ആരു സഹായിക്കും ലോകം
ആരു സഹായിക്കും? ലോകം തുണയ്ക്കുമോ? ജീവൻ പോയിടുമ്പോൾ ആശ്രയം ആരുള്ളൂ? സ്നേഹിതന്മാർ വന്നാൽ ചേർന്നരികിൽ നിൽക്കും ക്ലേശമോടെല്ലാരും കണ്ണുനീർ തൂകിടും ജീവന്‍റെ നായകൻ ദേഹിയേ ചോദിച്ചാൽ ഇല്ലില്ലെന്നോതുവാൻ ഭൂതലേ ആരുള്ളൂ? ഭാര്യ, മക്കൾ ബന്ധു മിത്രരുമന്ത്യത്തിൽ ഖേദം പെരുകീട്ടു മാർവ്വീലടിക്കുന്നു ഏവനും താൻചെയ്ത കർമ്മങ്ങൾക്കൊത്തപോൽ ശീഘ്രമായ് പ്രാപിപ്പാൻ ലോകം വിട്ടീടുന്നു കണ്‍കളടയുമ്പോൾ കേള്‍വി കുറയുമ്പോൾ എൻ മണാളാ! നിൻ ക്രൂശിനെ കാണിക്ക ദൈവമേ! നിൻ മുന്നിൽ ഞാൻ വരുംനേരത്തിൽ നിന്മുഖവാത്സല്യം നീയെനിക്കേകണേ! യേശുമണവാളാ! സകലവും മോചിച്ചു നിന്നരികിൽ […]
Read Moreആർത്തുപാടി സ്തുതിച്ചിടാം
ആർത്തുപാടി സ്തുതിച്ചിടാം ആത്മനാഥനെ വാഴ്ത്തിടാം ദൈവത്തിൻ നാമത്തെ ഉയർത്തിടാം സ്തുതികളിന്മേൽ വസിക്കുന്നവൻ ഉന്നതനാം ദൈവമവൻ ആരാധന ഉയരുമ്പോൾ ആത്മനാഥൻ വെളിപ്പെടും സിംഹത്തിന്റെ ഗുഹയിലും തീച്ചൂളയിൽ നടുവിലും പരിസരം മറന്നു നാം ദൈവത്തെ സ്തുതിക്കുമ്പോൾ പരിശുദ്ധനായവൻ നമ്മിൽ ക്രിയ ചെയ്തിടും പാരിലെ ദുഃഖങ്ങളെല്ലാം മാറിടും പുതുകൃപ പുതുബലം നമ്മിൽ പകർന്നിടും ആത്മാവിൽ നിറഞ്ഞു നാം ദൈവത്തെ സ്തുതിക്കുമ്പോൾ ആത്മമാരി എന്നും ദൈവം നമ്മിൽ ചൊരിഞ്ഞിടും ആത്മ നദിയിൽ നാം നീന്തിക്കുളിച്ചിടും ആത്മസന്തോഷത്താൽ നമ്മെ നിറച്ചിടും ആശ്രയം യേശുവിൽ അർപ്പിച്ചീടുമ്പോൾ […]
Read Moreആർത്തിരയ്ക്കും തിരമാലകളാലും
ആർത്തിരയ്ക്കും തിരമാലകളാലും ആർത്തിരമ്പും കൊടുങ്കാറ്റിനാലും എൻ വിശ്വാസവഞ്ചി ആടിയുലയുമ്പോൾ ലോകമാം ഗംഭീര സാഗരത്തിൽ ഹല്ലേലുയ്യാ എൻ അമരക്കാരനാം യേശു എന്നെ കൈവിടില്ല ഉപേക്ഷിക്കയുമില്ല സ്വർഗ്ഗസീയോൻ തീരത്തെത്തിക്കും(2) മാരകമായ രോഗമാം അലകൽ അലറിയാലും ആർത്തലച്ചാലും നിരശയിൽ ഞാൻ തളർന്നുപോയെന്നാലും വേദനയാൽ അലഞ്ഞു