ആശിസ്സേകണം വധൂവരർക്കിന്നു
ആശിസ്സേകണം വധൂവരർക്കിന്നു നീപരനേശുനാഥനേ! കനിഞ്ഞു സ്വർഗ്ഗീയമാംപരമാശി പണ്ടു നീ ഗലീലയിലെ കാനാവിങ്കൽ ചെന്നു കൊണ്ടവർക്കുവേണ്ടി ജലം ദാരാക്ഷാരസ മാക്കി യിണ്ടലാകവേയകറ്റിയെന്നോണമിന്നു പ്രസാദമോടിറങ്ങിവന്നു നൽകേണമേ ശുഭം സ്നേഹബന്ധനങ്ങളാലെ യോജിച്ചവർ ഒരു ദേഹമായ് വിളങ്ങിടുന്നതിന്നേകണം വരം ഏകാശ്രയം പ്രവൃത്തി സംഭാഷണ മിവ യാകവേ വിശിഷ്ടമാം വിധം കാണുവാൻ നിത്യം
Read Moreആശയൊന്നെ അങ്ങെ കാണ്മാൻ
ആശയൊന്നെ അങ്ങെ കാണ്മാൻ യേശുനാഥാ നീ വരണേ നിന്നിൽ ഞാനും ചേർന്ന നേരം എൻ ജീവിതം ധന്യമായി പാപചേറ്റിൽ വീണ എന്നെ തിരുമാർവോട് അണച്ചവനേ തിരുരക്തം എന്നിൽ പകർന്ന് എന്നെ മുറ്റുമായ് കഴുകിയോനേ നന്ദിയോടെ ഞാൻ വണങ്ങിടുന്നേ സ്വന്തബന്ധങ്ങൾ കൈവിടുമ്പോൾ ലോകരെല്ലാം മാറിടിലും തിരുകൃപയാൽ ചേർത്തിടും നാഥൻ മഹൽ സ്നേഹവും പകർന്നിടുന്നോൻ എന്നെ പൂർണമായ് സമർപ്പിക്കുന്നേ
Read Moreആശകൾ തൻ ചിറകുകളിൽ
ആശകൾ തൻ ചിറകുകളിൽ അനശ്വരതീരത്തു ഞാൻ ചെന്നു അനവരതം ദൂതർ സ്തുതി ചെയ്യും നാഥനെ ആനന്ദത്തോടെ ഞാൻ കണ്ടു ആയിരമായിരം ദൂതസംഗീതങ്ങൾ ആമോദമോടെ പാടുന്നു (2) അതിൻ നടുവിൽ ഞാൻ ചെറുവീണ മീട്ടി ആത്മീയഗീതങ്ങൾ പാടി പാടി ഞാൻ;- ആശകൾ ആ സ്വർഗ്ഗനാടിന്റെ വീഥികൾ കാണുകിൽ ആരും കൊതിച്ചീടും എന്നുമേ(2) ആനന്ദം കരകവിഞ്ഞൊഴുകിടും ആ സ്വർണ്ണവീഥികൾ കണ്ടാൽ ആരിലും;- ആശകൾ ആ നവഗേഹത്തിൻ കാഴ്ച മനോജ്ഞമാം ആമോദമേകുമേ ആരിലും(2) ആത്മസ്വരൂപനാമീശനെ ആമോദമോടെ ശുദ്ധർ വാഴ്ത്തുമേ;- ആശകൾ
Read Moreആശ്ചര്യമേ തവ സ്നേഹമെൻ ദേവാ
ആശ്ചര്യമേ തവ സ്നേഹമെൻ ദേവാ എത്ര മനോഹരം നിൻ നാമമെൻ നാവിൽ തേനിലും മധുരമേ(2) സീയോൻ മണവാളനേ നിൻ സ്നേഹമപാരം ഏഴയെന്നെ ആദരിപ്പാൻ(2) പാപിയാമെന്നെ നീ മുൻ സ്നേഹിച്ചതോർത്താൽ എന്തു ഞാൻ തരും നിനക്കായ്(2) യോഗ്യനല്ലെന്‍റെ നാമം വിണ്ണിൽ ചേർത്തിടാ സ്തോത്രമേ നിനക്കനന്തം(2) നിന്നെ മറന്നിടുവാൻ ആവതില്ലേ പ്രിയാ എൻമനം കവർന്നവനേ(2) നിൻ മുഖശോഭ കാൺമാൻ എന്നുള്ളിൽ വാഞ്ച എന്നെ വീണ്ടെടുത്ത നാഥാ(2)
Read Moreആശ്ചര്യമേയിതു ആരാൽ വർണ്ണിച്ചിടാം
ആശ്ചര്യമേയിതു ആരാൽ വർണ്ണിച്ചിടാം കൃപയെ കൃപയെ കൃപയെ കൃപയെ ചിന്തിയല്ലോ സ്വന്തരക്തമെനിക്കായ് ചന്തം ചിന്തും തിരുമേനി എൻ പേർക്കായ് സ്വന്തമായ എല്ലാറ്റേയും വെടിഞ്ഞു ബന്ധമില്ലാത്ത ഈ ഏഴയെ ഓർത്തു വീണ്ടെടുത്തു എന്നെയും എന്നെയും എന്നെയും ദൂരത്തിരുന്ന ഈ ദ്രോഹിയാമെന്നെ ചാരത്തണച്ചീടുവാനേറ്റു കഷ്ടം കരുണ്യനായകൻ കാൽവറി ക്രൂശിൽ കാട്ടിയതാം അൻപിതോ അൻപിതോ അൻപിതോ ഉറ്റവർ വിട്ടീടവെ പ്രാണനാഥൻ ദുഷ്ടന്മാർ കുത്തിടവെ തൻ വിലാവിൽ ഉറ്റ സഖിപോലും ഏറ്റുകൊൾവാനായ് ഇഷ്ടമില്ലാതായല്ലോ അത്ഭുതം അത്ഭുതം അത്ഭുതം കാൽകരങ്ങൾ ഇരുമ്പാണികളാലെ ചേർത്തടിച്ചു പരനെ […]
Read Moreആശ്ചര്യകൃപയെ ക്രൂശിൽ
ആശ്ചര്യകൃപയെ ക്രൂശിൽ ഞാൻ കണ്ടു രണ്ടു കള്ളർ മദ്ധ്യേ ക്രൂശിൽ ഞാൻ കണ്ടു പാപിയെനിക്കായ് യാഗമായ്ത്തീർന്ന യേശുവിൻ ദിവ്യ സ്നേഹം ഞാൻ കണ്ടു സ്വർഗ്ഗ മഹിമകളെ വെടിഞ്ഞവൻ ഊഴിയിലവതരിച്ചു മക്കൾ ജഡരക്തങ്ങളോടുകൂടിയോർ അവനും അവരെപ്പോലായ് ജഡം ധരിച്ചു ക്രൂശിൽ മരിച്ചു ഉയിർത്തു ഇന്നും ജീവിക്കുന്നു അത്ഭുതമത്ഭുതമെ ക്രൂശിൻ കാഴ്ച കാൽവറി മാമലമേൽ നിഷ്ക്കളങ്കൻ പരിപാവനൻ പവിത്രൻ നിഷ്ടൂരന്മാർ കയ്യിലായ് ഏൽപ്പിക്കപ്പെട്ടു അറുക്കപ്പെട്ടു എനിക്കായ് ദിവ്യ ബലിയായ്ത്തീർന്നു പാതാളത്തിൽ ഇറങ്ങി ദൈവപുത്രൻ സർപ്പത്തിൻ തല തകർത്തു ബദ്ധന്മാരാം തന്റെ […]
Read Moreആശ്ചര്യ കൃപ ഇമ്പമെ എന്നേയും
ആശ്ചര്യ കൃപ ഇമ്പമെ എന്നേയും രക്ഷിച്ചു ഞാൻ അന്ധനായ് കണ്ടെത്തി നീ തുറന്നെൻ കണ്ണുകൾ കൃപയേകും ഭയം ഉള്ളിൽ കൃപയാൽ നീങ്ങിയേ അനർഘമാം കൃപയതിൻ വിശ്വാസമെൻ ഭാഗ്യം വൈഷമ്യമേറും മേട്ടിലും കൃപയാൽ താങ്ങിയേ ആ ദിവ്യ കൃപ ആശ്രയം വീട്ടിലെത്തും വരെ വാഴ്ത്തീടും നിത്യതയോളം നിസ്തുല്യ കൃപയേ ആഴമാം സ്നേഹം ആശ്ചര്യം ആദി അനാദിയേ നന്മയിൻ വാഗ്ദത്തം തന്നെ എന്നാശയിൽ സ്ഥൈര്യം എൻ ഓഹരിയും ക്ഷേമവും ജീവിതാന്ത്യം വരെ മർത്ത്യമാം ദേഹ ചൈതന്യം നിശ്ചലമാകുമ്പോൾ മറയ്ക്കുള്ളിൽ പ്രാപിക്കും […]
Read Moreആരുമൊരാശ്രയമില്ലാതിരുന്നപ്പോൾ നീയെന്റെ
ആരുമൊരാശ്രയമില്ലാതിരുന്നപ്പോൾ നീയെന്‍റെ ആശ്രയമായിതല്ലോ (2) വാഴ്ത്തി പുകഴ്ത്തിടും നിൻ നാമത്തെ എന്നും ചാരിടും നിൻ മാർവ്വിൽ എല്ലാനാളും (2) എന്‍റെ ദൈവം നല്ലവൻ അവൻ എന്നും വല്ലഭൻ (2) സ്നേഹിതരെല്ലാം മാറിടുന്നേരം ആശ്രയിപ്പാൻ ഒരു താതനുണ്ട് (2) ആ നല്ല സ്നേഹിതൻ വാക്കു മാറാത്തവൻ (2) നിൻ ചാരെ എന്നെന്നും നിന്നുടുമേ(2);- ആരുമൊ.. സ്വർഗ്ഗമല്ലാതൊന്നും ഇല്ലല്ലോ നേടാൻ മായയാം ഈ ഭൂമി മാറിടുമേ (2) കാന്തനാം കർത്താവ് വന്നിടും നേരമതിൽ (2) കാന്തനോടൊത്തു ഞാൻ പോയിടുമേ (2);- […]
Read Moreആരുമില്ല നീയൊഴികെ
ആരുമില്ല നീയൊഴികെ ചാരുവാനൊരാൾ പാരിലെൻ പ്രിയാ നീറി നീറി ഖേദങ്ങൾ മൂലം എരിയുന്ന മാനസം നിന്തിരുമാറിൽ ചാരുമ്പോഴല്ലാ- താശ്വസിക്കുമോ ആശ്വസിക്കുമോ? എളിയവർ നിൻമക്കൾക്കീ ലോകമേതും അനുകൂലമല്ലല്ലോ നാഥാ! വലിയവനാം നീയനുകൂലമാണെൻ ബലവും മഹിമയും നീ താൻ പ്രിയരെന്നു കരുതുന്ന സഹജരെന്നാലും പ്രിയലേശമില്ലാതെയാകും പ്രിയനെ നിൻസ്നേഹം കുറയാതെ എന്നിൽ നിയതം തുടരുന്നു മന്നിൽ ഗിരികളിൽ കൺകളുയർത്തി ഞാനോതും എവിടെയാണെന്റെ സഹായം വരുമെൻ സഹായമുലകമാകാശ മിവയുളവാക്കിയ നിന്നാൽ മരുവിൽ തൻപ്രിയനോടു ചാരിവരും സഭയാം തരുണീമണി ഭാഗ്യവതി തന്നെ മരുഭൂമിവാസം തരുമൊരു […]
Read Moreആരും കാണാതെ ഞാൻ കരഞ്ഞപ്പോൾ
ആരും കാണാതെ ഞാൻ കരഞ്ഞപ്പോൾ എൻ ചാരെ അണയുന്ന സ്നേഹമേ എന്നുള്ളം തകരുന്ന നേരം എന്നുള്ളം തളരുന്ന നേരം നിൻ സാന്നിധ്യമെന്നിൽ പകർന്നു നീ മനുഷ്യ ബന്ധങ്ങൾ അകന്നിടും നേരം നാഥാ നീയെന്നെ ചേർത്തണച്ചു ഇരുൾമൂടും വീഥിയിൽ കാലിടറാതെ (2) ഒരു ദിവ്യ നാളമായ് നീ തെളിഞ്ഞു നിൻ തിരു സാന്നിധ്യം കവചമായെന്നിൽ നാഥാ നീയെന്റെ പാലകനായ്(2) നന്ദി ചൊല്ലാനെന്നിൽ വാക്കുകൾ പോരാ(2) പാരിലെന്നാശ്രയം നീ മാത്രമായ്
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

