ഈ ഒരായുസ്സേ നമുക്കുള്ളൂ സോദരാ
ഈ ഒരായുസ്സേ നമുക്കുള്ളൂ സോദരാ ദൈവത്തെ ആരാധിക്കാൻ ഈ ഒരായുസ്സേ നമുക്കുള്ളൂ സോദരാ ദൈവത്തിനായ് ജീവിക്കാൻ പാടാം നമ്മെ മറന്നു നമ്മൾ സ്തുതിക്കാം നാം യേശുരാജനെ നന്മക്കായ് മാത്രമേശു ചെയ്യുന്നെല്ലാം കഷ്ടതയിൽ നമ്മെ താൻ കൈവിടുമോ പാപങ്ങൾ എല്ലാം മോചിക്കുന്നു രോഗങ്ങൾ എല്ലാം സുഖമാക്കുന്നു ഹാലേലൂയ്യാ ഹാലേലൂയ്യാ(4) നിരാശപ്പെടാൻ കാര്യം പത്തുണ്ടെങ്കിൽ ആനന്ദിക്കാനുള്ളതായിരങ്ങൾ കരഞ്ഞെന്തിനായുസ്സു പാഴാക്കുന്നു സ്തുതിച്ചു നിൻ വിശ്വാസം വെളിവാക്കിടുക ഹാലേലൂയ്യാ ഹാലേലൂയ്യാ(4)
Read Moreഇഹത്തിലെ ദുരിതങ്ങൾ തീരാറായ് നാം
ഇഹത്തിലെ ദുരിതങ്ങൾ തീരാറായ് നാം പരത്തിലേക്കുയരും നാൾ വരുമല്ലോ വിശുദ്ധന്മാരുയിർക്കും പറന്നുയരും വേഗം വന്നിടും കാന്തന്‍റെ മുഖം കാണ്മാൻ വാനസേനയുമായ് വരും പ്രിയൻ വാനമേഘേ വരുമല്ലോ വരവേറ്റം സമീപമായ് ഒരുങ്ങുക സഹജരേ സ്വർഗ്ഗീയ മണാളനെ എതിരേൽപ്പാൻ അവർ തന്‍റെ ജനം താൻ അവരോടുകൂടെ വസിക്കും കണ്ണീരെല്ലാം തുടച്ചിടും നാൾ മൃത്യുവും ദുഃഖവും മുറവിളിയും നിന്ദ കഷ്ടതയുമിനി തീണ്ടുകില്ല;- കൊടുങ്കാറ്റലറിവന്നു കടലിളകീടിലും കടലലകളിലെന്നെ കൈവിടാത്തവൻ കരം തന്നു കാത്തു സൂക്ഷിച്ചരുമയായി തന്‍റെ വരവിൻ പ്രത്യാശയോടെ നടത്തിടുമേ;- തൻ കൃപകളെന്നുമോർത്തു […]
Read Moreഇവിടെ നീയേറ്റ പാടുകൾക്കെല്ലാം
ഇവിടെ നീയേറ്റ പാടുകൾക്കെല്ലാം പ്രതിഫലമെണ്ണി വാങ്ങിടുമ്പോൾ ശോഭിക്കും കിരീടം നിന്റെ ശിരസിൽ വെച്ചു കാന്തനോതും എന്റെ പ്രിയെ നീ… സുന്ദരി തന്നെ സർവ്വാംഗ സുന്ദരി നീ കാന്തയാം സഭേ ലോക മരുവിൻ വെയിലേറ്റു നീ വാടിത്തളർന്നു നിൻ ശോഭ മങ്ങി കറുത്തവളായെങ്കിലും നിന്റെ കാന്തൻ സുന്ദരൻ താൻ വേളികഴിക്കും ദൂതർ മദ്ധ്യത്തിൽ വാന മണിയറയിൽ നീയണയുമ്പോൾ വാഗ്ദത്തദേശം വിശ്വാസക്കണ്ണാൽ ദൂരവെ കണ്ടു നീ യാത്ര ചെയ്യും മേഘസ്തംഭം അഗ്നിത്തൂണും കാവൽ ചെയ്യും രാപ്പകലിൽ വഴിനടത്തും മേഘാരൂഢനായ് കീഴിലോ […]
Read Moreഇറങ്ങട്ടെ ദൈവസാന്നിദ്ധ്യം എന്നിൽ
