ആശ്രയിപ്പാൻ ഏക നാമം
ആശ്രയിപ്പാൻ ഏക നാമം ആശ്രയം അറ്റോർക്കു ആശ്വാസവും വേദനയിൽ പരിശോധനയിൽ നല്ലൊരു സഖിയാണവൻ എത്ര നല്ലവൻ യേശു എത്ര നല്ലവൻ എന്നെന്നും മതിയായവൻ എത്ര നല്ലവൻ യേശു എത്ര നല്ലവൻ എൻ യേശുവെന്നും മതിയായവൻ എന്നെന്നും മതിയായവൻ അഗ്നി നടുവിലും സിംഹക്കുഴിയിലും ദാനിയേലിൻ ദൈവം കൂടെയുണ്ട് മിസ്രയിമിലും മരൂഭൂമിയിലും യാഹല്ലാതാരുമില്ല കണ്ണുനീർ താഴ്വരയിൽ നടന്നാൽ കൂട്ടിനായ് യേശു കൂടെവരും കഷ്ടതയിലും ഉറ്റസഖിയായ് യാഹല്ലാതാരുമില്ല ആകാശത്തിൽ ദൈവദൂതരൊടെത്ത് കാഹള ധ്വനിയോടെ വീണ്ടും വരും കാത്തിരിക്കും തൻ ശുദ്ധരെ ചേർപ്പാൻ […]
Read Moreആശ്രയം യേശുവിലെന്നാൽ മനമേ
ആശ്രയം യേശുവിലെന്നാൽ മനമേ നിന ക്കാശ്വാസമായിടും ആയുസ്സെല്ലാം ആശ്രയിച്ചീടുന്നവർക്കനുദിനമഭയമ നവഗണിച്ചീടുകയില്ലവനവരെ മനുഷ്യനിലാശ്രയിച്ചാലനിശം നിരാശയല്ലാ തോരു സുഖം മനസ്സിനുണ്ടായിടുമോ യേശുവിലാശ്രയിച്ചാലേതു വിഷാദമീ ഭൂ വാസത്തിൽ വന്നാലും നിരാശയില്ലാ;- ആശ്രയം… അവനെ നീ രുചിക്കുക ശരണമായ് കരുതുക ദിനവും നിൻ ചുമടുകളവന്മേൽ വയ്ക്ക അവനുടെ ചുവടുകൾ പതിഞ്ഞിടം നോക്കി നിന്‍റെ ചുവടുകൾ പതിച്ചു നീ നടന്നുകൊൾക;- ആശ്രയം… മരിച്ചു മണ്മറയുന്ന മനുജന്‍റെ മഹിമയിൽ മയങ്ങുമോ മഹിയിതിൽ മതിയുള്ളവർ മരിച്ചുയിർത്തേശുവിന്റെ മഹിമ നീ കണ്ടുകൊൾക മടുത്തുപോകല്ലവനോടടുത്തു കൊൾക;- ആശ്രയം… അവനുടെ വലിപ്പവും […]
Read Moreആശ്രയം യേശുവിൽ മാത്രം
ആശ്രയം യേശുവിൽ മാത്രം ആശ്വാസം യേശുവിൽ മാത്രം ആശ്രയിച്ചെന്നെന്നും ആശ്വസിച്ചീടും യേശുവിൽ മാത്രം ഞാനിന്നുമെന്നും-ഇന്നുമെന്നും ആശ്രയം യേശുവിൽ മാത്രം ജീവിത ഭാരങ്ങൾ ഏറുംനേരം വേദനയാൽ മനം നീറും നേരം നേക്കിടും ഞാനെന്നും യേശുവിൻ ക്രൂശതിൽ എനിക്കായ് ചിന്തിയ തിരു നിണത്തെ ലോകക്കാർ എല്ലാരും കൈവിടുമ്പോൾ രോഗത്താൽ എൻ ദേഹം ക്ഷയിച്ചിടുമ്പോൾ സ്വീകരിക്കും നാഥൻ തൻ കരം നീട്ടി ആശ്വസിപ്പിക്കും തൻ പൊൻ കരത്താൽ ഭൂവിലെ കഷ്ടത ചേതമെന്നെണ്ണി ഭൂലോക വാസം ക്ഷണികമെന്നോതി ഭൂലോക നാഥന്റെ വരവിനായ് കാത്ത് […]
