എന്നേശുവേ നീ ആശ്രയം എന്നാളുമീ
എന്നേശുവേ നീ ആശ്രയം എന്നാളുമീ ഏഴയ്ക്ക് എൻ ജീവിത യാത്രയിൽ- തുണയായ്, ബലമായ് മറ്റാരുള്ളു മറയ്ക്കണേ ഈ ഏഴയെ കരുതലിൻ വൻ കരത്താൽ എൻ ജീവിതെ വൻ ഭാരങ്ങൾ പ്രയാസമായ് ഭവിക്കുമ്പോൾ ഉള്ളം തേങ്ങും വേളകളിൽ മറ്റാരുമില്ല ചാരുവാൻ പ്രിയരായവർ അകന്നിടുമ്പോൾ അകലാത്തൊരേകൻ നീയല്ലോ എന്നാശയും എൻ വാഞ്ചയും അപ്പാ നീ മാത്രം എന്നുമേ
Read Moreഎന്നേശുവേ എന്നേശുവേ നീ തന്നതെല്ലാം
എന്നേശുവേ എന്നേശുവേ നീ തന്നതെല്ലാം നന്മക്കായ് തുമ്പങ്ങളേറിടിലും വൻ കാറ്റു വീശിടിലും മരുഭൂവിൽ ചാരുവാൻ നീ മതിയേ മമ കാന്ത നീയെൻ ജീവനേ നീയെൻ ആശ്രയം ആശ്വാസമെന്നും എന്നും നീറും നേരത്തിൽ അലിവുള്ള നാഥൻ (2) എൻ പേർക്കായി തൻ ജീവൻ നൽകിയ നാഥാ നിൻ പാദം എന്നാശ്രയമേ… എൻ പ്രിയനേ… ഭാരം കേഴുമ്പോൾ നീയെന്‍റെ ചാരേ ജീവൻ നൽകീടും നീയെന്‍റെ തോഴൻ (2) അളവില്ലാ കൃപകൾ എന്നകതാരിൽ പകരാൻ അലിവോടെ അണയേണമേ… എൻ പ്രിയനേ…
Read Moreഎന്നേശുവേ എൻ രക്ഷകാ നീ മാത്രം
എന്നേശുവേ എൻ രക്ഷകാ നീ മാത്രം മതിയായവൻ(2) മറ്റാരെയും ഞാൻ കാണുന്നില്ലീ ഭൂവിൽ മിത്രമായ്(2) ഒന്നുമാത്രം ഞാൻ അറിയുന്നു ആരെ ഞാൻ വിശ്വസിക്കുന്നു നീ മാത്രമെന്നുപനിധി അന്ത്യം വരെയും സൂക്ഷിപ്പാൻ ശക്തനും ഇന്നുള്ള വേദന ശോധനയിൽ കൺകൾ നിറയുമ്പോൾ(2) കണ്ണുനീർ വാർത്തൊരേശുവേ നീയെൻ സന്തോഷം(2);- ഒന്നുമാത്രം… രോഗത്താൽ ക്ഷീണിതനായിടുമ്പോൾ ദേഹം ക്ഷയിച്ചിടുമ്പോൾ(2) നിൻ കൃപയൊന്നെൻ ആശ്രയം ഹാ എന്തൊരാശ്വാസം(2);- ഒന്നുമാത്രം…
Read Moreഎന്നേശുവേ എൻ പ്രിയനേ അങ്ങേപ്പോൽ
എന്നേശുവേ എൻ പ്രിയനേ അങ്ങേപ്പോൽ മറ്റാരുമില്ലേ എൻ നാഥനെ എൻ പ്രിയനെ അങ്ങേപ്പോൽ മറ്റാരുമില്ലേ യേശുവേ നീ യോഗ്യൻ എൻ നാഥനെ ആരാധ്യനെ(2) ആരാധിക്കുവാൻ പുകഴ്ത്തീടുവാൻ അങ്ങേപ്പോൾ മറ്റാരുമില്ലേ(2);- യേശുവേ… സൗഖ്യമാക്കുവാൻ വിടുതൽ നൽകുവാൻ അങ്ങേപ്പോൽ മറ്റാരുമില്ലേ(2);- യേശുവേ… എൻ പ്രശംസയും എൻപുകഴ്ച്ചയും നീ മാത്രമാണെൻ യേശുവേ(2);- യേശുവേ…
Read Moreഎന്നേശുവേ ആരാധ്യനേ അങ്ങേയ്ക്കായിരം
