Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

എങ്കിലും എന്‍റെ എൻ മഹാപാപം

എങ്കിലും എന്‍റെ എൻ മഹാപാപം
നീക്കുവാനായ് സ്വയം താണിറങ്ങി;
ഉന്നത മഹിമയിൽ മേവിയ ദേവനേ(2)
നീ സ്വയം താണിറങ്ങി ഉദ്ദാരണം നൽകുവാൻ നീയിറങ്ങി

മേദനി തന്നിൽ മർത്യപാപമകറ്റുവാൻ
ദേവകുഞ്ഞാട്ടിൻ ബലി മാത്രമുള്ളൂ(2)
ആകയാൽ താതൻ ഹിതം ചെയ്യുവാനിഷ്ടം തോന്നി
ദേവകുമാരൻ താണിറങ്ങി-താണിറങ്ങി;-

മണ്ണിൽ പിറന്നനേകദേവന്മാരുണ്ടെങ്കിലും
വിണ്ണിൽ നിന്നിറങ്ങിയോൻ നീയൊരുവൻ(2)
വേറെയില്ലൊരു ദേവൻ നിന്നരുപനായ്
ആദിയും അന്തിവുമായ് നീയൊരുവൻ-നീയൊരുവൻ;-

എങ്ങനെ മറന്നിടും എൻ പ്രിയൻ
എക്കാലത്തിലും ക്രിസ്തു മാറുകില്ല
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.