ഞാൻ നിന്നെയൊരു നാളുമനാഥനായി
ഞാൻ നിന്നെയൊരു നാളുമനാഥനായി
വിടുകില്ലെന്നരുളിയ കരുണാനിധേ-എൻ
കരം പിടിച്ചനുദിനം മരുഭൂവിൽ നടത്താമെ-
ന്നുരച്ചവനൊരുനാളും മറക്കുകില്ല
പ്രതികൂലമായിടുന്ന കൊടുംകാറ്റുകൾ
ശക്തിയായെൻ നേരെയടിച്ചുയർന്നീടുമ്പോൾ
മറച്ചുകൊള്ളേണമെ നിൻ ചിറകിൻ കീഴനുദിനം
വഹിച്ചുകൊള്ളുമല്ലോ നിൻ തിരുക്കരത്താൽ;-
ഭക്ഷണപാനീയമില്ലാതലഞ്ഞീടുമ്പോൾ
ശക്തിമാൻമാരുടെ നല്ല ഭോജനമേകും
തൃക്കൈയ്യൊന്നു തുറക്കുമ്പോൾ സർവ്വജീവജാലങ്ങൾക്കും
തൃപ്തിവരുത്തുന്ന പരിപാലകനല്ലോ;-
വെള്ളത്തിൽക്കൂടി നീ തെല്ലും നടന്നീടിലും
മുക്കുകില്ല നദി നിന്നെയൊരു നാളിലും
അഗ്നിശോധനയിൽ കൂടി കടക്കേണ്ടി വന്നാലും
അല്പംപോലും ഭയം നമുക്കിഹത്തിൽവേണ്ട;-
സ്നേഹിതൻമാരെല്ലാം ശത്രുനിരകളിലായ്
അണിനിരന്നനുദിനം പടപൊരുന്നു
പടനായകനായ് നീയെൻ സമീപേയുണ്ടെല്ലാനാളും
വിജയം നിശ്ചയമാണെന്നറിഞ്ഞുകൊൾക;-
മനസ്സാവാചാ കർമ്മണാ അറിയാതുള്ള
ദൂഷണമനവധിയായ് പരത്തുകിലും
ഭംഗമില്ലായെനിക്കെന്‍റെ ജീവിതയാത്രയ്ക്കൊന്നും
ഭാവിയെനോക്കി കണ്ടു പുഞ്ചിരിതൂകും;-
ശത്രു ഭീഷണികൾകേട്ടു മനം കലങ്ങാ
തുണരുക സീയോൻ പുത്രിയാർത്തുഘോഷിക്ക
മണവാളൻ മണിയറയിൽ വന്നിടുവാൻ കാലമായി
ഉടനട നന്നായ് ക്രമീകരിച്ചിടുക;-
നാളിതുവരെ നീയോടിയദ്ധ്വാനിച്ചതും
നഷ്ടമായിപ്പോയിടല്ലേ വീടോടടുത്തു
നിത്യവീട്ടിലെത്താനിനി അല്പദൂരം മാത്രമെയു-
ള്ളാ സമയം പാഴാക്കാതെ ഉണർന്നുകൊൾക;-
എനിക്കായ് കരുതാമെന്നുരച്ചവനെ :എന്ന രീതി
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള