എന്നാളും സ്തുതിച്ചീടുമെ ഞാൻ
എന്നാളും സ്തുതിച്ചീടുമെ ഞാൻ എൻ പ്രിയ രക്ഷകനെ എന്നെ രക്ഷിച്ച സ്നേഹത്തെ ഓർത്തു ഞാൻ എന്നെന്നും പാടിടുമെ(2) ഏകനാം പുത്രനെ തന്നെയവൻ ഏഴയ്ക്കായ് ക്രൂശിൽ ഏല്പ്പിച്ചുവല്ലോ അവർണ്ണനീയമിതു അഗാധമിത് ദൈവസ്നേഹത്തെ ധ്യാനിക്കുമ്പോൾ;- നാൾതോറും അവനെന്നെ കാത്തിടുമെ തൻ ബലമേറും ചിറകടിയിൽ നല്ലോരിടയനെന്നെ നടത്തിടും കൃപയിൽ എന്നായുസ്സിൻ അന്ത്യം വരെ;-
Read Moreഎന്നാളും സ്തുതിക്കണം നാം നാഥനെ
എന്നാളും സ്തുതിക്കണം നാം നാഥനെ എന്നാളും സ്തുതിക്കണം നാം വന്ദനം പാടി മന്നൻ മുൻകൂടി മന്ദതയകന്നു തിരുമുന്നിലഭയമിരന്നു മോദമായ് കൂടുക നാംപരന്നു ബഹുനാദമായ് പാടുക നാം ഗീതഗണം തേടി നാഥന്നു നാം പാടി നാഥനാമവന്‍റെ തിരുനാമമേ ഗതിയായ് തേടി;- ശ്രേഷ്ഠഗുണദായകൻ അവൻ നിനയ്ക്കിൽ ശിഷ്ടജനനായകൻ സ്പഷ്ടം തിരുദാസർക്കിഷ്ടമരുളുവോൻ കഷ്ടതയിൽ നിന്നവരെ ധൃഷ്ടനായുദ്ധരിപ്പവൻ;- തന്നെ സ്തുതിച്ചിടുന്നു ജനങ്ങൾപദം തന്നിൽ പതിച്ചിടുന്നു മന്നവമന്നർ പ്രസന്നരായ് വാഴ്ത്തുന്നു നന്ദിയോടവരേവരുമുന്നതനെ വണങ്ങുന്നു;- ദേവകളിൻ നാഥനെ സമസ്തലോക ജീവികളിൻ താതനെ ജീവന്നുറവായി മേവും പരേശനെ […]
Read Moreഎന്നാളും ആശ്രയമാം കർത്താവിനെ
എന്നാളും ആശ്രയമാം കർത്താവിനെ എന്നും ഞാൻ വാഴ്ത്തിപ്പാടും കർത്താവിനെ എന്നും ഞാൻ വാഴ്ത്തിപ്പാടും എന്നെയുമെന്‍റെ നിരൂപണമൊക്കെയും നന്നായറിയുന്നോനാംപരമോന്നതനാ മെന്‍റെ പൊന്നു കർത്താവിനെ എന്നും ഞാൻ സ്തോത്രം ചെയ്യും;- തീജ്വാല പോലുള്ള കണ്ണിനുടമയാം കർത്താവറിയാതൊന്നും തന്നേ മർത്ത്യരാം നമ്മൾക്കു സാധിക്കയില്ലെന്ന തോർത്തിതാ ഭക്തിയോടെ;- നമ്മുടെ ചിന്തകൾ ക്രിയകളൊക്കെയും തൻതിരു സന്നിധിയിൽവെറും നഗ്നവും മലർന്നതുമായ് തന്നെ കാണുമേ ഏതും മറവില്ലാതെ;- കർത്താവു നമ്മോടു കാര്യം തീർക്കും നാളിൽ ധൈര്യത്തോടെ നിൽക്കുമോഅന്നു നമ്മുടെ കൈകൾ ബലപ്പെട്ടിരിക്കുമോ ചിന്തിച്ചിടാം പ്രിയേര;- രീതി: എൻപേർക്കായ് […]
Read Moreഎന്നാത്മാവേ വാഴ്ത്തുക നീ
എന്നാത്മാവേ വാഴ്ത്തുക നീ നിന്നുടെ കർത്താവിനെ തൻ ഉപകാരങ്ങൾ ഒന്നും എന്നുമേ മറക്കൊലാ നിൻ അകൃത്യങ്ങൾ ഒക്കെയും സന്തതം മോചിച്ചു നിൻ രോഗമെല്ലാം മാറ്റി നിന്നെ സൗഖ്യമാക്കീടുന്നു താൻ ജീവനെ നാശത്തിൽനിന്നു വീണ്ടെടുത്തു നിന്നെ തൻ കാരുണ്യങ്ങളാൽ കിരീടധാരണം ചെയ്യുന്നവൻ നന്മയാൽ നാൾതോറുമേ നീ ഉൺമയിൽ ത്യപ്തനായ് നിൻ യൗവ്വനം കഴുകനെപോൽ നവമാക്കുന്നു നിത്യം സർവ്വത്തിന്നുമായ് സ്തുതിക്ക ദൈവമാം പിതാവിനെ കർത്തൻ നല്ലോൻ തൻ കരുണ നിത്യമായുള്ളതത്രെ തന്നുടെ വഴികളെല്ലാം ഉന്നതം എന്നാകിലും തൻ പ്രിയ മക്കൾക്കു […]
Read Moreഎന്നാത്മനാഥ എന്നെശുവേ
എന്നാത്മനാഥ എന്നെശുവേ എൻ മോക്ഷവീട്ടിൽ ഞാൻ ചേർന്നിടുവാൻ നിൻ മുഖം ഒന്ന് കണ്ടിടുവാൻ എന്നുള്ളം വാഞ്ചിക്കുന്നു ഈലോകത്തിൽ ഞാൻ അന്ന്യനല്ലോ എങ്കിലുംഞാൻ പതറുകില്ല എന്നാത്മനാഥ ശക്തി പകരൂ നിന്നിൽ വസിച്ചീടുവാൻ കഷ്ടം പ്രയാസങ്ങൾ വന്നിടുമ്പോൾ എന്നാശ്രയം നിന്നിൽ മാത്രം എന്നാത്മനാഥാ ശക്തി പകരൂ നിന്നിൽ ആശ്രയിപ്പാൻ എൻ ജീവിതം ഞാൻ തിരുമുൻപിൽ നിൻ സേവക്കായിതാ അർപ്പിക്കുന്നെ എന്നാത്മനാഥാ ശക്തി പകരൂ നിൻനാമം ഘോക്ഷിച്ചീടാൻ
Read Moreഎന്നാത്മ നാഥനാം എൻ പ്രിയൻ യേശുവേ
എന്നാത്മ നാഥനാം എൻ പ്രിയൻ യേശുവേ ആരാധിക്കും ഞാൻ സ്തുതിച്ചിടും(2) എന്നാത്മ ദേഹിയും എന്നുടെ സർവ്വവും എല്ലാം ഞാനേകുന്നെൻ യേശുവിനായ്(2) യേശുവേ എൻ കർത്താവേ നിന്നുടെ രക്തത്താൽ കഴുകേണമേ എന്നെ പൂർണ്ണമായി ഞാനൊരു മൺപാത്രം നിൻതിരു കരങ്ങളിൽ ഉടച്ചെന്നെ പണിയണേ തിരുഹിതം പോൽ(2) ആദിയിൽ നടന്നതാം അത്ഭുതത്താൽ എന്നെ ദിനംതോറും നടത്തണേ യേശുനാഥാ(2) പാപത്തിൽ നിന്നെന്നെ വിടുവിച്ച നാഥനാം യേശുവേ സാക്ഷിക്കും അന്ത്യംവരെ(2);- യേശുവേ… നിന്നുടെ സാക്ഷ്യത്താൽ ലോകത്തെ നേടിടാൻ വിടുവിച്ച നാഥനെ സ്തുതിച്ചിടാം(2) അന്ത്യംവരെ എന്നും […]
Read Moreഎന്നാണുദയം ഇരുളാണുലകിൽ
എന്നാണുദയം ഇരുളാണുലകിൽ നീതിസൂര്യാ എന്നാണുദയം ഓമനപ്പുലരി പൊന്നൊളി വിതറാൻ താമസമിനി വരുമോ? താമസമിനി വരുമോ കുരിശിന്നൊളിയേ! കൃപകൾ വിതറും സ്നേഹക്കതിരേ കുരിശിന്നൊളിയേ പാരിലെ പാപക്കൂരിരുളകലാൻ; വേറൊളി ഒന്നുമില്ലയേ(2);- ഉലകജനങ്ങൾ കലഹജലത്തിൽ മുഴുകി മുഴുൻ ഉലകജനങ്ങൾ ദൈവികചിന്താഹീനരായ് ജനത; അന്ധരായ് വലഞ്ഞിടുന്നേ(2);- ദൈവജനവും നിലകാത്തിടാതെ വീണുപോയി ദൈവജനവും ആദിമസ്നേഹം ആരിലും കുറവായ്; നാണയക്കൊതിയേറെയായ്(2);- ജീവജലമേ നിറവായ് ഒഴുകും ജീവനദിയേ! ജീവജലമേ! ചുടുവെയിലുലകിൽ നീ അകം കുളിർത്താൽ; ദാഹമിനിയുമില്ലയേ(2);-
Read Moreഎന്നവിടെ വന്നു ചേരും ഞാൻ മമ കാന്ത
എന്നവിടെ വന്നു ചേരും ഞാൻ മമ കാന്ത, നിന്നെ വന്നു കണ്ടു വാഞ്ഛ തീരും ഹാ! നിന്നോടു പിരിഞ്ഞിന്നരകുല-ത്തിരിക്കയെന്നതിന്നൊരിക്കലും സുഖം തന്നിടുന്നതില്ലാകയാൽ പരനേശുവേ, ഗതി നീയെനിക്കിനി നിൻമുഖത്തു നിന്നു തൂകുന്ന മൊഴിയെന്‍റെ താപം ഇന്നു നീക്കിടുന്ന നായകാ! നിന്നതിമൃദുവായ കൈയിനാലെന്നെ നീ തടവുന്നൊരക്ഷണം കണ്ണുനീരുകളാ-കവേയൊഴിഞ്ഞുന്നതാനന്ദം വന്നിടുന്നുമേ പൊന്നുപാദ സേവയെന്നിയേ പരനേയെനിക്കു മന്നിലില്ല സൗഖ്യമൽപ്പവും മന്നനേ ധനധാന്യവൈഭവം മിന്നലിന്നിടകൊണ്ടശേഷവും തീർന്നുപോയുടമസ്ഥരന്ധതയാർന്നു വാഴുക മാത്രമേ വരൂ തിത്തിരികളന്യമുട്ടയെ വിരിയിച്ചിടുംപോൽ ലുബ്ധരായോർ ഭൂ ധനങ്ങളെ ചേർത്തുകൂട്ടിയിട്ടാധനങ്ങളിൻമേൽ പൊരുന്നിരുന്നായവ വിരി ഞ്ഞാർത്തി നൽകിടും […]
Read Moreഎന്നപ്പനിഷ്ട പുത്രനാകുവാൻ
എന്നപ്പനിഷ്ട പുത്രനാകുവാൻ തൻ ശിക്ഷണത്തിൽ നടത്തി എന്നിഷ്ടം അഖിലവും താൻ തടുത്തു എന്നെ ഏറ്റം പാകപ്പെടുത്തി ദൈവരാജ്യ പാഠശാലയിൽ ചിലകാലമെല്ലാം പഠിക്കിൽ അതിൻ മേന്മ അറിയുവാനായ് ചെറു പരിശോധന വരുമ്പോൾ;- ചൂള ചൂടധികം പെരുക്കി അതിൽ പൊന്നു കിടന്നുരുകി അതിൻകീടമഖിലവും നീക്കി ശുദ്ധ പൊന്നുപോൽ പുറത്തു വന്നിടും;-
Read Moreഎന്നന്തരംഗവും എൻ ജീവനും ജീവനുള്ള
എന്നന്തരംഗവും എൻജീവനും ജീവനുള്ള ദേവനെ സ്തുതിച്ചിടുന്നിതാ നീ നല്ലവൻ നീ വല്ലഭൻ എൻരക്ഷകാ മഹാപ്രഭോ കണ്ണുനീരിൻ താഴ്വരയിൽ ഞാൻ നടന്നിടും നേരവും നിൻ കൈകളെന്നെ പിന്തുടർന്നിടും നിന്നാലയേ വസിക്കുവാനീ ഏഴയെന്നെയും നീ തീർത്തതാൽ ഞാൻ ഭാഗ്യവാനായ് തീർന്നു നിശ്ചയം;- ഞാൻ വസിക്കുമീയൊരുദിനം നിന്നന്തികേ ആയിരം ദിനങ്ങളേക്കാൾ ശ്രേഷ്ടമേ തവ സന്നിധാനമെന്‍റെ നിത്യആശ്രയം വിഭോ! സർവ്വവും തരുന്നിതാ ഞാൻ നിൻ കരങ്ങളിൽ;-
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

