Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എന്നേശുരാജന്‍റെ വരവു സമീപമായ്

എന്നേശുരാജന്‍റെ വരവു സമീപമായ്
എന്നേശുരാജൻ വരുന്നു എതിരേല്പാൻ ഒരുങ്ങുവീൻ

തന്‍റെ പ്രധാന ദൂതനാകുന്ന മീഖായേൽ
കാഹളങ്ങൾ ഊതിടുമ്പോൾ ഭൂതലം വിറയ്ക്കുമേ

ഭൂതലമോ പെരും കാറ്റിനാലിളകിടും
കായലും സമുദ്രങ്ങളും ഒന്നുപോൽ മുഴങ്ങുമേ

അപ്പോൾ തന്‍റെ ദൂരത്തായവർക്കു ഭ്രമമേ-അവർ
ഭൂമി നെടുനീളെ ഓടി ആശ്വാസങ്ങൾ തേടുമേ

ഈ ലോകത്തെ സ്നേഹിപ്പോർക്കു ഭീതിയേറുമേ
ഈ ലോകം നിന്നെ വെറുക്കും നീ അന്ധനായത്തീരുമേ

തന്നാൽ മുദ്രകുത്തപ്പെട്ട ശുദ്ധിമാന്മാരോ?
ദൈവ ജാതന്‍റെ വരവിൽ ഹല്ലേലുയ്യാ പാടുമേ

കുഞ്ഞാട്ടിന്‍റെ കോപദിവസം വരുന്നേരം
ഓടും ദുഷ്ടർ തേടും രക്ഷ കാൺകയില്ല നിശ്ചയം

കുന്നിൽ മാൻകിടാവുപോലെ തുള്ളിച്ചാടുമേ
പൊന്നേശുരാജൻ വരുമേ എതിരേല്പാൻ ഒരുങ്ങുവിൻ

മിന്നുന്ന സൗന്ദര്യമുള്ള തൻ മുഖം കാൺമാൻ അ-
പ്പൊന്നു മുഖം കാത്തിരുന്നെന്‍റെ കണ്ണുകൾ രണ്ടും മങ്ങുന്നേ”

എന്നേശുവേ ആരാധ്യനേ അങ്ങേയ്ക്കായിരം
എന്നേശുരാജൻ വേഗം വരും മേഘതേരിൽ
Post Tagged with


Leave a Reply