Read Moreആശ്രയം യേശുവിൽ എന്നതിനാൽ
ആശ്രയം യേശുവിലെന്നതിനാൽ ഭാഗ്യവാൻ ഞാൻ ഭാഗ്യവാൻ ഞാൻ ആശ്വാസമെന്നിൽ താൻ തന്നതിനാൽ ഭാഗ്യവാൻ ഞാൻ ഭാഗ്യവാൻ ഞാൻ കാരിരുൾ മൂടും വേളകളിൽ കർത്താവിൻപാദം ചേർന്നിടും ഞാൻ കാരിരുമ്പാണിയിൻ പാടുള്ള പാണിയാൽ കരുണനിറഞ്ഞവൻ കാക്കുമെന്നെ- കാക്കുമെന്നെ തന്നുയിർ തന്ന ജീവനാഥൻ എന്നഭയം എൻനാൾ മുഴുവൻ ഒന്നിനും തന്നിടമെന്നിയേ വേറെങ്ങും ഓടേണ്ട താങ്ങുവാൻ താൻ മതിയാം- താൻ മതിയാം കാൽവറി നാഥനെൻ രക്ഷകൻ കല്ലറയ്ക്കുള്ളൊടുങ്ങിയില്ല മൃത്യുവെ വെന്നവൻ അത്യുന്നതൻ വിണ്ണിൽ കർത്താധികർത്താവായ് വാഴുന്നവൻ- വാഴുന്നവൻ ഇത്ര സൗഭാഗ്യം ഇക്ഷിതിയിൽ ഇല്ല […]
Read Moreആശ്രയം നീ മാത്രം മതി
ആശ്രയം നീ മാത്രം മതി യേശുവേ നിൻ കൃപ മതി ഉന്നതൻ നീ ശ്രേഷ്ഠനായോൻ ആദി-അന്തവും അറിയുന്നോൻ സ്തുതിബലം മഹിമയുമെല്ലാം അങ്ങേക്കെൻ യേശു പരാ ആരാധന ആരാധന എന്നും നിനക്കു മാത്രം താഴ്ചയിൽ നീ ഓർത്തു എന്നെ വീഴ്ചയിൽ നീ താങ്ങിയെന്നെ പുത്തൻ പാട്ടെൻ നാവിൽ തന്ന അങ്ങേ വാഴ്ത്തും അനുദിനവും ഒരു അനർത്ഥവും ഭവിക്കയില്ല ഒരു ബാധയും അടുക്കയില്ല എന്നെ കാക്കുന്നോൻ മയങ്ങുകില്ല കാൽ വഴുതാൻ ഇടവരില്ല
Read Moreആശ്രയം എനിക്കിനി യേശുവിലെന്നും
ആശ്രയം എനിക്കിനി യേശുവിലെന്നും ആകയാലില്ലിനി ആകുലമൊന്നും പാരിടത്തിൽ പല ശോധന വരികിൽ പാടിടും ഞാൻ പുതുഗാനമെൻ ഹൃദിയിൽ അല്ലലിൻ അലകൾ നേരേ വന്നിടുകിൽ ഹല്ലെലുയ്യ പാടി ആശ്വസിച്ചിടും ഞാൻ സിംഹവായടച്ചും തീ ബലം കെടുത്തും സംഹാരദൂതൻ തൻ കൈകളെ തടുത്തും അല്ലിലും പകലിലും തൻ ഭുജബലത്താൽ നല്ലപോൽ കാത്തവൻ നടത്തിടും കൃപയാൽ വാനിലെ പറവയെ പുലർത്തിടും ദൈവം വാസനമലർകളെ വിരിയിക്കും ദൈവം മരുവിൽ തൻജനത്തെ നടത്തിടും ദൈവം മറന്നിടാതെന്നെയും കരുതിടുമെന്നും തൻമൊഴി കേട്ടും തന്മുഖം കണ്ടും തൻപാദ […]
Read Moreആശ്രയം എനിക്കെന്നും എൻ യേശുവിൽ
ആശ്രയം എനിക്കെന്നും എൻ യേശുവിൽ ആയതാൽ ബലവാൻ ഞാൻ (2) ശങ്ക ഇല്ല തെല്ലും ഭീതി ഇല്ല എൻ കൂടെ ഉള്ളവൻ സർവശക്തൻ (2) ഇല്ലില്ല അസാധ്യം ഒന്നും എന്റെ ദൈവത്താൽ സാധ്യം എല്ലാം (2) ചെങ്കടൽ നടുവിലും അഗ്നികുണ്ടത്തിലും കരുതുന്ന കർത്തൻ അവൻ (2) വൻ തിരമാലകൾ പോൽ എൻ പടകിൽ കഷ്ടങ്ങൾ ആഞ്ഞടിച്ചാൽ (2) ഞാൻ വിളിച്ചുണർത്തുമ്പോൾ ജീവന്റെ നായകൻ ശാസിച്ചകറ്റും എല്ലാം(2);- ഇല്ലില്ല… ഘോരമാം വൈരികളിൻ ആയുധങ്ങൾ എതിരായി ഉയർന്നീടുമ്പോൾ (2) എന്നുടെ […]
Read Moreആശ്രയം ചിലർക്കു രഥത്തിൽ
ആശ്രയം ചിലർക്കു രഥത്തിൽ വിശ്രമം അശ്വബലത്തിൽ എന്നാശ്രയമെന്നും യേശുവിൽ ഭുജത്തിൽ ആരെ ഞാൻ ഭയപ്പെടും പാരിൽ ആയുസ്സിൻ നൾകളെല്ലാം ദിവ്യസ്നേഹത്താൽ സ്നേഹിച്ചുവെന്നെ ഹൃദ്യമായെന്നൊടവൻ അരുളിയതാൽ പ്രത്യാശയിൻ മനമെനിക്കേകിയതാൽ പുതുഗീതങ്ങൾ പാടിടും ഞാൻ എന്നും സന്തോഷാൽ പാടിടുമേ സ്വന്തമായി സ്നേഹിച്ച ബന്ധജനങ്ങൾ നൊമ്പരം തന്നീടുന്ന വേളകളിൽ(2) ഇമ്പസ്വരത്താൽ സ്വാന്തനമേകി അന്തികെ വന്നീടുമേ ഞാൻ സന്തോഷാൽ പാടീടുമേ
Read Moreആശ്രമായ് എനിക്കേശു മാത്രം
ആശ്രമായ് എനിക്കേശു മാത്രം ആയതെനിക്കെന്തോരാനന്ദമേ ശാശ്വത വിശ്രാമം പ്രാപിക്കുമേ ഞാൻ ആശ്വാസ ദായകനിൽ(2) എന്തോരാനന്ദമേ സന്തോഷമേ സന്തതം പാടിടും ഹല്ലേലുയ്യാ പാടുകൾ ജീവിതത്തിൽ വരുമ്പോൾ പാടിസ്തുതിക്കുവാൻ കൃപയരുൾക പാടുകളേറെറാരു നാഥൻ തരും വാടാകിരീടമതും;- എന്തോരാ… ശത്രുവിൻ ഭീകര പീഡനങ്ങൾ ശക്തിയായ് ജീവിതേ നേരിടുമ്പോൾ തൃക്കരത്തിൽ നമ്മേ വഹിച്ചിടും താൻ നിത്യമാം ശാന്തിതരും;- എന്തോരാ…
Read Moreആശിഷമാരിയുണ്ടാകും ആനന്ദവാഗ്ദത്തമെ
ആശിഷമാരിയുണ്ടാകും ആനന്ദവാഗ്ദത്തമേ മേൽനിന്നു രക്ഷകൻ നൽകും ആശ്വാസ കാലങ്ങളെ ആശിഷമാരി ആശിഷം പെയ്യണമേ കൃപകൾ വീഴുന്നു ചാറി വൻമഴ താ ദൈവമേ ആശിഷമാരിയുണ്ടാകും വീണ്ടും നൽ ഉണർവുണ്ടാം കുന്നുപള്ളങ്ങളിൻമേലും കേൾ വൻമഴയിൻ സ്വരം;- ആശിഷ… ആശിഷമാരിയുണ്ടാകും ഹാ! കർത്താ ഞങ്ങൾക്കും താ ഇപ്പോൾ നിൻ വാഗ്ദത്തം ഓർത്തു നൽവരം തന്നിടുക;- ആശിഷ… ആശിഷമാരിയുണ്ടാകും എത്ര നന്നിന്നു പെയ്കിൽ പുത്രന്റെ പേരിൽ തന്നാലും ദൈവമേ ഇന്നേരത്തിൽ;- ആശിഷ…
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

