൽക്കൂടി നീ തെല്ലും നടന്നീടിലും മുക്കുകില്ല നദി നിന്നെയൊരു നാളിലും അഗ്നിശോധനയിൽ കൂടി കടക്കേണ്ടി വന്നാലും അല്പംപോലും ഭയം നമുക്കിഹത്തിൽവേണ്ട;- സ്നേഹിതൻമാരെല്ലാം ശത്രുനിരകളിലായ് അണിനിരന്നനുദിനം പടപൊരുന്നു പടനായകനായ് നീയെൻ സമീപേയുണ്ടെല്ലാനാളും വിജയം നിശ്ചയമാണെന്നറിഞ്ഞുകൊൾക;- […]
Read Moreനിസ്സീമമാം നിൻ സ്നേഹത്തെ പ്രകാശിപ്പിക്കും
നിസ്സീമമാം നിൻസ്നേഹത്തെ പ്രകാശിപ്പിക്കും ക്രൂശിനെ ദർശിച്ചനേരം നാഥനേ നിനക്കു ഞാനധീനനായ്;- ഈ ഭൂമിയിൽ നിക്ഷേപമായ് ഞാനെണ്ണിവന്ന സർവ്വവും ഗണിച്ചിടുന്നു നഷ്ടമായ് ഈ ദർശനം മുഖാന്തരം;- പ്രമോദമായെന്നായുസ്സിൽ- സ്നേഹിച്ച വ്യർത്ഥകാര്യങ്ങൾ നികൃഷ്ടമെന്നറിഞ്ഞഹം വെടിഞ്ഞിടുന്നശേഷവും;- നിൻക്രൂശിൽ ഞാൻ നിരന്തരം പ്രശംസിച്ചിടും രക്ഷകാ മറ്റൊന്നിലുമെൻ മാനസം മഹത്ത്വമാഗ്രഹിക്കൊലാ;- അഗാധമപ്രമേയമാം ഈ സ്നേഹമർഹിക്കുന്നിടം എൻ ദേഹം ദേഹി മാനസം സമ്പൂർണ്ണമായ് സമസ്തവും;- സാഷ്ടാംഗം വീണു പാദത്തിൽ വണങ്ങിടുന്നു ഭക്തിയിൽ നിനക്കും നിൻ പിതാവിന്നും മഹത്ത്വം ദൈവാത്മാവിന്നും;-
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള