എങ്ങനെ മറന്നിടും എൻ പ്രിയൻ
എങ്ങനെ മറന്നിടും എൻ പ്രിയൻ യേശുവിനെ എങ്ങനെ സ്തുതിച്ചിടും ആയിരം നാവുകളാൽ വർണ്ണിപ്പാൻ സാദ്ധ്യമല്ല പോയനാളിൽ ചെയ്ത നന്മ ഓർത്താൽ (2) എങ്ങനെ മറന്നിടും… രോഗ ദുഃഖങ്ങളാൽ ക്ഷീണിതനായപ്പോൾ ജീവിതമെന്തിനെന്ന് നിനച്ച നേരം (2) ലോകാവസാനത്തോളം ഞാൻ നിന്‍റെ കൂടെയുണ്ട് എന്ന് എന്നോടുരച്ചവനെ(2);- എങ്ങനെ മറന്നിടും… ഉറ്റവർ സ്നേഹിതർ ബന്ധുമിത്രാദികൾ ഏവരും എന്നെ ഏറ്റം വെറുത്തനേരം (2) ചാരത്തണഞ്ഞുവന്നു സ്വാന്ത്വന വാക്കുതന്നു എൻ പ്രിയ രക്ഷകനെ(2);- എങ്ങനെ മറന്നിടും…
Read Moreഎങ്കിലും എന്‍റെ എൻ മഹാപാപം
എങ്കിലും എന്‍റെ എൻ മഹാപാപം നീക്കുവാനായ് സ്വയം താണിറങ്ങി; ഉന്നത മഹിമയിൽ മേവിയ ദേവനേ(2) നീ സ്വയം താണിറങ്ങി ഉദ്ദാരണം നൽകുവാൻ നീയിറങ്ങി മേദനി തന്നിൽ മർത്യപാപമകറ്റുവാൻ ദേവകുഞ്ഞാട്ടിൻ ബലി മാത്രമുള്ളൂ(2) ആകയാൽ താതൻ ഹിതം ചെയ്യുവാനിഷ്ടം തോന്നി ദേവകുമാരൻ താണിറങ്ങി-താണിറങ്ങി;- മണ്ണിൽ പിറന്നനേകദേവന്മാരുണ്ടെങ്കിലും വിണ്ണിൽ നിന്നിറങ്ങിയോൻ നീയൊരുവൻ(2) വേറെയില്ലൊരു ദേവൻ നിന്നരുപനായ് ആദിയും അന്തിവുമായ് നീയൊരുവൻ-നീയൊരുവൻ;-
Read Moreഎക്കാലത്തിലും ക്രിസ്തു മാറുകില്ല
എക്കാലത്തിലും ക്രിസ്തു മാറുകില്ല എക്കാരണത്താലും എന്നെ കൈവിടില്ല ആരെ ഞാൻ വിശ്വസിക്കുന്നുവെന്ന്- അറിയുന്നവനെന്നന്ത്യം വരെ എന്നുപനിധിയെ സൂക്ഷിച്ചിടുവാൻ തന്നുടെ കരങ്ങൾ കഴിവുള്ളതാം;- ഇന്നലേമിന്നുമെന്നേക്കുമവൻ അനന്യൻ തൻ കൃപ തീരുകില്ല മന്നിൽ വന്നവൻ വിണ്ണിലുളളവൻ വന്നിടുമിനിയും മന്നവനായ്;- നിത്യവും കാത്തിടാമെന്ന നല്ല വാഗ്ദത്തം തന്ന സർവ്വേശ്വരനാം അത്യുന്നതന്‍റെ മറവിൽ വസിക്കും ഭക്തജനങ്ങൾ ഭാഗ്യമുളേളാർ;- കളങ്കമെന്നിയെ ഞാനൊരിക്കൽ പളുങ്കുനദിയിൻ കരെയിരുന്നു പാടിസ്തുതിക്കും പരമനാമം കോടി കോടി യുഗങ്ങളെല്ലാം;-
Read Moreഉഷകാലം നാം എഴുന്നേൽക്കുക
ഉഷഃകാലം നാം എഴുന്നേൽക്കുക പരനേശുവെ സ്തുതിപ്പാൻ ഉഷഃകാലം എന്താനന്ദം നമ്മൾ പ്രിയനോടടുത്തിടുകിൽ ഇതുപോലൊരു പ്രഭാതം നമുക്കടുത്തിടുന്നു മനമേ ഹായെന്താനന്ദം നമ്മൾ പ്രിയനാ- ശോഭ സൂര്യനായ് വരുന്നാൾ നന്ദിയാലുള്ളം തുടിച്ചിടുന്നു തള്ളയാമേശു കാരുണ്യം ഓരോന്നോരോന്നായ് ധ്യാനിപ്പാനിതു നല്ല സന്ദർഭമാകുന്നു ഇന്നലെ ഭൂവിൽ പാർത്തിരുന്നവ- രെത്ര പേർ ലോകം വിട്ടുപോയ് എന്നാലോ നമുക്കൊരു നാൾകൂടെ പ്രിയനെ പാടി സ്തുതിക്കാം നഗ്നനായി ഞാൻ ലോകത്തിൽ വന്നു നഗ്നനായ്ത്തന്നെ പോകുമെ ലോകത്തിലെനിക്കില്ല യാതൊന്നും എന്‍റെ കൂടന്നു പോരുവാൻ ഹാ! എൻപ്രിയന്‍റെ പ്രേമത്തെ- യോർത്തിട്ടാനന്ദം, […]
Read Moreഉള്ളത്തെ ഉണർത്തീടണേ അയ്യോ
ഉള്ളത്തെ ഉണർത്തീടണേ-അയ്യോ ദാഹത്തെ തീർത്തീടണേ-ഞങ്ങൾ തിരുവെഴുത്താകെ തെളിയിക്കുമേ-എൻ ഉപദേശകനാം യേശുവേ നിൻ കാൽക്കലിരുന്നു കേൾക്കുമീയേഴകൾ ജീവന്‍റെ വചനമേ – ഇപ്പോൾ – ഞങ്ങൾ അരുളപ്പാടുകൾ മറവായതിനാൽ അടിയങ്ങൾ വിശ്വാസം തകരുന്നയ്യോ അരുളണമേ നിൻ പരലോകജ്ഞാനം പരിശുദ്ധ ആത്മാവെ-ഇപ്പോൾ ഞങ്ങൾ ദൈവ വചനമാം ആത്മാവിൻ വാളാൽ അടിയങ്ങളെ നീ ആരായണേ സാത്താനെ വിരട്ടി സത്യത്തെക്കാട്ടി സ്വാതന്ത്ര്യം തന്നീടണേ – ഇപ്പോൾ- ഞങ്ങൾ പഴയ പുതിയ നിയമങ്ങളായി എഴുതപ്പെട്ട ഗ്രന്ഥം അറുപത്താറും ലോക ഇരുളിൽ ദീപമായ് കാണ്മാൻ കൺകളെ തുറന്നീടണേ-ഇപ്പോൾ-ഞങ്ങൾ
Read Moreഉല്ലാസമായ് നടക്കും സഹോദരാ
ഉല്ലാസമായ് നടക്കും സഹോദരാ! നല്ലപോൽ ചിന്തചെയ്ക പുല്ലിൻ പൂ പോലെ നിന്‍റെ പ്രഭാവങ്ങളെല്ലാമൊഴിഞ്ഞിടുമേ നല്ല സുഖം ബലവും നിനക്കുണ്ടെന്നല്ലോ നിനയ്ക്കുന്നു നീ? തെല്ലുനേരത്തിനുള്ളിലവ-യൊന്നുമില്ലാതെയായ് ഭവിക്കാം മല്ലന്മാരായുലകിൽ ജീവിച്ചവരെല്ലാമിപ്പോളെവിടെ? നല്ലപോൽ ചിന്തിക്ക നീ അവർ ശവക്കല്ലറയിലല്ലയോ? എല്ലാ ജനങ്ങളെയും വയലിലെ പുല്ലിനു തുല്യമായി ചൊല്ലുന്നു സത്യവേദം ലവലേശമില്ല വ്യത്യാസമതിൽ കല്ലുപോലെ കടുത്ത നിൻഹൃദയം തല്ലിയുടപ്പതിന്നായ് ചെല്ലുക യേശുപാദേ അവൻ നിന്നെ തള്ളുകില്ല ദൃഢം വല്ലഭനേശുവിനെ സ്നേഹിക്കുക ഇല്ലയോ സ്നേഹിതാ നീ? നല്ലിടയൻ നിനക്കായ് ജീവൻ വെടിഞ്ഞില്ലയോ ക്രൂശതിന്മേൽ രീതി: […]
Read Moreഉല്പത്തിയിൽ ഞാനെന്‍റെ ദൈവത്തിന്‍റെ
ഉല്പത്തിയിൽ ഞാനെന്‍റെ ദൈവത്തിന്‍റെ കരം കണ്ടു സൃഷ്ടാവ്, എന്‍റെ ദൈവം വലിയവൻ പുറപ്പാടിൽ ഞാനെന്‍റെ ദൈവത്തിന്‍റെ പദ്ധതി കണ്ടു യജമാനനെ, എന്‍റെ ദൈവം വലിയവൻ ലേവ്യയിൽ അവൻ മഹാ പുരോഹിതൻ സംഖ്യയിൽ അവനെത്ര സമ്പൂർണ്ണൻ ആവർത്തനം മറക്കാത്ത ഉടയവൻ യോശുവയിൽ അവൻ രക്ഷാനായകൻ എന്‍റെ ദൈവം വലിയവൻ(2) ന്യായാധിപന്മാരിൽ അവൻ നീതിയുള്ളവൻ രൂത്തിന്‍റെ താളുകളിൽ എന്‍റെ വീണ്ടെടുപ്പുകാരൻ ശമുവേലിൻ പുസ്തകത്തിൽ അവൻ അഭിഷക്ത പ്രവാചകൻ രാജാക്കന്മാരിൽ എന്‍റെ രാജാധിരാജാവ് ദിനവൃത്താന്തത്തിൽ എന്‍റെ ബലമുള്ള സംരക്ഷകൻ എസ്രാ, നെഹെമ്യാവിൽ […]
Read Moreഉലയുടെ നടുവിൽ വെള്ളിപോൽ
ഉലയുടെ നടുവിൽ വെള്ളിപോൽ ഉരുകും നൊമ്പരം നിറഞ്ഞ എൻ ഹൃദയം കലങ്ങിമറിയും ആഴിയിൻ തിരപോൽ ആടി ഉലയുന്നെൻ മനസ്സ് കരുണ തോന്നീടുമോ യേശുവെ നിൻ കരം എന്നെ തൊടുമൊ കണ്ണുനീരിൻ ഒഴുക്ക് ഒന്നു നിലയ്ക്കാൻ വേദനയിൽ ശമനം ലഭിപ്പാൻ മനസ്സു നിറയെ ശാന്തി നിറഞ്ഞാൽ മറന്നീടും ഞാൻ കഷ്ട്ത തളർന്ന ഈ ജീവനു തണൽ ഏകുമൊ കരുണ തോന്നീടുമോ യേശുവെ ആ പൊൻ കരം എന്നെ തൊടുമൊ കത്തി അമർന്ന എൻ ആശയിൻ ചിറകുകൾ കൊട്ടി അടച്ച […]
Read Moreഉലകത്തിന്‍ അവസാന നാൾ
ഉലകത്തിൻ അവസാന നാൾ വരെയും വലഭാഗത്തേശു എൻ കൂടെയുണ്ട് അനാഥനായ് ഒരു നാളും വിടുകയില്ല അനാദിയാം യേശു എൻ അരികിലുണ്ട് മുന്‍പ് ഞാൻ ദൈവത്തിൻ ശത്രുവായി ഞാൻ ഇന്ന് ദൈവത്തിൻ പുത്രനാണ് അബ്ബാ-പിതാവെന്നു വിളിച്ചിടുവാൻ അന്‍പു പകർന്നെന്നെ ദത്തെടുത്തു ക്രൂശിലെ സ്നേഹത്താൽ ബദ്ധനാക്കി യേശുവിൻ രക്തത്താൽ ശുദ്ധനാക്കി നാവിലവൻ പുത്തൻ പാട്ട് തന്നു ദൈവാധി ദൈവത്തിന്‍ സ്തുതികൾ തന്നെ രക്ഷകൻ യേശുവിൻ അത്ഭുതത്തിൻ സാക്ഷിയായ് തീർന്നിടാൻ രക്ഷിച്ചെന്നെ പാടിടും എന്നും തൻ കീർത്തനങ്ങൾ പാർത്തലത്തിൽ എന്‍റെ നാള്‍കൾ […]
Read Moreഉറ്റവരും ഉടയവരും കൈ വെടിയും
ഉറ്റവരും ഉടയവരും കൈ വെടിയും നേരം ദുഃഖ ഭാരം താങ്ങീടാനായ് ആത്മ നാഥനെത്തും പുത്രനായ നിന്നെയൊന്നു മാറിലൊന്നു ചേര്‍ക്കാന്‍ എത്ര കാലമായി നിന്നെ കാത്തിരിപ്പു നാഥന്‍ യേശു നല്ലവന്‍ ഈ ലോക രക്ഷകന്‍ നീ മാത്രമാണു പാരിലിന്നു ഏക ആശ്രയം കാല ദൈര്‍ഘ്യമേറെയില്ല നാഥനെത്തുവാന്‍ കാത്തിരുന്നിടേണമിന്നു ആത്മനാഥനായ് സ്വര്‍ഗ്ഗരാജ്യ സീമകളിൽ ഒത്തു ചേരുവാന്‍ കാഹള ധ്വനി മുഴങ്ങും നേരമായിടാം രോഗ സൗഖ്യമേകി ആത്മശാന്തിയേകിടും ശോകമൊക്കയും അകറ്റി മോദമേകീടും ജീവിത വിജയ ലക്ഷ്യ സീമ താണ്ടുവാന്‍ ചിറകടിച്ചുയര്‍ന്നീടുക വചന […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

