നിൻ സ്നേഹം ഞാൻ രുചിച്ചു
നിൻ സ്നേഹം ഞാൻ രുചിച്ചു ഓ എത്രയോ മധുരം(2) തേനിനേക്കാളും തേൻ കട്ടയെക്കാളും എൻ നാവിൻ എത്ര മധുരം(2) ഹാലേല്ലൂയ്യാ ഹാലേല്ലൂയ്യാ (2) ശ്രേഷ്ടതയാർന്ന പദവികളും മാന്യതയും തന്നു നീ നിനച്ചതിലും മേൽത്തരമായി ഊഴിയിൽ നിർത്തിയല്ലോ(2) കഴിഞ്ഞ കാലം ഞാൻ ഓർത്തിടുമ്പോൾ ഇതിനൊന്നും യോഗ്യനല്ലേ ബലഹീനനാം ഏഴയെന്നെ ബലത്തോടെ നിർത്തിയല്ലോ(2)
Read Moreനിൻ സ്നേഹം മതിയെനിക്കെന്നും
നിൻ സ്നേഹം മതിയെനിക്കെന്നും നിൻ കൃപ മതിയെനിക്കെന്നും (2) ഈ മരുയാത്രയിൽ തളരാതെ താങ്ങുമെൻ യേശുവിൻ കൃപ മതിയെന്നും തിരു കൃപ മതിയെനിക്കെന്നും (2) ലോകത്തിൻ മോഹങ്ങൾ അലട്ടുമ്പോൾ കരുതുന്നു കർത്തൻ തൻ കൃപയാൽ സ്നേഹം നടിച്ചവർ അകലുമ്പോൾ നല്ല സഖിയെനിക്ക് യേശു നാഥൻ; ഉറ്റവർ മാറുമ്പോൾ ഉറ്റ സഖി ഉറങ്ങാത്ത മയങ്ങാത്ത പരിപാലകൻ (2) പാപത്തിൻ ചേറ്റിൽ ഞാൻ കിടന്നപ്പോൾ കൃപയാലെ ഏകി നിത്യ രക്ഷ ക്രൂശിലെൻ പിഢകൾ താൻ വഹിച്ചു പ്രിയ മകളായെന്നെ തീർത്തിടുവാൻ; […]
Read Moreനിൻ സ്നേഹം മതി എനിക്ക്
നിൻ സ്നേഹം മതി എനിക്ക്(4) ഈ ഭൂവിൽ വേരൊന്നും വേണ്ടനിക്ക് നിൻ സ്നേഹം മതി എനിക്ക് നിത്യതയോളം പകർന്ന സ്നേഹം ക്രൂശിൽ സ്നേഹം മതി എനിക്ക് ഈ ലോക സ്നേഹമോ മാറിപോകും മാറ്റമില്ലാത്തതാം ക്രൂശിൻ സ്നേഹം ഇനി ഉള്ള നാളുകൾ ക്രൂശിൻ വചനമായി പോയിടും ഞാൻ ജീവവഴികളിൽ പതറാതെ നിൽക്കുവാൻ വീഴാതെ നിൽക്കുവാൻ കൃപ എന്നിൽ ഏകു പൊന്നു നാഥാ
Read Moreനിൻ സ്നേഹം മാധുര്യം വാഴ്ത്തുന്നേ
നിൻ സ്നേഹം മാധുര്യം, അതു അവർണ്ണനീയം പാപ മരണം ഏറ്റെന്നിൽ പുതുജീവൻ നൽകിയോൻ വൻ കൃപയ്ക്കായി ഞാൻ അങ്ങേ വാഴ്ത്തുന്നേ(2) വാഴ്ത്തുന്നേ(2) ജീവൻ നല്കി വീണ്ടെടുത്ത കർത്തനേ എൻ ജീവൻ ശൂന്യമായി മരുഭൂ-സമാനമായി തങ്കരക്തത്താൽ എന്നെ ഫലപ്രദമാക്കിയോൻ എന്നിൽ ആനന്ദമേകി നവ ചൈതന്യം നൽകി ആത്മ ജീവദായകൻ നിത്യ ജീവൻ നൽകിയോൻ ആത്മ ശക്തി പകർന്നും അഭിഷേകം നൽകിയും സുവിശേഷം ഘോഷിപ്പാൻ എന്നെ യോഗ്യനാക്കിയോൻ तेरा प्यार है महान, तेरा प्यार है यहाँ, मैं […]
Read Moreനിൻ സ്നേഹം ഗഹനമെന്നറിവിൽ നാഥാ
നിൻ സ്നേഹം ഗഹനമെന്നറിവിൽ നാഥാ… നിനവിൽ… ആഴം നീളം വീതിയുയരം അനന്തം അവർണ്ണനീയം അംബരവാസികൾ കുമ്പിടും രാപ്പകൽ അൻപിൻ നിധിയേ നിൻ പദവി ദ്രോഹിയെനിക്കായ് ഉരിഞ്ഞെറിഞ്ഞോ നീ? ഹീന രൂപമണിഞ്ഞോ ബേത്ലഹേം മുതൽ കാൽവറിയോളവും വേദനയേറെ നീ സഹിച്ചോ? ക്രൂശിലെനിക്കായ് പ്രാണനും വെടിഞ്ഞോ? സ്നേഹിച്ചതീ വിധമെന്നോ നിൻ മഹാസ്നേഹത്തിന്നെന്തുപകരമായ് നൽകിടും ഞാൻ എൻനാഥനേ നിൻമുറിവുകളിൽ ചുംബനം ചെയ്തെന്നും നന്ദിചൊല്ലി ഞാൻ സ്തുതിക്കും
Read Moreനിൻ സ്നേഹം എന്നും ഞാൻ ധ്യാനിക്കുന്നില്ലെങ്കിൽ
