Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എൻയേശു എനിക്കായ് കരുതിടുമ്പോൾ

എൻയേശു എനിക്കായ് കരുതിടുമ്പോൾ പിന്നെ എനിക്കൊരു കുറവുമില്ലെൻ മനമേ പാപികളിൽ പരമൻപു കലർന്നവൻ പാരിതിൽ മനുസുതനായ് വന്നവൻ ജീവനെത്തന്നവൻ ചാവിനെ വെന്നവൻ ജീവനിലുയിർത്തവൻ വൈരിയെ തകർത്തവൻ കൂരിരുൾ വഴികളിലായി ഞാൻ വലയുകിൽ കൂടെയുണ്ടിനിയവനെന്നരികിൽ കന്മഷമകറ്റും കണ്ണുനീർ തുടയ്ക്കും കൈവിടാതൊടുവോളം നൽവഴിയിൽ നടത്തും സങ്കടത്തിൽ സഖിയും സർവ്വ സഹായിയും സദ്ഗുരുനാഥനും നായകനും എൻജീവയപ്പവുമൻപെഴുമപ്പനും സർവ്വവുമെനിക്കവൻ സങ്കടമില്ലിനി വാനവും ഭൂമിയുമാകൃതി ചെയ്തവൻ താനെനിക്കാശ്രയം ഭയമെന്തിന്നായ്? വയലിലെ താമര വളരുവതില്ലയോ വാനിലെപ്പറവകൾ പുലരുവതില്ലയോ പിമ്പിലുള്ളതിനെ ഞാൻ പൂർണ്ണമായ് മറന്നും മുമ്പിലുള്ളതിന്നായിട്ടാഞ്ഞുകൊണ്ടും പരമവിളിയുടെ […]

Read More 

എൻപ്രിയാ നിന്നെ ഞാൻ എന്നു കാണും

എൻപ്രിയാ നിന്നെ ഞാൻ എന്നു കാണും പൊൻമുഖം ഞാനെന്നു കാണും വാനിൽ വന്നന്തികേ എന്നു ചേർക്കും വൻ വിനകൾ എന്നു തീരും മന്ദിരം നീ തീർത്തു വേഗം വന്നു ചാരേ ചേർക്കുമെന്ന ആശയിൽ ഞാൻ പാർത്തിടുന്നു എന്നു നീ വന്നിടും യേശു നാഥാ നിൻമുഖം ഞാനെന്നു കാണും വീഞ്ഞു വീട്ടിൽ കൊണ്ടു വന്ന എന്‍റെ പ്രിയൻ എന്നുമെൻ ഞാനവന്റേതെന്നുമെന്നും ലോകത്തിൻ മോഹങ്ങൾ വേണ്ട തെല്ലും ജീവിതേശാ! നീ മതിയേ ദണ്ഡനങ്ങളേറെയേറ്റു ചോര ചിന്തി ജീവനേകി സ്നേഹിച്ചല്ലോ വൻ […]

Read More 

എൻപേർക്ക് ജീവൻ തന്ന നാഥനേ

എൻ പേർക്കായ് ജീവൻ തന്ന നാഥനേ അങ്ങേയ്ക്കായെന്തു നൽകാൻ കഴിയുമോ അതാണെന്നാശയേ അതാണെന്നാഗ്രഹം എൻപേർക്കായ് ജീവൻ തന്ന നാഥനേ മണ്ണിൽ നിന്നെന്‍റെ രൂപം നെയ്തവൻ തൻ രൂപം എന്‍റെയുള്ളിൽ തന്നവൻ എൻ ചിന്ത സർവ്വവും ശോധന ചെയ്യുന്നോൻ നടപ്പും കിടപ്പും അറിയുന്നോൻ;- ഉള്ളത്തെ ഉള്ളതുപോലറിയുന്ന ഉണ്മയായിന്നയോളം നടത്തിയ ഇല്ലായ്മയിൽ നിന്നെന്നെ ഉള്ളപോൽ വിളിച്ചവൻ ഇന്നെന്‍റെയില്ലായ്മകൾ നീക്കുന്നു;- ഉദരത്തിലുരുവാകും മുന്നമേ ഉയരത്തിൽ നിന്നെന്നെ കണ്ടവൻ ഉന്നതവിളിയെന്നുള്ളിൽ നിറച്ചവൻ ഉയരത്തിലെ ശക്തി തന്നവൻ;-

Read More 

എൻപേർക്കായ് ജീവനെ തന്ന എന്നേശുവേ

എൻ പേർക്കായ് ജീവനെ തന്ന എന്നേശുവെ എന്നുള്ളം തുള്ളുന്നു നിൻ സ്നേഹമോർക്കുമ്പോൾ പാപിയാം എന്നെയും സ്നേഹിപ്പാൻ നാഥനെ യാതൊരു നന്മയും ഇല്ല ജീവിതത്തിൽ ക്രൂശിൽ ചൊരിഞ്ഞനിൻ രക്തത്താലെന്നെയും ശുദ്ധീകരിച്ചു നിൻ സന്നിധേ നിർത്തുവാൻ മാലിന്യം നീക്കിനിൻ മാർവ്വോടണച്ചല്ലോ കാൽകളെ പാറമേൽ സുസ്ഥതിരമാക്കി നീ ദുഃഖം പ്രയാസങ്ങൾ ഓരോദിവസവും വൻ തിരപോലെന്മേൽ ആഞ്ഞടിച്ചീടുമ്പോൾ ലോകം തരാത്തതാം സന്തോഷം തന്നു നീ മാർവ്വോടണച്ചെന്നെ താങ്ങി നടത്തുന്നു ആശ്വാസമില്ലാത്ത ഈ മരുവാസത്തെ എത്ര നാൾ തള്ളി ഞാൻ നീക്കണം പ്രീയനെ പ്രത്യാശയേറുന്നെൻ […]

Read More 

എൻപേർക്കായി ജീവൻ വെടിഞ്ഞ

എൻ പേർക്കായി ജീവൻ വെടിഞ്ഞ എൻ പ്രാണ പ്രീയനാകും യേശുവേ നിൻ സ്നേഹത്തെ ഞാൻ ഓർത്തീടുന്തോറും എൻ മാനസം നന്ദിയാൽ പൊങ്ങുന്നേ എൻ വീണ്ടെടുപ്പിൻ വില കൊടുപ്പാൻ നീ മാത്രമല്ലാതാരുള്ളേശുവേ നിൻ കാരുണ്യത്തിൻ മഹാത്മ്യത്തെ ഞാൻ സദാ കാലവും പുകഴ്ത്തീടുമേ;- പേയിൻ ബലത്തെ തകർത്തതിനാൽ എൻ മരണഭയം നീ നീക്കിയല്ലോ നിൻ കാൽവറിയിൽ തിരുബലിയാൽ സീയോൻ മാർഗ്ഗവും തുറന്നെനിക്കായ്;- നിൻ സ്നേഹത്താൽ ഞാൻ ജ്വലിച്ചീടുവാൻ ശുദ്ധാത്മാവിനാൽ നിറച്ചവനെ അനുദിനവും ജയജീവിതം നയിച്ചീടുവാൻ കൃപയരുൾക;- പ്രിയൻ പോയതാം പാതെ […]

Read More 

എൻ ഹൃദയം ശുഭവചനത്താൽ കവിയുന്നു

എൻ ഹൃദയം ശുഭവചനത്താൽ കവിയുന്നു എന്മനമാനന്ദത്താൽ നിറഞ്ഞിടുന്നു എൻപ്രിയനീയേഴ-യ്ക്കേകിയ നന്മകൾ ക്കെന്തിഹെ ഞാൻ പകരം പരനേകും ആനന്ദമേ ക്രിസ്ത്യജീവിതം ആശ്വാസമുണ്ടീപ്പാതയിൽ നിത്യപിതാവെൻ കൂടെയിരുന്ന് നിത്യവുമെൻപോർ ചെയ്തീടുന്നതിനാൽ നിർഭയവാസമെനിക്കുണ്ടുലകിൽ നിത്യവുമീ മരുയാത്രയിലെല്ലാം;- ആനന്ദ… എൻപ്രിയനെനിക്കായ് കരുതുന്നതിനാൽ തൻ തിരുമാർവ്വിൽ ഞാൻ വിശ്രമിച്ചീടുന്നു ജീവനും ഭക്തിക്കും വേണ്ടിയതൊക്കയും തൻ ദിവ്യമാം ശക്തി ദാനം ചെയ്തതിനാൽ;- ആനന്ദ… ആപത്തനർഥങ്ങൾ രോഗാകുലങ്ങളാ- ലാശയറ്റയ്യോ ഞാനാകെത്തളർന്നപ്പോൾ ആശ്വസിപ്പിക്കും കരങ്ങളാലെൻ പ്രിയൻ അത്ഭുതസൗഖ്യവും ശാന്തിയും തന്നതാൽ;- ആനന്ദ… അന്ധകാരത്തിൽ നിന്നെന്നെ വിളിച്ചവ- നത്ഭുതശോഭയിലേക്കു നടത്തുന്നു അല്പകാലത്തെയീ […]

Read More 

എൻ ഹൃദയം മാറ്റുക തിരുഹിതം പോലെ

എൻ ഹൃദയം മാറ്റുക തിരുഹിതം പോലെ താഴ്ത്തുന്നു എന്നെ തിരുഹിതം ചെയ്യുവാൻ തിരു ഇഷ്ടംപോലെ മെനഞ്ഞീടുക കളിമണ്ണുപോൽ ഞാൻ നിൻ കൈകളിൽ നിൻ രക്തത്താലെ കഴുകീടുക എന്നെ ചൊരിയുക നിൻ കൃപ അടിയന്മേൽ ഇന്ന് തിരു ഇഷ്ടംപോലെ മെനഞ്ഞീടുക കളിമണ്ണുപോൽ ഞാൻ നിൻ കൈകളിൽ എന്നുള്ളം നിന്നിൽ ആനന്ദിക്കുവാൻ പകരുക നിൻ ശക്തി അടിയന്മേൽ ഇന്ന് തിരു ഇഷ്ടംപോലെ മെനഞ്ഞീടുക കളിമണ്ണുപോൽ ഞാൻ നിൻ കൈകളിൽ

Read More 

എൻ സ്നേഹിതാ എൻ ദൈവമേ

എൻ സ്നേഹിതാ എൻ ദൈവമേ എന്നാശ്രയം നീ യേശുവേ എൻ ജീവിതം എൻ വിശ്വാസം നീയല്ലയോ എൻ ആത്മാവേ ഈ മരുഭൂ-യാത്രയതിൽ ഏകനായി ഞാൻ അലഞ്ഞു എൻ ശക്തിയും എൻ ബലവും നീയല്ലയോ എൻ ആത്മാവേ ലോകത്തിൽ ഞാൻ വീണിടാതെ താങ്ങിടുവാൻ നീ മാത്രമേ എൻ വഴിയും എൻ സത്യവും എൻ ജീവനും നീ യേശുവേ ഒന്നിലും തൃപ്തി ഇല്ലാതെ ലോകം ഓടുമ്പോഴും നീ എൻ തൃപ്തിയും എൻ സംതൃപ്തി എൻ സന്തോഷം എൻ സർവ്വവും നീ […]

Read More 

എൻ സങ്കടങ്ങൾ സകലതും തീർന്നുപോയി

എൻസങ്കടങ്ങൾ സകലവും തീർന്നുപോയി സംഹാരദൂതൻ എന്നെ കടന്നുപോയി കുഞ്ഞാട്ടിന്‍റെ വിലയേറിയ നിണത്തിൽ മറഞ്ഞു ഞാൻ രക്ഷിക്കപ്പെട്ടരക്ഷണത്തിൽ;- ഫറവോന്നു ഞാനിനി അടിമയല്ല പരമസീയോനിൽ ഞാനന്യനല്ല;- മാറയെ മധുരമാക്കിത്തീർക്കുമവൻ പാറയെ പിളർന്നു ദാഹം പോക്കുമവൻ;- മരുവിലെൻ ദൈവമെനിക്കധിപതിയേ തരുമവൻ പുതുമന്ന അതുമതിയേ;- മനോഹരമായ കനാൻ ദേശമേ അതേ എനിക്കഴിയാത്തൊരവകാശമേ;- ആനന്ദമേ പരമാനന്ദമേ കനാൻ ജീവിതമെനിക്കാനന്ദമേ;- എന്‍റെ ബലവും എന്‍റെ സംഗീതവും എൻരക്ഷയും യേശുവത്രേ ഹല്ലേലുയ്യാ;-

Read More 

എൻ ലംഘനങ്ങൾ ഞാനവനോടറിയിച്ചപ്പോൾ

എൻ ലംഘനങ്ങൾ ഞാനവനോടറിയിച്ചപ്പോൾ എൻ പാപത്തിന്‍റെ കുറ്റമവൻ ക്ഷമിച്ചതന്നു പാട്ടോടെ ഞാനവനെ പുകഴ്ത്തിടുമേ ഘോഷിച്ചിടും ഞാനവന്‍റെ ഗുണഗണങ്ങൾ എൻ സങ്കടങ്ങൾ ഞാനവനോടറിയിച്ചപ്പോൾ എൻ അന്തരംഗം ആശ്വാസത്താൽ നിറഞ്ഞുവന്നു അവങ്കലേക്കു നോക്കിയവർ പ്രകാശിതരായ് അവരുടെ മുഖം തെല്ലും ലജ്ജിച്ചതില്ല എൻ വേദനകൾ ഞാനവനോടറിയിച്ചപ്പോൾ തൻ വൻകൃപയെനിക്കു പരൻ പകർന്നു തന്നു “സൗഖ്യമാക്കും യഹോവ” എൻ പിതാവാകയാൽ സൗഖ്യമെന്‍റെ അവകാശം സംശയമില്ല എൻ ആവശ്യങ്ങൾ ഞാനവനോടറിയിച്ചപ്പോൾ സ്വർഗ്ഗീയ ഭണ്ഡാഗാരമവൻ തുറന്നു തന്നു വാഗ്ദത്തങ്ങളഖിലവും എനിക്കുള്ളത് അതിൽ വള്ളിപുള്ളിപോലും മാറ്റം വരികയില്ല […]

Read More