എന്നേശുവേ ആരാധ്യനേ അങ്ങേയ്ക്കായിരമായിരം സ്തോത്രം ആയിരമായിരം നന്ദി ഇരുളേറിടുമെൻ ജീവിതപാതയിൽ വിഘ്നമാം മലനിരകൾ എങ്കിലും അനുദിനമെന്നെ കരുതിടും കാന്തനേ എൻ ജീവപ്രകാശമേ;- എന്നേശുവേ… കുറ്റബോധത്തിൻ കുത്തുകളേറ്റേറ്റു തകർന്നതാം എന്നെ… മുറ്റുമായ് കുറ്റമറ്റവനായ് തീർത്തതാം നാഥനെ എൻ രക്ഷാദായകാ;- എന്നേശുവേ… ഒരോരോ ദിനവും അവിടുന്നെനിക്കായ് ദാനമയ് നൽകിയതാം കൃപകൾ ഒരോന്നായ് ഒർക്കുമ്പോൾ എന്നുള്ളം നന്ദിയാൽ നിറെഞ്ഞു തുളുമ്പുന്നേ;- എന്നേശുവേ… രോഗ ബന്ധനത്തിൻ വേദനയാലേറ്റം വ്യകുലപ്പെടും വേളയിൽ… എന്നെയും… അൻപോടണച്ചു വിടുവിക്കും വല്ലഭാ എൻ സൗഖ്യദായകാ;- എന്നേശുവേ… ക്ഷയവും വാട്ടവും […]
Read Moreഎന്നേശുരാജന്‍റെ വരവു സമീപമായ്
എന്നേശുരാജന്‍റെ വരവു സമീപമായ് എന്നേശുരാജൻ വരുന്നു എതിരേല്പാൻ ഒരുങ്ങുവീൻ തന്‍റെ പ്രധാന ദൂതനാകുന്ന മീഖായേൽ കാഹളങ്ങൾ ഊതിടുമ്പോൾ ഭൂതലം വിറയ്ക്കുമേ ഭൂതലമോ പെരും കാറ്റിനാലിളകിടും കായലും സമുദ്രങ്ങളും ഒന്നുപോൽ മുഴങ്ങുമേ അപ്പോൾ തന്‍റെ ദൂരത്തായവർക്കു ഭ്രമമേ-അവർ ഭൂമി നെടുനീളെ ഓടി ആശ്വാസങ്ങൾ തേടുമേ ഈ ലോകത്തെ സ്നേഹിപ്പോർക്കു ഭീതിയേറുമേ ഈ ലോകം നിന്നെ വെറുക്കും നീ അന്ധനായത്തീരുമേ തന്നാൽ മുദ്രകുത്തപ്പെട്ട ശുദ്ധിമാന്മാരോ? ദൈവ ജാതന്‍റെ വരവിൽ ഹല്ലേലുയ്യാ പാടുമേ കുഞ്ഞാട്ടിന്‍റെ കോപദിവസം വരുന്നേരം ഓടും ദുഷ്ടർ തേടും […]
Read Moreഎന്നേശുരാജൻ വേഗം വരും മേഘതേരിൽ
എൻ യേശുരാജൻ വേഗം വരും മേഘതേരിൽ തന്‍റെ ദൂതരുമായ് അന്നു മാറുമെൻ ഖേദമെല്ലാം പ്രിയനുമായ് വാഴും യുഗായുഗം ജയം ജയം യേശു രക്ഷകന് ജയം ജയം യേശു കർത്താവിന് പൊന്നേശു രാജാ മൽ പ്രാണനാഥാ ജയം ജയം നിനക്കെന്നെന്നുമേ ഓർക്കുകിൽ ആ സ്വർഗ്ഗ വാസം എത്ര മനോഹരം എത്ര ശ്രേഷ്ഠം ആ സന്തോഷ നാളിനായ് ഞാൻ ആർത്തിയായ് നോക്കി പാർത്തിടുന്നെ ക്ലേശം നിറയും ലോക വാസം നിസ്സാരമായ് ഞാൻ എണ്ണിടുന്നെ നാഥനെ പുല്കും നാളിനായ് ഞാൻ ആർത്തിയായ് […]
Read Moreഎന്നേശുപോയ പാതയിൽ പോകുന്നിതാ
എന്നേശുപോയ പാതയിൽ പോകുന്നിതാ ഞാനും തൻസ്നേഹത്തിൻ കരങ്ങളാലെന്നെ നടത്തുന്നു യേശുവിന്‍റെ കൂടെ ഞാൻ കുരിശിന്‍റെ പാതയിൽ കുരിശിന്‍റെ പാതയിൽ പാതയിൽ ഞാൻ പോകുമേ പതറാതെ പോകുമേ പോകുമേ യേശുവിന്‍റെ കൂടെ ഞാൻ ബന്ധുമിത്രങ്ങളാദിയോരെ-ത്രയെതിർത്താലും എന്തുമെൻ ജീവപാതയിൽ വന്നുഭവിച്ചാലും ദാരിദ്ര്യ പീഡമൂലമെൻ ദേഹം തളർന്നാലും പാരിച്ച ദുഃഖഭാരത്താൽ ഹൃദയം തകർന്നാലും ലക്ഷോപലക്ഷം സ്നേഹിതർ പാപത്തിൽ ചാകുന്നു രക്ഷാവഴിയവർക്കു ഞാൻ ചൊല്ലേണ്ടതല്ലയോ? ലോകജനങ്ങളെത്രയോ സമരങ്ങൾ നടത്തുന്നു ക്രൂശിന്‍റെ വീരസേനകൾ നാം മാത്രമുറങ്ങുകയോ? എന്നായുസ്സ് നാൾ മുഴുവനും തൻ പിൻഗമിക്കും ഞാൻ […]
Read Moreഎന്നേശുനാഥൻ വരുമെ രാജാധിരാജനായ്
എന്നേശുനാഥൻ വരുമെ രാജാധിരാജനായ് ഒരുനാൾ ന്യായാധിപാലകൻ താൻ(2) പ്രഭാവമോടെ വരുമേ അവൻ അധിപതിയായിനി വരുമ്പോൾ തരും പ്രതിഫലം തൻ നീതിപോലെ വരും പുതുമയിൻ പുലരീനാദം(2) തിരുജനങ്ങളിൽ പ്രത്യാശഗാനം ഭൂവിൻ അധിപതിയായോൻ വാണിടും പാലകനായി കാലത്തിൻ തികവിൽ വരുവാൻ ലോകത്തെ ഭരണം ചെയ്യും;- എന്നേശു… മാനവജാതിയെ സർവ്വം മാറ്റം വരാതുള്ള വചനം മാറ്റും ഇരുപക്ഷത്തേക്കും ഇടയൻ തൻ ആടിനെപ്പോൽ;- എന്നേശു… കാലങ്ങൾ തീർന്നിടും മുന്നേ വേലകൾ തീർത്തു നാം വേഗം ശുദ്ധസിംഹാസന മുന്നിൽ ശുദ്ധമായ് നിന്നിടാനൊരുങ്ങാം;- എന്നേശു…
Read Moreഎന്നേശു വന്നിടുവാൻ എന്നേ ചേർത്തിടുവാൻ
എന്നേശു വന്നിടുവാൻ എന്നേ ചേർത്തിടുവാൻ കാലമിങ്ങടുത്തുവല്ലോ ആകുലമില്ലാത്ത വീട്ടിൽ ഞാനെത്തുവാൻ കാലമങ്ങടുത്തുവല്ലോ ഞാനാശ്രയിച്ചീടും എന്നാത്മനാഥനിൽ ഞാനാശ്വസിച്ചീടും എൻ ജീവനാഥനിൽ ഞാൻ ഓർത്തിടും ഞാൻ പാടിടും ഞാൻ ധ്യാനിച്ചീടും കർത്തൻ ചെയ്ത നന്മകളെല്ലാം എന്നേ വീഴ്ത്തിടുവാൻ ശത്രു ഒരുങ്ങുമ്പോൾ പ്രിയനിൽ ആശ്രയിക്കും ശത്രുവിൻ കൈയ്യിൽ അകപെടാതെ കർത്തൻ കരത്തിൽ വഹിക്കും സന്തോക്ഷവീട്ടിൽ ഞാൻ കർത്തനോടൊപ്പം ഞാൻ നിത്യകാലം വസിക്കും സന്തോക്ഷത്തോടെ എൻ ജീവനാഥനെ നിത്യകാലം ആരാധിക്കും
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