നിൻ സ്നേഹം എന്നും ഞാൻ ധ്യാനിക്കുന്നില്ലെങ്കിൽ എൻ മാനസം എന്തിൻ എനിക്കു നിൻ സ്നേഹം എങ്ങും ഞാൻ ആലപിച്ചില്ലെങ്കിൽ ഈ അധരങ്ങൾ എന്തിൻ എനിക്കു ഈ ജീവിതം എന്തിൻ എനിക്കു 1.ശത്രുവാം എന്നെ നിൻ പുത്രനാക്കീടുവാൻ സ്വ പുത്രനെ നൽകിയ ദൈവസ്നേഹം കാൽവറി ക്ര്യൂശിലെൻ രക്ഷക്കായ് മരിച്ചു മൽ ശിക്ഷകൾ നീക്കിയ സ്നേഹം;- നിൻ സ്നേഹം 2.ശത്രുവിനസ്ത്രങ്ങൾ എന്മേൽ പതിക്കാതെ മാത്രതോറും താങ്ങി നടത്തും സ്നേഹം താതൻ വലഭാഗേ പക്ഷവാദം ചെയ്യതു സദാ ജീവിക്കുന്ന സ്നേഹം;- നിൻ […]
Read Moreനിൻ സ്നേഹം എന്നേശുവെ
നിൻ സ്നേഹം എന്നേശുവെ അമ്മയെക്കാൾ ഉന്നതമെ ആലംബമായിടും ആശ്രയമേകിടും ആത്മനേ സ്തുതി നിനക്കു നിൻ സ്നേഹം പോൽ വെറെ ഒന്നില്ലെ താണ കുഴിയുടെ അനുഭവമൊ ഘോര തമസ്സിന്‍റെ പാതയതൊ യോസെഫിനെ പൊട്ടക്കുഴിയിൽ നിന്നും ഉയർത്തിയ നാഥനെന്‍റെ കൂടെയും നിൻ സ്നേഹം എന്നേശുവെ അമ്മയെക്കാൾ ഉന്നതമെ വൻ തിര പോലോരോ ശോകങ്ങൾ വന്നാലും ആനന്ദമോടെ പാടീടും ഞാൻ ഒരു വാക്കിനാൽ വൻ തിരകൾ അടക്കിയ നാഥനുള്ളപ്പോൾ പിന്നെന്തു ഭയം
Read Moreനിൻ ശക്തി പകരേണമെ പരിശുദ്ധാത്മാവേ
നിൻ ശക്തി പകരേണമെ പരിശുദ്ധാത്മാവേ(2) ഉയരത്തിലെ ശക്തിയാൽ അടിയങ്ങൾ നിറഞ്ഞീടട്ടെ ഹാലേല്ലൂയ്യാ ആമേൻ ഹാലേല്ലൂയ്യാ ആമേൻ(2) ശത്രു മുമ്പിൽ പതറിടാതെ പരിശുദ്ധാത്മാവേ നിരാശയിൽ ഞാൻ തളർന്നിടാതെ തിരു ശക്തി അയക്കേണമെ;- എൻ ഹ്യദയത്തിൻ നൊമ്പരങ്ങൾ പരിശുദ്ധാത്മാവേ ഉയരത്തിലെ ശക്തിയാൽ പൂർണ്ണമായ് മാറീടട്ടെ;-
Read Moreനിൻ സാന്നിധ്യത്താൽ എന്നെ പൊതിഞ്ഞീടുക
നിൻ സാന്നിധ്യത്താൽ എന്നെ പൊതിഞ്ഞീടുക നിന്നിൽ ഞാൻ പുതു സൃഷ്ടിയായ് മാറിടുവാൻ എന്നിൽ യേശുവിനെ ലോകം കണ്ടിടുവാൻ തിരുകൃപയാൽ എന്നെ നിറക്കേണമേ നാഥാ നീയെൻ ഓഹരിയായിടുന്നു നാഥാ നീയെൻ സന്തോഷമായിടുന്നു കഷ്ടകാലത്തിലും നല്ല തുണയായി നീ എന്‍റെ ശാശ്വത പരിചയും നീ യേശുവേ ഓരോ നിമിഷവും ഞാൻ നിന്‍റെ തണലിൽ നിൽപ്പാൻ നിൻ പാദത്തിൽ ഇരിപ്പാൻ എൻ ജീവനെ ഞാൻ അർപ്പിച്ചീടുന്നിതാ തിരുഹിതം പോൽ നിൻ വഴികളിൽ നടന്നീടുവാൻ;- നിന്‍റെ ഒരു സ്പർശനം എന്നെ മാറ്റീടുമേ നിന്‍റെ […]
Read Moreനിൻ സന്നിധിയിൽ ഭാരങ്ങൾ വയ്ക്കാൻ
നിൻ സന്നിധിയിൽ ഭാരങ്ങൾ വയ്ക്കാൻ എൻ ഹൃദയത്തിൻ വാഞ്ചയിതേ മാൻ നീർത്തോടിനായ് കംക്ഷിക്കും പോൽ ഉള്ളിന്‍റെ ഉള്ളിൽ നൊമ്പരങ്ങൾ വല്ലഭൻ നീയെൻ അഭയം ഇന്നും വൻ സങ്കടങ്ങളിൽ കാക്കുന്നവൻ സിംഹങ്ങളിൻ വായിൽ നിന്നും വിടുവിച്ചവൻ എൻ ജീവനാഥൻ;- നിഴൽപോൽ ഉള്ളൊരു ജീവിതരൂപം നീളുകയില്ല വാരിധിയിൽ ദുഃഖം ചഞ്ചലം ഏറി വരുമ്പോൾ നീയല്ലാതെ വഴിയേത്;-
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള