ഞാൻ അവനെ അധികം സ്നേഹിക്കും
ഞാൻ അവനെ അധികം സ്നേഹിക്കും ഞാൻ അവനെ അധികം ആരാധിക്കും(2) ഞാൻ അവനെ അധികം സേവിക്കും ഞാൻ അവനിൽ ദിനവും ജീവിക്കും(2) Forgiveness നൂറു പൊൻവെളളി നാണയത്തെക്കാൾ പതിനായിരം താലന്തിനേക്കാൾ(2) എണ്ണമറ്റൊരെൻ പാപക്കടങ്ങൾ ഇളച്ചെന്നെ താൻ സ്നേഹിച്ചതോർത്താൽ(2) Salvation ഒരു കണ്ണിനും ദയ തോന്നിടാതെ അർദ്ധപ്രാണനായ് കിടന്നോരു നാളിൽ(2) എന്നരികിൽ അണഞ്ഞേശു നാഥൻ തന്‍റെ മാർവോടു ചേർത്തതോർക്കുമ്പോൾ(2) His love and care അതുല്യമാം സാന്നിദ്ധ്യമേകി നിസ്സീമമാം വാത്സല്യമേകി(2) അമ്മയെക്കാളും ആർദ്രതയോടെ കരതാരിൽ വഹിക്കുന്നതോർത്താൽ(2) For the […]
Read Moreഞാൻ ആരെ ഭയപ്പെടും എന്‍റെ വിശ്വാസ ജീവിതത്തിൽ
ഞാൻ ആരെ ഭയപ്പെടും എന്‍റെ വിശ്വാസ ജീവിതത്തിൽ(2) ഭാരങ്ങൾ ഏറിടും സ്നേഹിതർ മാറിടും ജീവിതപാതകളിൽ(2) യേശു എന്‍റെ കൂടെയുണ്ട് എന്‍റെ കോട്ടയും ശരണവുമേ(2) ഒരു സൈന്യമെന്‍റെ നേരെ പാളയമിറങ്ങിയാൽ ഞാൻ ഭയപ്പെടില്ല(2) സാരേഫാത്തിലും കെരീത്തിലും ചൂരച്ചെടിയുടെ ചുവട്ടിലും(2) ഏലിയാവിനെ പോറ്റിയ ദൈവമെന്നെയും പോറ്റിടും(2);- യേശു… കരുതും എന്നു ഞാൻ കരുതിയ ആരും വന്നില്ല കാണുവാൻ(2) കരഞ്ഞു ഞാൻ എന്‍റെ ഭാരത്താൽ അരികിൽ വന്നവൻ സ്നേഹത്താൽ(2);- യേശു… നാളെയെ ഓർത്ത് ഭാരമോ? നാളുകൾ ഏറെ ഇല്ലിനി(2) കാഹളധ്വനി കേൾക്കുവാൻ […]
Read Moreനിത്യരാജാ നിന്നെ വണങ്ങുന്നേ
നിത്യരാജാ നിന്നെ വണങ്ങുന്നേ സത്യപാതയിൽ നടത്തി പാലിക്ക പാപ സമുദ്രത്തിൽ വളഞ്ഞോടിയോരെന്‍റെ പാപമാകെ നീക്കി താന്‍ പിടിച്ചു കപ്പലിൽ ഏറ്റിയെന്‍റെ മാനസത്തിന്‍ നീറ്റലകറ്റി പോറ്റിടുന്നു പൊന്നു പ്രിയാ നിന്നെ ഏറ്റവും നമിച്ചിടുന്നു നന്ദിയാൽ കോട്ടവും വികടവും നിറഞ്ഞ ലോകത്തിൽ വാട്ടമേതും ഏശിടാതെ പോര്‍ നടത്തുവാന്‍ കൂടുകാര്‍ അധികമെനിക്കില്ലയെങ്കിലും ഓട്ടം തികച്ചെന്‍ വിരുതെടുപ്പാന്‍ നീട്ടിടുന്നു കൈകളെ നീ താങ്ങുക അങ്കികൾ അലക്കി വെള്ളയാക്കി വെക്കുവാന്‍ ചങ്കിലെ ചോര മതിയെനിക്ക് ഭാഗ്യമേ ശങ്കയില്ല സങ്കടവുമില്ല തെല്ലുമേ എന്‍ കണവാ നിന്‍ […]
Read Moreനിത്യനായ യഹോവയെ! ലോക വൻകാട്ടിൽ
നിത്യനായ യഹോവയെ! ലോക വൻകാട്ടിൽ ബലഹീനൻ ആയ എന്നെ നടത്തി താങ്ങേണനേ സ്വർഗ്ഗ അപ്പം സ്വർഗ്ഗ അപ്പം എനിക്കു തരേണമേ നിത്യ പാറ തുറന്നിട്ട് ജീവജലം നൽകുക അഗ്നിമേഘത്തൂണുകൊണ്ടു പാതനന്നായ് കാണിക്ക ബലവാനേ! ബലവാനേ! രക്ഷ നീ ആകേണമേ യോർദ്ധാനെ ഞാൻ കടക്കുമ്പോൾ ഭയം എല്ലാം മാറ്റുക മൃത്യുവിനെ ജയിച്ചോനേ! കനാനിൽ കൈക്കൊള്ളുക നിന്നെമാത്രം, നിന്നെമാത്രം ഞാൻ എന്നേക്കും സ്തുതിക്കും
Read Moreനിത്യനായ ദൈവം നിന്‍റെ സങ്കേതം
നിത്യനായ ദൈവം നിന്‍റെ സങ്കേതം കീഴിലോ ശാശ്വതമാം ഭുജങ്ങളുണ്ട് ആകയാൽ എൻമനമേ നീ ആശ്വസിക്ക കാത്താവിൽ എപ്പോഴും സന്തോഷിച്ചീടുക നാശകരമായ കുഴിയിൽ നിന്നും ഏററം കുഴഞ്ഞതായ ചേററിൽനിന്നും(2) എന്നെക്കയറ്റി എന്‍റെ കാലുകളെ ക്രിസ്തുവാം പാറമേൽ ഉറപ്പിച്ചുനിർത്തി എന്‍റെ ഗമനത്ത സുസ്ഥിരമാക്കിയവൻ എന്‍റെ വായിൽ പുതിയൊരു പാട്ടുതന്നു നന്ദിയാലെന്നുള്ളം നിറഞ്ഞീടുന്നു പ്രിയൻവൻ കൃപയെത്രയവർണ്ണനീയം;- നിത്യ… ദൈവത്തെ സ്നേഹിക്കുന്നവരേവർക്കും നിർണയപ്രകാരം വിളിക്കപ്പെട്ടോർക്ക് സകലവും നന്മക്കായ്ത്തന്നേ കൂടി വ്യാപരിച്ചീടുന്നനുദിനവും സ്വന്തപുത്രനെ ആദരിക്കാതെ നമ്മെ ഏററം സ്നേഹിച്ചവൻ നമ്മെ കൈവിടുമോ? ആകയാൽ എൻമനമേ […]
Read Moreനിത്യമാം വിശ്രാമമേ പരലോകത്തിൻ വാഴ്ചയിൽ
നിത്യമാം വിശ്രാമമേ പരലോകത്തിൻ വാഴ്ചയിൽ അനന്തത്തിൻ സംഗീതം യഹോവയിൽ മുഴക്കുമേ പുത്തൻനാട്ടിൽ ചെല്ലുമ്പോൾ ഭക്തർ ഗണം പാടുമേ കുഞ്ഞാടേ നീ പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ദൈവദൂത സംഘവും തേജസ്സിന്‍റെ ദീപമായ് ആർത്തു ചേർന്നു പാടിടും കുഞ്ഞാടേ നീ പരിശുദ്ധൻ;- പുത്തൻ… സ്വഛ സ്പടിക തുല്യമാം നീതിയിൻ കിരീടമായ് തന്‍റെ കാന്താ വാണിടും കുഞ്ഞാടേ നീ പരിശുദ്ധൻ;- പുത്തൻ… ക്ഷണിക്കപ്പെട്ട സഭയും ശുഭ്രവസ്ത്രധാരിയായ് നിത്യം നിത്യം പാടിടും കുഞ്ഞാടേ നീ പരിശുദ്ധൻ;- പുത്തൻ…
Read Moreനിത്യമാം സ്നേഹത്തിനാഴമുയരവും
നിത്യമാം സ്നേഹത്തിനാഴമുയരവും നീളവും വീതിയുമാരാഞ്ഞിടാം ഇഷ്ടരിൽ നിന്നെല്ലാം തിരഞ്ഞെടുത്തോ എന്നെ ശുദ്ധരോടൊത്തു വസിപ്പതിനായ് സ്വർഗ്ഗാധി സ്വർഗ്ഗങ്ങൾ കടക്കുവാൻ കഴിയാത്ത നിത്യനാം ദൈവത്തിനിഷ്ട പുത്രൻ ദൂതരിൻ സ്തുതികളും താതനിൻ കൂടെയും മോദമായ് ഇരുന്നിടാതിറങ്ങിയോ മർത്യനായ്;- കർത്താധി കർത്താവയ് രാജാധി രാജാവായ് ഇഹലോക രാജ്യങ്ങൾ നേടിടാതെ കാൽവറി മേടതിൽ പാപിയെ നേടുവാൻ യാഗമായി തീർന്നിതോ രക്തവും ചിന്തിയേ;- ഉലകിലെൻ അരികിലായ് പ്രിയമായ പലതുണ്ട് അതിലെല്ലാം പ്രിയമായ പ്രിയനുണ്ട് എങ്കിലോ കാൽവറി സ്നേഹത്തിൻ മുമ്പിലായ് അലിഞ്ഞു പോം ഇവയെല്ലാം മഞ്ഞുപോലെ;- കൂട്ടുകാർ […]
