നിത്യമാം സ്നേഹത്തിനാഴമുയരവും
നിത്യമാം സ്നേഹത്തിനാഴമുയരവും
നീളവും വീതിയുമാരാഞ്ഞിടാം
ഇഷ്ടരിൽ നിന്നെല്ലാം തിരഞ്ഞെടുത്തോ എന്നെ
ശുദ്ധരോടൊത്തു വസിപ്പതിനായ്
സ്വർഗ്ഗാധി സ്വർഗ്ഗങ്ങൾ കടക്കുവാൻ കഴിയാത്ത
നിത്യനാം ദൈവത്തിനിഷ്ട പുത്രൻ
ദൂതരിൻ സ്തുതികളും താതനിൻ കൂടെയും
മോദമായ് ഇരുന്നിടാതിറങ്ങിയോ മർത്യനായ്;-
കർത്താധി കർത്താവയ് രാജാധി രാജാവായ്
ഇഹലോക രാജ്യങ്ങൾ നേടിടാതെ
കാൽവറി മേടതിൽ പാപിയെ നേടുവാൻ
യാഗമായി തീർന്നിതോ രക്തവും ചിന്തിയേ;-
ഉലകിലെൻ അരികിലായ് പ്രിയമായ പലതുണ്ട്
അതിലെല്ലാം പ്രിയമായ പ്രിയനുണ്ട്
എങ്കിലോ കാൽവറി സ്നേഹത്തിൻ മുമ്പിലായ്
അലിഞ്ഞു പോം ഇവയെല്ലാം മഞ്ഞുപോലെ;-
കൂട്ടുകാർ പിരിഞ്ഞിടും സോദരർ കൈവിടും
മാതാപിതാക്കളും മറന്നു പോകും
മരണത്തിൻ കൂരിരുൾ താഴ്വര കഴിവോളം
പിരിയാതെൻ കൂടവേ പാർത്തിടും താൻ;-
പിരിയാത്ത സ്നേഹിതാ! തീരാത്ത പ്രേമമേ!
നീയെന്‍റെ നിത്യാവകാശമല്ലേ
ഈ ഭൂവിൽ മാത്രമോ നിത്യായുഗങ്ങളിലും
എൻ പ്രേമ കാന്തനായ് നീ വന്നീടുമേ;-
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള