Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എന്‍റെ ആശ യേശു മാത്രമാം

എന്‍റെ ആശ യേശു മാത്രമാം
എന്നാശ്വാസം യേശു മാത്രമാം
വിൺ മഹിമ വിട്ടൊഴിഞ്ഞിഹത്തിൽ വന്ന
എന്‍റെ യേശു മാത്രമാശയാം

ഭാരം ദുഃഖം നിന്ദ ദുഷി
ഏറിവന്നാൽ സാരമില്ല
യേശു എന്‍റെ പക്ഷമുണ്ട്
ആശ്വാസം ഞാൻ പ്രാപിച്ചീടും;- എന്‍റെ

കർത്തനെന്‍റെ ഉപനിധി
അവനിൽ ഞാൻ വിശ്വസിക്കും
അന്ത്യത്തോളം കാത്തിടുവാൻ
യേശു ശക്തൻ ഉറക്കും ഞാൻ;- എന്‍റെ

വീഴാതെന്നേ സൂക്ഷിക്കുന്നോൻ
ആനന്ദത്താൽ നിറയ്ക്കുന്നോൻ
ശുദ്ധി ചെയ്തു മഹിമയിൻ
സന്നിധിയിൽ നിറുത്തുന്നോൻ;- എന്‍റെ

എന്‍റെ ആശ്രയം യേശുവിലാണ്
എന്‍റെ അൻപുള്ള രക്ഷകനേശുവെ ഞാൻ
Post Tagged with


Leave a Reply