Read Moreനിത്യമാം പ്രകാശമെ നയിക്കുകെന്നെ നീ
നിത്യമാം പ്രകാശമെ നയിക്കുകെന്നെ നീ ചുറ്റിലും ഇരുൾ പരന്നിടുന്ന വേളയിൽ അന്ധകാര പൂർവ്വമായ രാത്രിയാണു പോൽ എൻ ഗൃഹത്തിൽ നിന്നുമേറെ ദൂരയാണു ഞാൻ നീ നയിക്കുക നീ നയിക്കുക സാദരം വിഭോ നിൻ പ്രകാശധാര തൂകി നീ നയിക്കുക ഞാൻ കടന്നുപോന്ന കാലമോർക്കിലെങ്കിലോ ഞാൻ മതിയെനിക്കു തന്നെയെന്ന ചിന്തയാൽ എന്‍റെ മാർഗ്ഗമെന്‍റെയിഷ്ടമെന്ന പോലെയായ് നിന്‍റെ രക്ഷണീയ പാത നേടിടാതെ ഞാൻ;- നീ… ഭാസുരാഭ ചേർന്നിടുന്ന പൊന്നുഷസ്സിനായ് ഭീതിലേശമേശിടാത്ത നാളെ നോക്കി ഞാൻ എന്നിൽ മാത്രമാശവച്ചു ഞാൻ കടന്നുപോയ് […]
Read Moreനിത്യവന്ദനം നിനക്കു സത്യദൈവമേ
നിത്യവന്ദനം നിനക്ക് സത്യദൈവമേ സ്തോത്രവും ജയവും യോഗ്യം അത്യുന്നതനേ മർത്യകുലത്തിൻ സൃഷ്ടാവേ നിത്യപിതാവേ സത്യവിശ്വാസികൾ ചെയ്യും സ്തോത്രം നിനക്കേ എത്രയോ മനോഹരം നിൻ-കൃത്യങ്ങളെല്ലാം ചിത്രമതി-ചിത്രമവ-എത്രയോ ശ്രേഷ്ഠം കെരുബുകൾ മദ്ധ്യേ വസിക്കും സർവ്വശക്തനേ ഉർവ്വിയെങ്ങും വ്യാപിച്ചീടും നിനക്കെന്നും സ്തോത്രം മാനവകുലത്തിൻ പാപം മോചനം ചെയ് വാൻ ഹീനമായ് കുരിശിൽ ശാപം-തീർത്ത പരനെ നിന്നിൽ വിശ്വസിക്കുന്നവർക്കെന്നേക്കും മോക്ഷം തന്നരുളാൻ-ഉന്നതത്തിൽ ചേർന്ന പരനേ സർവ്വ ബഹുമാനം സർവ്വ മഹത്വം സ്തുതിയും സർവ്വേശ്വരനായ യഹോവയ്ക്കു താൻ-ആമേൻ
Read Moreനിത്യ സ്നേഹത്താലെന്നെ അവൻ സ്നേഹിച്ചു
നിത്യസ്നേഹത്താലെന്നെ അവൻ സ്നേഹിച്ചു അളവില്ലാത്ത തൻ കരുണയാൽ നീക്കിയെൻ അശുദ്ധിയെല്ലാം യേശുവേ പ്രാണനാഥാ നിന്നോടു ചേരുന്നതെനിക്കു ഭാഗ്യം ഹല്ലേലൂയ്യാ പാടിടും ഞാൻ ശോഭിതനഗരത്തെ കാണുന്നിതാ യോർദ്ദാനെ ഭയപ്പെടുമോ ഇനി കാണുന്നെൻ യേശുവേ മറുകരയിൽ സൗഖ്യദായകനേശു നടത്തുന്നെന്നെ അവനടിച്ചാലും ആയതെനിക്കു നന്മയ്ക്കായ് തീർന്നിടുമേ;- വരുവാനുള്ള മഹിമ ഓർക്കുന്നടിയാൻ അകറ്റുമെൻ ആമയം പൂർണ്ണമായി ആനന്ദമെ എനിക്ക്;- നിൻ വിശ്രാമത്തിലണയും വിശുദ്ധർ ഗണം കാന്തയായ് വാഴുമേ സ്വർഗ്ഗത്തിൽ ഇതിൽപരം ഭാഗ്യമുണ്ടോ?;-
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള