Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എൻപേർക്ക് ജീവൻ തന്ന നാഥനേ

എൻ പേർക്കായ് ജീവൻ തന്ന നാഥനേ
അങ്ങേയ്ക്കായെന്തു നൽകാൻ കഴിയുമോ
അതാണെന്നാശയേ അതാണെന്നാഗ്രഹം
എൻപേർക്കായ് ജീവൻ തന്ന നാഥനേ

മണ്ണിൽ നിന്നെന്‍റെ രൂപം നെയ്തവൻ
തൻ രൂപം എന്‍റെയുള്ളിൽ തന്നവൻ
എൻ ചിന്ത സർവ്വവും ശോധന ചെയ്യുന്നോൻ
നടപ്പും കിടപ്പും അറിയുന്നോൻ;-

ഉള്ളത്തെ ഉള്ളതുപോലറിയുന്ന
ഉണ്മയായിന്നയോളം നടത്തിയ
ഇല്ലായ്മയിൽ നിന്നെന്നെ ഉള്ളപോൽ വിളിച്ചവൻ
ഇന്നെന്‍റെയില്ലായ്മകൾ നീക്കുന്നു;-

ഉദരത്തിലുരുവാകും മുന്നമേ
ഉയരത്തിൽ നിന്നെന്നെ കണ്ടവൻ
ഉന്നതവിളിയെന്നുള്ളിൽ നിറച്ചവൻ
ഉയരത്തിലെ ശക്തി തന്നവൻ;-

എൻപ്രിയാ നിന്നെ ഞാൻ എന്നു കാണും
എൻപേർക്കായ് ജീവനെ തന്ന എന്നേശുവേ
Post Tagged with


Leave a Reply