ഞാനെന്നു കാണുമെന്‍റെ ഭവനമാമാനന്ദ മന്ദിരത്തെ
ഞാനെന്നു കാണുമെന്‍റെ ഭവനമാ-മാനന്ദ മന്ദിരത്തെ
ഹീനമായുള്ളൊരീ ലോകവുമെന്നുടെ
ദീനതയേറുമീ ദേഹവും വിട്ടിനി
ഇദ്ധരയിൽ വസിക്കും ദിനമെല്ലാം കർത്തനിൽ നിന്നകന്നു
പാർത്തിടുന്നെന്നു തന്നെ എനിക്കിതാ വ്യക്തമായ് തോന്നിടുന്നു
ഇത്തിരശ്ശീലയകന്നു വെളിച്ചമങ്ങുജ്ജ്വലിക്കും പുരം
കാണ്മാൻ കൊതിക്കുന്നു;-
ദൈവതേജസ്സു തിങ്ങി വിളങ്ങിടും ദിവ്യ നഗരമതിൽ
എത്തിനോക്കിടുവാനും ഇരുളിന്നു ശക്തിയുണ്ടാകയില്ല
ഇപ്പുരി തന്‍റെ മനോഹര കാന്തിയിൽ
നിത്യം നടന്നിടും ജാതികളേവരും;-
പാപമടുത്തിടാത്ത പുരമതിൽ പാവനമാനവൻമാർ
പാരിലെ മാലൊഴിഞ്ഞു സുവിശ്രമം പാരമിയന്നിടുന്നു
പാപരിൻ ദ്വേഷമാമസ്ത്രങ്ങളിങ്ങുള്ള
പാരത്രികാനന്ദം ഭഞ്ജിക്കയില്ലല്ലോ;-
കണ്ണീരവിടെയില്ല-കലുഷത കാണുവാൻ പോലുമില്ല
ദുർന്നയമെന്നതില്ല-ദുരാശയാൽ ദൂഷിതരാരുമില്ല
പൂർണ്ണസുഖപ്രദമാമീ നഗരത്തിൽ
പൂകുവോർക്കില്ലൊരു ദുഃഖവിചാരവും;-
രോഗമെല്ലാമകലും വിശിഷ്ടമാം ദേഹമഭി ലഭിക്കും
തീരെയൊഴിഞ്ഞു പോകും-മൃതി നിത്യജീവനെനിക്കുദിക്കും
ദൈവപിതാവിനെ വാഴ്ത്തിയനുദിനം
മവുമവനുടെ സന്നിധിയിലഹം;-
എൻ പ്രിയ രക്ഷകനെ : എന്ന രീതി
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള