Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എന്നെ നിത്യതയോടു അടുപ്പ‍ിക്കുന്ന

എന്നെ നിത്യതയോടു അടുപ്പിക്കുന്ന എല്ലാ അനുഭവങ്ങൾക്കും നന്ദി എന്നെ നല്ല ശിഷ്യനാക്കിടുന്ന എല്ലാ കുരിശുകൾക്കും നാഥാ നന്ദി എല്ലാ തോൽവികൾക്കും നാഥാ നന്ദി നിന്‍റെ മുഖം കാണുവാൻ അതു നിമിത്തമായി എല്ലാ കണ്ണുനീരിനും നാഥാ നന്ദി നിന്‍റെ സാന്നിദ്ധ്യമറിയാൻ ഇടയായി താഴ്വരയിൽ മുള്ളുകളിൽ പനിനീർ പൂപോൽ ശോധനയിൻ ചൂളയതിൽ പൊന്നു പോലെ ഉയര്ർച്ചയിലും താഴ്ച്ചയിലും മരണത്തിലും ജീവനിലും നിൻ സാന്നിദ്ധ്യം മതി നാഥാ നിൻ സാന്നിദ്ധ്യം മതി

Read More 

എന്നെ നന്നായ് അറിയുന്നൊരുവൻ

എന്നെ നന്നായ് അറിയുന്നൊരുവൻ യേശു അല്ലാതെ ആരുമില്ലാ ചിന്താതീതം അവന്‍റെ നന്മകൾ ചന്തമോടെ നടത്തുന്ന സ്നേഹം ഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ ഞാൻ പാടിടും ആരിലും ഉന്നതൻ എൻ പ്രിയ-രക്ഷകൻ ഇന്നും എന്നും എനിക്കിമ്മാനുവേൽ (2) എന്‍റെ കഷ്ടങ്ങളിൽ തുണയായിടും വരും നഷ്ടങ്ങൾ നികത്തിടും ബുദ്ധിമുട്ടൊക്കെയും മാറ്റിടും പുഷ്ടിയോടെന്നെ പോറ്റിടും; ശത്രു മുൻപാകെ മേശ ഒരുക്കും മിത്രമാണെനിക്കവൻ എന്നുമേ (2);- എന്നെ… അവൻ നമുക്കായ് കരുതുന്നതിനാൽ ഇനി ആകുലം എന്തിനായ് തിരുക്കരം അവൻ നീട്ടി അണയ്ക്കും അരുമയോടെന്നെ അണച്ചിടും; […]

Read More 

എന്നെ നന്നായി അറിയുന്നോനെ

എന്നെ നന്നായി അറിയുന്നോനെ എന്നെ നന്നായി മെനയുന്നോനെ കുറവുകൾ മാറ്റും എന്നുടമസ്ഥനെ വില നൽകിയ എൻ യജമാനനെ എൻ അപ്പനെ നിൻ പൊന്നു പാദത്തിൽ ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാൻ(2) എന്നെ മുറ്റും മുറ്റും നൽകുന്നെ(2) ദാനിയേലെപോൽ പ്രാർത്ഥിച്ചില്ല ഞാൻ ദാവീദിനെപ്പോൽ സ്നേഹിച്ചില്ല ഞാൻ(2) ഹാനോക്കിനെപ്പോൽ കൂടെ നടന്നില്ല ഞാൻ(2) എന്നേശുവേ നിൻ… പത്രോസിനെപോൽ തള്ളിപ്പറഞ്ഞവൻ ഞാൻ യോനയെപോലെ പിന്തിരിഞ്ഞവൻ ഞാൻ(2) ഏലീയാവെപോൽ വാടിതളർന്നവൻ ഞാൻ(2) പൊന്നേശുവെ നിൻ…

Read More 

എന്നെ നടത്തുവാൻ ശക്തനല്ലോ

എന്നെ നടത്തുവാൻ ശക്തനല്ലോ എന്നെ കരുതുവാൻ ശക്തനല്ലോ എന്നെ അറിയാത്ത പാതകളിൽ നടത്തിടുവാൻ നീയെന്നും ശക്തനല്ലോ നിന്‍റെ വാഗ്ദത്തം മാറുകില്ല നിന്‍റെ വിശ്വസ്തത മാറ്റമില്ല അഗ്നിനടുവിൽ ഞാൻ ആയിടിലും യോർദ്ദാൻ കരകവിഞ്ഞൊഴുകിയാലും അഗ്നിനടുവിലും യോർദ്ദാൻ കരയിലും നീയെന്നെ നടത്തുമല്ലോ;- നിന്‍റെ… സിംഹക്കുഴിയിൽ ഞാൻ ആയിടിലും പത്മോസ് ദ്വീപിൽ ഞാൻ ഏകനായാലും സിംഹക്കുഴിയിലും പത്മോസ് ദ്വീപിലും നീയെന്നെ കാക്കുമല്ലോ;- നിന്‍റെ…

Read More 

എന്നെ നടത്തുന്ന വഴികളെ ഓർത്തിടുമ്പോൾ

എന്നെ നടത്തുന്ന വഴികളെ ഓർത്തിടുമ്പോൾ എന്നെ പുലർത്തുന്ന ദിനങ്ങളെ ഓർത്തിടുമ്പോൾ നിന്നെ സ്തുതിക്കാതിരിക്കുന്നതെങ്ങനെ വാഴ്ത്തിപ്പാടാതിരിക്കുമോ ഞാൻ എന്‍റെ കരച്ചിലിൻ ശബ്ദം കേട്ടവനേ എന്‍റെ കണ്ണുനീർ കരങ്ങളാൽ തുടച്ചവനേ നിന്നെ സ്തുതിക്കാതിരിക്കുന്നതെങ്ങനെ വാഴ്ത്തിപ്പാടാതിരിക്കുമോ ഞാൻ എന്‍റെ രോഗക്കിടക്ക മാറ്റി വിരിച്ചവനേ എന്‍റെ പാപക്കറകൾ മാറ്റി തന്നവനേ നിന്നെ സ്തുതിക്കാതിരിക്കുന്നതെങ്ങനെ വാഴ്ത്തിപ്പാടാതിരിക്കുമോ ഞാൻ എന്‍റെ ജീവിത യാത്രയിൽ തുണയായവൻ എന്‍റെ ജീവിത സഖിയായ് തണലായവൻ നിന്നെ സ്തുതിക്കാതിരിക്കുന്നതെങ്ങനെ വാഴ്ത്തിപ്പാടാതിരിക്കുമോ ഞാൻ

Read More 

എന്നെ തിരഞ്ഞെടുപ്പാൻ എന്നെ മാനിക്കുവാൻ

എന്നെ തിരഞ്ഞെടുപ്പാൻ എന്നെ മാനിക്കുവാൻ എന്നിൽ എന്തു നീ കണ്ടേശുവേ ഒരു യോഗ്യതയും പറയാൻ ഇല്ലായേ കൃപ ഒന്നു മാത്രം യേശുവേ ഗതസമനയിലെ അതിവേദനയും എന്നെ ഓർത്തു സഹിച്ചുവല്ലോ അതിദാരുണമാം കാൽവറിമലയും എന്നെ ഓർത്തു സഹിച്ചുവല്ലോ;- എനിക്കായ് മരിപ്പാൻ എനിക്കായ് സഹിപ്പാൻ എന്നിൽ എന്തു നീ കണ്ടേശുവേ ഒരു മാന്യതയും പറയാനില്ലായേ ദയ ഒന്നു മാത്രം യേശുവേ;- അങ്ങേ സ്നേഹിക്കുവാൻ അങ്ങേ സാക്ഷിക്കുവാൻ എന്നിൽ യോഗ്യത തെല്ലുമില്ലേ കൃപയാൽ കൃപയാൽ കൃപയാൽ കൃപയാൽ കൃപ ഒന്നു മാത്രം […]

Read More 

എന്നെ ജയാളി ആക്കീടുവാൻ

എന്നെ ജയാളി ആക്കീടുവാൻ മന്നിതിൽ വന്നവനെ നിൻ ദയയാണെല്ലോ എൻ ജീവിതം നന്ദി നന്ദി നാഥാ നന്ദി നന്ദി നാഥാ നന്ദി നന്ദി ദേവ നിൻ ദാനം എന്നെന്നും ഓർത്തിടും ഞാൻ നന്ദി നന്ദി നാഥാ പാപത്തിൻ ശക്തിയിൽ നിന്നും വീണ്ടെടുപ്പാൻ പാവന നിണം ഒഴുക്കി പാപിയെ രക്ഷിപ്പാൻ പ്രാണനെ അർപ്പിച്ച സ്നേഹവാൻ യേശുവേ നിൻ ആ സ്നേഹം മഹൽ സ്നേഹമേ മൃത്യുവെ വെന്നവൻ നൽകുന്ന ജയമേ പാരിതിൽ എന്നുടെ ജയമേ ഉയര്പ്പിൻ ജീവനെ തന്നവനേശു ജയജീവിതം […]

Read More 

എന്നെ ചേർപ്പ‍ാൻ വന്നവനേ നിന്‍റെ

എന്നെ ചേർപ്പാൻ വന്നവനേ നിന്‍റെ സ്നേഹത്തെ വിട്ടോടി ഞാൻ നന്നിലാശ്വാസമുണ്ടാകിലും വിരഞ്ഞോടി ഞാനീദ്ധരിയിൽ ഈലോക സുഖജീവിതമേ ശാശ്വതമല്ലെന്നോതീട്ടും കല്ലുപോലുള്ളയെൻ ഹൃദയം പാപലോകത്തിൽ സഞ്ചരിച്ചു;- ചങ്കുപോലും തുറെന്നെനിക്കായ് രക്തം ധാരയായ് ചിന്തിയോനെ എന്‍റെ പാപം ചുമന്നൊഴിച്ച പൊന്നുനാഥനെ വാഴ്ത്തിടുന്നു;- കണ്ടില്ലെങ്ങുമൊരാശ്വാസമേ വെന്തുനീറുന്നെൻ മാനസമേ അന്ത്യനാളിതാ സമീപമായി സ്വർഗ്ഗരാജ്യത്തിലെത്തീടുവാൻ;-

Read More 

എന്നെ കൈപിടിച്ചുനടത്തുന്ന സ്നേഹം

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം എന്നെ കൈകളിൽ താങ്ങിടുന്ന സ്നേഹം എന്നെ തോളിറ്റി താരാട്ടുപാടും മേല്ലെ ചാഞ്ചക്കമാട്ടുന്ന സ്നേഹം ആ സ്നേഹം ആ സ്നേഹം ആ ദിവ്യസ്നേഹമാണ് ദൈവം എന്‍റെ കഷ്ടങ്ങൾ നീക്കിടുന്ന ദൈവം എന്‍റെ ദു:ഖങ്ങൾ ഏറ്റുവാങ്ങും സ്നേഹം എന്‍റെ മുറിവുകളിൽ ആശ്വാസമേകി എന്‍റെ മിഴിനീര് മായ്ക്കുന്ന സ്നേഹം;- എന്‍റെ പാപങ്ങൾ നീക്കിടുന്ന സ്നേഹം എന്‍റെ ഭാരങ്ങൾ താങ്ങിടുന്ന സ്നേഹം എന്‍റെ ആത്മാവിനാമോദമേകി എന്നെ മാർവ്വോടു ചേർക്കുന്ന സ്നേഹം;-

Read More 

എന്നെ കാണുന്നവനെന്നു വിളിക്കട്ടെ ഞാൻ

എന്നെ കാണുന്നവനെന്നു വിളിക്കട്ടെ ഞാൻ നിന്നെ ബേർ-ലാഹായി-റോയ് എന്നു പേരായല്ലോ നിലവിളിയിൻ ശബ്ദം കേട്ട് അരികിൽ വരുന്നവനെ ഹാഗാറിൻ ദൈവമെ നീയെൻ സ്വന്തമെ ലോകം തരും അപ്പവും തീർന്നു പോകും അത് നൽകും വെള്ളവും വറ്റിപ്പോകും ബാലന്‍റെ നിലവിളി കേട്ട് നീരുറവ ഒരുക്കിയെ തുളുമ്പും ജലധാരയാൽ ദാഹം തീർത്തല്ലോ;- ഏകനായി എന്നു നീ കലങ്ങുന്നുവോ അമ്മതൻ സ്നേഹത്തേക്കാൾ കരുതുന്നവൻ കൂരിരുളിൽ ദീപമായ് കാനനത്തിൽ നൽ സഖിയായി കഠിനമാം പാതകളിൽ തൻ കരങ്ങൾ താങ്ങുമെ;-

Read More