എന്‍റെ ഉറപ്പുള്ള ഗോപുരമായ്
എന്‍റെ ഉറപ്പുള്ള ഗോപുരമായ് എന്നെ കാത്തിടും ദൈവം നീയേ ശക്ടിയും ബലവും നിറഞ്ഞവനേ മഹിമയിന്നുറവിടമേ ആരാധിക്കുന്നിതാ ഞാൻ (2) ആരാധിക്കുന്നിതാ ഞാൻ (2) തന്‍റെ ചിറകുകളിൻ നിഴലിൽ ഞാൻ എന്നെന്നും ആനന്ദിക്കും പരിശുദ്ധനാമെൻ പരിപാലകൻ സ്തുതികൾക്കു യോഗ്യനവൻ;- ആരാധി… എന്‍റെ ബലഹീന വേളകളിൽ നിന്‍റെ ക്യപനെനിക്കേകിടുന്നു യേശു എന്‍റെ ബലമാകയാൽ തെല്ലും ഞാൻ ഭയപ്പെടില്ല;- ആരാധി.. എന്‍റെ ജീവിത നാളുകളിൽ നിന്നെ എന്നെന്നും വാഴ്ത്തീടുമേ നാഥാ നീ ചെയ്ത നന്മകളെ എണ്ണി എണ്ണി സ്തുതിച്ചീടുമേ;- ആരാധി…
Read Moreഎന്‍റെ ഉപനിധിയേ എന്‍റെ ഓഹരിയേ
എന്‍റെ ഉപനിധിയേ എന്‍റെ ഓഹരിയേ അങ്ങെന്‍റെ നിക്ഷേപമേ എന്‍റെ ആശ്രയമേ എന്‍റെ മറവിടമേ എന്നെന്നും സങ്കേതമേ (2) മാർവ്വിൽ ചാരീടാം എല്ലാം പറയാം വിശ്വസ്തനവൻ വീരനാണവൻ (2) ഹോസാ…..ന്നാ….ഹോസാ…ന്നാ…. ഹോസാ…..ന്നാ….ഹോസാ….ന്നാ… (2) എന്‍റെ കോട്ടയുമേ എന്‍റെ ശരണവുമേ അങ്ങെന്‍റെ പരിചയുമേ എന്‍റെ പാറയുമേ എന്‍റെ ജീവജലമേ അങ്ങെന്‍റെ ഉറവയാണേ (2) (മാർവ്വിൽ ചാരീടാം) എന്‍റെ ഉടയവനേ എന്‍റെ ഭുജബലമേ അങ്ങെന്‍റെ ഇമ്പമാണേ എന്‍റെ ആരംഭമേ എന്‍റെ വാഗ്ദത്തമേ അങ്ങെന്‍റെ ആമേൻ ആണേ (2) (മാർവ്വിൽ ചാരീടാം) എന്‍റെ […]
Read Moreഎന്‍റെ ആശ്രയമേശുവിലാം എനിക്കെന്നും
എന്‍റെ ആശ്രയം യേശുവിലാം എനിക്കെന്നും എല്ലാമവനാം സന്താപത്തിലും എന്താപത്തിലും സന്തതവുമെൻ സങ്കേതമവൻ എന്നെ നടത്തുന്നു തൻ കൃപയിൽ എന്നും കരുതുന്നു തൻകരത്തിൽ ഇന്നലെ, ഇന്നും എന്നും അനന്യൻ യേശു എനിക്കു എത്ര നല്ലവൻ ഉള്ളം തളർന്നു തകർന്നിടുമ്പോൾ ഉറ്റ സോദരർ അകന്നിടുമ്പോൾ ഏറ്റം അടുത്ത നല്ല തുണയായ് മുറ്റും എനിക്കെൻ യേശുവുണ്ടല്ലോ എന്നെ ഒരു നാളും കൈവിടില്ല എന്ന വാഗ്ദത്തമുണ്ടെനിക്ക് ഭയപ്പെടില്ല ഭ്രമിക്കയില്ല ഭാവിയോർത്തു ഞാൻ ഭാരപ്പെടില്ല എന്‍റെ നാളുകൾ തീർന്നൊടുവിൽ എത്തും സ്വർഗ്ഗീയ ഭവനമതിൽ അന്ത്യംവരെയും […]
Read Moreഎന്‍റെ ആശ്രയം യേശുവിലാണ്
എന്‍റെ ആശ്രയം യേശുവിലാണ് എന്‍റെ ആശ്രയം യേശുവിൽ മാത്രം അവൻ നടത്തും കൈ പിടിച്ച് അവൻ നടത്തുവാൻ ശക്തനാം(2) അവങ്കലേക്കു നോക്കിയവർ പ്രകാശിതരായ് തീർന്നപ്പോൾ(2) അവരുടെ മുഖം ലജ്ജിച്ചില്ല അവരുടെ ആശ്രയം യേശുവിൽ(2) നീതിമാന്‍റെ പ്രാർത്ഥനകൾ ശ്രദ്ധവെച്ചു കേട്ടിടും(2) അവനിൽ തന്നെ വിശ്വസിക്കു അവൻ അതു നിവർത്തിക്കും(2) കൂരിരുളിൻ താഴ്വരയിൽ ഞാൻ നടന്നാൽ ഭയപ്പെടില്ല(2) അവൻ നടത്തും അന്ത്യത്തോളം അവൻ എനിക്കായി കരുതിടും(2) മനുഷ്യനിൽ ഞാൻ ആശ്രയിക്കില്ല പ്രഭുക്കന്മാരിലും ആശ്രയിക്കില്ല(2) എന്‍റെ ആശ്രയം യേശുവിൽ മാത്രം അവൻ […]
Read Moreഎന്‍റെ ആശ യേശു മാത്രമാം
എന്‍റെ ആശ യേശു മാത്രമാം എന്നാശ്വാസം യേശു മാത്രമാം വിൺ മഹിമ വിട്ടൊഴിഞ്ഞിഹത്തിൽ വന്ന എന്‍റെ യേശു മാത്രമാശയാം ഭാരം ദുഃഖം നിന്ദ ദുഷി ഏറിവന്നാൽ സാരമില്ല യേശു എന്‍റെ പക്ഷമുണ്ട് ആശ്വാസം ഞാൻ പ്രാപിച്ചീടും;- എന്‍റെ കർത്തനെന്‍റെ ഉപനിധി അവനിൽ ഞാൻ വിശ്വസിക്കും അന്ത്യത്തോളം കാത്തിടുവാൻ യേശു ശക്തൻ ഉറക്കും ഞാൻ;- എന്‍റെ വീഴാതെന്നേ സൂക്ഷിക്കുന്നോൻ ആനന്ദത്താൽ നിറയ്ക്കുന്നോൻ ശുദ്ധി ചെയ്തു മഹിമയിൻ സന്നിധിയിൽ നിറുത്തുന്നോൻ;- എന്‍റെ
Read Moreഎന്‍റെ അൻപുള്ള രക്ഷകനേശുവെ ഞാൻ
എന്‍റെ അൻപുള്ള രക്ഷകനേശുവെ ഞാൻ നിന്‍റെ നാമത്തെ വാഴ്ത്തിടുമേ നിന്നെപ്പോലൊരു ദേവനെ ഭൂമിയിലറിഞ്ഞിടാ ജീവനെ തന്നവൻ നീ ആ… ആ… ആനന്ദമാനന്ദമേ അല്ലും പകലിലും പാടിടുമേ യേശുവെ എന്‍റെ ആശയതേ അമ്മയപ്പനും ബന്ധുമിത്രാദി ധനം മാനം എല്ലാമെനിക്കു നീയേ വാനം ഭൂമിയും ആകവെ മാറുമെന്നാകിലും വാക്കു മാറാത്തവൻ നീ;- ആ… ആ… എന്‍റെ സൃഷ്ടിതാവേ നിന്നെ ഓർത്തിടുമ്പോഴെന്‍റെ ഉള്ളത്തിൽ ആനന്ദമേ നിന്നെ കീർത്തിക്കും ഞാനെല്ലാ നേരവും നിന്നാത്മ ശക്തി പകർന്നതാലെ;- ആ… ആ… പെന്നും വെള്ളിയും ഭൂമിയിൽ […]
Read Moreഎന്നോടുള്ള യേശുവിൻ സ്നേഹം
എന്നോടുള്ള യേശുവിൻ സ്നേഹം എന്നോടുള്ള അവന്‍റെ കൃപ നൽകീടും ഓരോ നന്മകൾക്കും എന്തു ഞാൻ പകരം നൽകിടുമേ ഞാൻ പാടിടും ഞാൻ ഘോഷിക്കും ഞാൻ ജീവിക്കും എന്‍റെ യേശുവിനായ് മരുഭൂപ്രയാണത്തിൽ തളർന്നീടാതെ തണലായ് എന്നും എന്‍റെ കൂടെയുണ്ട് ശത്രു തൻ അസ്ത്രം എയ്തിമ്പോൾ ശരണമായ് എന്നും എന്നെ കാക്കും;- തൻ സന്നിധേ ഞാൻ എത്തുംവരേ അന്ത്യം വരെ എന്നെ കാത്തീടുമേ വീഴാതെ എന്നും എന്നെ താങ്ങും തളരാതെ എന്നും എന്നെ കാക്കും;-
Read Moreഎന്നോടുള്ള നിന്‍റെ ദയ എത്ര വലിയത്
എന്നോടുള്ള നിന്‍റെ ദയ എത്ര വലിയത് എന്നോടുള്ള നിന്‍റെ കൃപ എത്ര വലിയത് (2) അതു മഞ്ഞുപോലെ എന്മേൽ പൊഴിഞ്ഞു വീഴും അതു മാരിപോലെ എന്മേൽ പെയ്തിറങ്ങും പർവ്വതം മാറിയാലും കുന്നുകൾ നീങ്ങിയാലും നിൻ ദയ എന്നെ വിട്ടുമാറുകില്ല (2) അമ്മ തന്നുദരത്തിൽ എന്നെകണ്ടല്ലോ നിത്യ ദയയോടെ വീണ്ടെടുത്തല്ലോ(2) നരയോളം ചുമക്കാമെന്നരുളിയോനെ നിന്നോടു തുല്യനായാരുമില്ല(2);- എന്നോ… രോഗത്താൽ എൻ ദേഹം ക്ഷീണിച്ചപ്പോൾ ചാരത്ത് വന്നെന്നെ സൗഖ്യമാക്കി എന്നിലുള്ള ആയുസ്സ് തീരും വരെ യേശുവിനായി ഞാൻ ജീവിച്ചിടും;- എന്നോ… […]
Read Moreഎന്നോടുള്ള നിൻ സർവ്വനന്മകൾക്കായി ഞാൻ
എന്നോടുള്ള നിൻ സർവ്വനന്മകൾക്കായി ഞാൻ എന്തു ചെയ്യേണ്ടുനിനക്കേശുപരാ!-ഇപ്പോൾ നന്ദികൊണ്ടെന്‍റെയുള്ളം നന്നേ നിറയുന്നേ സന്നാഹമോടെ സ്തുതി പാടിടുന്നേൻ-ദേവാ പാപത്തിൽ നിന്നു എന്നെ കോരിയെടുപ്പാനായ് ശാപ ശിക്ഷകളേറ്റ ദേവാത്മജാ-മഹാ എന്നെയൻപോടു ദിനംതോറും നടത്തുന്ന പൊന്നിടയന്നനന്തം വന്ദനമേ-എന്‍റെ അന്ത്യം വരെയുമെന്നെ കാവൽ ചെയ്തിടുവാൻ അന്തികേയുള്ള മഹൽശക്തി നീയേ-നാഥാ താതൻ സന്നിധിയിലെൻ പേർക്കു സദാ പക്ഷ വാദം ചെയ്യുന്ന മമ ജീവനാഥാ-പക്ഷ കുറ്റം കൂടാതെയെന്നെ തേജസ്സിൻ മുമ്പാകെ മുറ്റും നിറുത്താൻ കഴിവുള്ളവനേ-എന്നെ മന്നിടത്തിലടിയൻ ജീവിക്കും നാളെന്നും വന്ദനം ചെയ്യും തിരുനാമത്തിന്നു-ദേവാ
Read Moreഎന്നേശുവേ നീയാശ്രയം എന്നാളും
എന്നേശുവേ നീയാശ്രയം എന്നാളും മന്നിലീ സാധുവിന്നു എല്ലാരും പാരിൽ കൈവിട്ടാലും എന്നെ കരുതുന്ന കർത്താവു നീ ആകുലനേരത്തെൻ ചാരത്തണഞ്ഞു ഏകുന്നു സാന്ത്വനം നീയെനിക്കു ആകയാലില്ല തെല്ലും ഭയം പകലും രാവും നീയഭയം;- ചിന്തി നീ ചെന്നിണം ക്രൂശിലതാലെൻ ബന്ധനം നീക്കി നിൻ സ്വന്തമാക്കി എന്തൊരു ഭാഗ്യനിത്യബന്ധം സന്തതം പാടും സന്തോഷമായ്;- തുമ്പങ്ങളേറുമെൻ മാനസം തന്നിൽ ഇമ്പം പകരുന്നു നിൻമൊഴികൾ എൻ മനം നിന്നിലാനന്ദിക്കും നിൻ മാർവ്വിൽ ചാരിയാശ്വസിക്കും;- എന്നു നീ വന്നിടുമെന്നാത്മനാഥാ വന്നതല്ലാതെന്നാധി തീരുകില്ല ഒന്നേയെന്നാശ നിന്നെ […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