ഇറങ്ങട്ടെ ദൈവസാന്നിദ്ധ്യം എന്നിൽ ഇറങ്ങട്ടെ ഇറങ്ങട്ടെ ദൈവാഗ്നി എന്നിൽ ഇറങ്ങട്ടെ എന്നിലെ ഞാനെന്ന ഭാവം മാറട്ടെ നിൻ ഹിതം എന്നിൽ നിറവേറട്ടെ നിറയട്ടെ ദൈവസ്നേഹം എന്നിൽ നിറയട്ടെ തെളിയട്ടെ ദൈവതേജസ്സ് എന്നിൽ തെളിയട്ടെ എന്നിലെ ദുരുചിന്തകളെല്ലാം മാറട്ടെ നിൻ ഹിതം എന്നിൽ നിറവേറട്ടെ പകരട്ടെ ആത്മശക്തി എന്നിൽ പകരട്ടെ വളരട്ടെ ഞാൻ ക്രിസ്തുവിൽ എന്നും വളരട്ടെ എന്നിലെ ഭീരുത്തമെല്ലാം മാറട്ടെ നിൻ ഹിതം എന്നിൽ നിറവേറട്ടെ
Read Moreഇരുൾ വഴിയിൽ കൃപതരുവാൻ വരുമേശു
ഇരുൾ വഴിയിൽ കൃപതരുവാൻ വരുമേശു നമുക്കരികിൽ ഇതുപോൽ നല്ലോരാരുമില്ല ഹല്ലെലുയ്യായെന്നാർത്തിടുവിൻ വരണ്ടഭൂമിയാനന്ദിക്കും ഇരുണ്ടദേശം വെളിച്ചം വീശും പുതുമലർ പൂക്കും ദൈവകൃപയാർക്കും ജയമരുളും വിനയകറ്റും തളർന്നകൈയ്കൾ ബലപ്പെടുത്താം കുഴഞ്ഞകാലുകൾ ഉറപ്പിക്കാം നാം ഭയമില്ലാതെയിനി മുന്നേറാം സർവ്വവല്ലഭൻ കൂടെയുണ്ടവൻ കുരുടർ കാണും ചെകിടർ കേൾക്കും മുടന്തർ ചാടും ഊമൻ പാടും ദൈവം നല്ലവൻ എന്നും വല്ലഭൻ അവൻ മതിയേ വ്യഥ അരികിൽ വിശുദ്ധപാത ജീവപാത അശുദ്ധരതിലേ പോകയില്ല വഴി തെറ്റാതെ ആരും നശിക്കാതെ ദൈവജനങ്ങൾ ചേരും സീയോനിൽ ആനന്ദഭാരം ശിരസ്സിൽ […]
Read Moreഇരിക്കുവാനൊരിടവും കാണുന്നില്ല
ഇരിക്കുവാനൊരിടവും കാണുന്നില്ല എന്‍റെ കീഴെ വൻ സാഗരജലം മാത്രം തളരുന്നു തളരുന്നു ചിറകുകളും എന്‍റെ കൂടെ പറന്നവരെയും കാണുന്നില്ല. യേശു പകരുന്നല്ലോ പുതുശക്തി എന്‍റെ വിശ്വാസ് ചിറകുകളിൽ വാദ്ഗത്തെ വചനമാം തൂവലുകൾ ഒന്നിനോടൊന്നു വരും ചേർന്നിടട്ടെ ഇരുകരം നീട്ടിയെന്നെ സ്വീകരിപ്പാൻ നാഥൻ മറുകരയിൽ വരുമേ അവിടെ ഞാൻ ചെന്നങ്ങു ചേരുവോളം പറന്നിടും ആത്മാവിൻ പുതുബലത്താൽ യേശു പകരുന്നല്ലോ പുതുശക്തി എന്‍റെ വിശ്വാസ ചിറകുകളിൽ തളരില്ല തളരില്ല ചിറകുകളും കൂടെപ്പറക്കുവാൻ യേശുവു് ഇരിക്കുവാനൊരിടവും വേനിക്കിനി എന്‍റെ കീഴെ വൻ […]
Read Moreഇരവിന്നിരുൾ നിര തീരാറായ്
ഇരവിന്നിരുൾ നിര തീരാറായ് പകലിൻ കതിരൊളി കാണാറായ് പുതിയൊരു യുഗത്തിൻ പുലരിവരും നീതിയിൻ കതിരോനൊളി വിതറും അധിപതി യേശു വന്നിടും അതുമതിയാധികൾ തീർന്നിടും ഉണരിൻ ഉണരിൻ സോദരരേ ഉറങ്ങാനുള്ളോരു നേരമിതോ? ഉയിർതന്നോനായ് ജീവിപ്പാൻ ഉണ്ടോ വേറൊരു നേരമിനി? തരിശു നിലത്തെയുഴാനായി തിരുവചനത്തെ വിതയ്ക്കാനായ് ദരിശനമുള്ളവരെഴുന്നേൽപ്പിൻ കുരിശിൻ നിന്ദ വഹിക്കാനായ് ഇന്നു കരഞ്ഞു വിതയ്ക്കുന്നു പിന്നവരാർപ്പോടു കൊയ്യുന്നു ഇന്നു വിതയ്ക്കാ മടിയന്മാരന്നു കരഞ്ഞാൽ ഗതിയെന്ത്? കത്തിത്തീർന്നൊരു കൈത്തിരിപോൽ പൂത്തുപൊഴിഞ്ഞൊരു പൂവെപ്പോൽ എത്തിത്തിരികെ വരാതെ പോം കർത്തവ്യത്തിൻ നാഴികകൾ സ്നേഹം […]
Read Moreഇമ്മാനുവേലെ നല്ലിടയാ വേഗം
ഇമ്മാനുവേലെ നല്ലിടയാ വേഗം വരണമെ പ്രാണപ്രിയാ; ഉഷസിലും തമസിലും ഓരോനിമിഷവും നീ മാത്രമെൻ ശരണം(2) യെരുശലേമിൻ വീഥികളിൽ പാപമുണരും യാമങ്ങളിൽ കത്തുന്ന ദീപവും കൈകളിന്തി കാത്തു നിൽക്കുന്നു കന്യകമാർ;- ഇമ്മാനു… കാഹളനാദം മുഴങ്ങീടുമേ കല്ലറ വാതിൽ തുറന്നീടുമേ കർത്താവിൻ നാമത്തിൽ മൺമറഞ്ഞോരെല്ലാം അക്ഷയരായങ്ങുയർത്തിടുമേ;- ഇമ്മാനു… സ്വർണ്ണചിറകുള്ള മാലാഖമാർ സ്വർഗ്ഗീയ ഗാനങ്ങൾ പാടിടുമ്പോൾ ഞാനെന്റെ കാന്തനാം യേശുവോടു ചേർന്നു ഹല്ലേലുയ്യാ ഗീതം പാടിടും;- ഇമ്മാനു…
Read Moreഇമ്മാനുവേൽ തൻ ചങ്കതിൽനിന്നൊഴുകും
ഇമ്മാനുവേൽ തൻ ചങ്കതിൽനിന്നൊഴുകും രക്തം പാപക്കറ നീക്കുമതിൽ മുങ്ങിത്തീർന്നാൽ ആരും എൻ പേർക്കേശു മരിച്ചെന്നു ഞാൻ വിശ്വസിക്കുന്നു പാപം എന്നിൽനിന്നു നീക്കാൻ രക്തം ചിന്തി യേശു കള്ളൻ ക്രൂശിൻ ഉറവയിൽ കണ്ടു പാപശാന്തി അവനെപ്പോൽ ഞാനും ദോഷി കണ്ടേൻ പ്രതിശാന്തി;- കുഞ്ഞാട്ടിൻ വിലയേറിയ രുധിരത്തിൻ ശക്തി വീണ്ടുകൊള്ളും ദൈവസഭ ആകെവിശേഷമായ്;- തൻമുറിവിൻ രക്തനദി കണ്ടതിനുശേഷം വീണ്ടെടുപ്പിൻ സ്നേഹം താനെൻ ചിന്ത ഇന്നുമെന്നും;- വിക്കുള്ളതാം എന്റെ നാവു ശവക്കുഴിക്കുള്ളിൽ മൗനം ആയാൽ എൻ ആത്മാവ് പാടും ഉന്നതത്തിൽ;-
Read Moreഇമ്മാനുവേൽ ഇമ്മാനുവേൽ നീ മാത്രമെൻ
ഇമ്മാനുവേൽ ഇമ്മാനുവേൽ നീ മാത്രമെൻ സങ്കടത്തിൽ ഇമ്മാനുവേൽ ഇമ്മാനുവേൽ നീ മാത്രമെൻ സന്തോഷത്തിൽ ഇമ്മാനുവേൽ, ഇമ്മാനുവേൽ നീ മാത്രമെൻ പരിപാലകൻ ഇമ്മാനുവേൽ, ഇമ്മാനുവേൽ നീ മാത്രമെൻ നിത്യ ദെയ്വം നിൻ വാക്കിനാൽ സർവ്വവും ഉളവായതാൽ നിൻ ശ്ശക്തിയാൽ സർവ്വവും സഫലമാക്കും നിൻ ആത്മാവിനാൽ ഞാൻ നിറഞ്ഞീടുമ്പോൾ എൻ മൺകൂടാരം പുതു ശ്ശക്തിയാൽ നിറയും നിന്നോടു ചോദിപ്പാൻ വരമെനിക്കരുളി നിന്നോടു പ്രാർത്ഥിച്ചാൽ സ്വർഗ്ഗം തുറന്നീടും കാണാത്ത കാര്യങ്ങൾ കൺമുമ്പിൽ തന്നീടും എൻ ജീവിതയാത്രയിൽ ഇമ്മാനുവേൽ മാത്രം ഇമ്മാനുവേൽ എന്നിൽ […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

