Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എന്നന്തരംഗവും എൻ ജീവനും ജീവനുള്ള

എന്നന്തരംഗവും എൻജീവനും
ജീവനുള്ള ദേവനെ സ്തുതിച്ചിടുന്നിതാ
നീ നല്ലവൻ നീ വല്ലഭൻ
എൻരക്ഷകാ മഹാപ്രഭോ

കണ്ണുനീരിൻ താഴ്വരയിൽ ഞാൻ നടന്നിടും
നേരവും നിൻ കൈകളെന്നെ പിന്തുടർന്നിടും
നിന്നാലയേ വസിക്കുവാനീ ഏഴയെന്നെയും
നീ തീർത്തതാൽ ഞാൻ ഭാഗ്യവാനായ് തീർന്നു നിശ്ചയം;-

ഞാൻ വസിക്കുമീയൊരുദിനം നിന്നന്തികേ
ആയിരം ദിനങ്ങളേക്കാൾ ശ്രേഷ്ടമേ തവ
സന്നിധാനമെന്‍റെ നിത്യആശ്രയം വിഭോ!
സർവ്വവും തരുന്നിതാ ഞാൻ നിൻ കരങ്ങളിൽ;-

എന്നപ്പനിഷ്ട പുത്രനാകുവാൻ
എന്നതിക്രമം നിമിത്തം മുറിവേറ്റവനേ
Post Tagged with


Leave a Reply