പോയാലും;- ഹല്ലേലു… ആപത്തനർത്ഥങ്ങളാം കൊടുങ്കറ്റും എൻ പടകിന്മേൽ ആഞ്ഞടിച്ചാലും എൻ യേശുനായകൻ എന്നെ നയിക്കുമേ കൊടുങ്കറ്റിൽ കൂടി ആനന്ദമായ്;- ഹല്ലേലു… എല്ലാവരും എന്നെ കൈവെടിഞ്ഞാലും എന്തെല്ലാം നഷ്ടമങ്ങു വന്നാലും എൻ അമരക്കാരൻ അകലുകയില്ല നഷ്ടത്തെ ലാഭമായി […]
Read Moreആർപ്പിൻ നാദം ഉയരുന്നിതാ
ആർപ്പിൻ നാദമുയരുന്നിതാ ഹല്ലേലുയ്യാ, ഹല്ലേലുയ്യാ മഹത്വത്തിൻ രാജനെഴുന്നെളളുന്നു കൊയ്ത്തിന്റെ അധിപനവൻ പോയിടാം വൻ കൊയ്ത്തിനായ് വിളഞ്ഞ വയലുകളിൽ നേടിടാൻ വൻലോകത്തേക്കാൾ വിലയേറുമാത്മാവിനെ (2) ദിനവും നിത്യനരകത്തിലേക്ക് ഒഴുകുന്നു ആയിരങ്ങൾ മനുവേൽ തൻ മഹാസ്നേഹം അറിയാതെ നശിച്ചിടുന്നു ഇരുളേറുന്നു പാരിടത്തിൽ ഇല്ലിനി നാളധികം ഇത്തിരി വെട്ടം പകർന്നിടാൻ ഇതാ ഞാൻ, അയയ്ക്കണമേ ആരെ ഞാനയക്കേണ്ടു ആരിനി പോയിടും അരുമനാഥാ നിന്നിമ്പസ്വരം മുഴങ്ങുന്നെൻ കാതുകളിൽ ഒരു നാളിൽ നിൻ സന്നിധിയിൽ വരുമേ അന്നടിയാൻ ഒഴിഞ്ഞ കൈകളുമായ് നിൽപ്പാൻ ഇടയായ് തീരരുതേ
Read Moreആർക്കും സാധ്യമല്ലാ യതൊന്നിനും
ആർക്കും സാധ്യമല്ലാ യതൊന്നിനും സാധ്യമല്ലാ യേശുവിൻ സ്നേഹത്തിൽ നിന്നും എന്നെ വേർപിരിക്കാൻ പ്രതികൂലങ്ങൾ എത്ര വന്നെന്നാലും അതിൻ മീതെ നടന്നു ഞാൻ കടന്നു പോകും ഒരു കൈയ്യാൽ എൻ കണ്ണുനീർ തുടക്കും ഞാൻ മറു കയ്യാൽ എൻ യുദ്ധം ചെയ്തീടും യേശുവിൻ സ്നേഹത്തിൽ നിന്നൊരുനാളും അകലുകയില്ലാ ഞാൻ സ്ഥാന മാനങ്ങൾക്കോ പേരിനും പെരുമക്കുമോ പാപ മോഹങ്ങൾക്കോ സാദ്ധ്യം അല്ലേ അല്ലാ;- പ്രതി… ബന്ധുജനങ്ങൾക്കോ പ്രലോഭനങ്ങൾക്കോ ജീവനോ മരണത്തിനോ സാദ്ധ്യം അല്ലേ അല്ലാ;- പ്രതി…
Read Moreആരിതാ വരുന്നാരിതാവരുന്നേശു
ആരിതാവരുന്നാരിതാവരുന്നേശു രക്ഷകനല്ലയോ പരമോന്നതൻ സ്നാനമേൽക്കുവാൻ യോർദ്ദാനാറ്റിങ്കൽ വരുന്നു കണ്ടാലും ലോകത്തിന്റെ പാപത്തെ ചുമക്കും ദൈവകുഞ്ഞാട് കണ്ടുവോ ഒരു പാപിയെന്നപോൽ സ്നാനമേൽക്കുവാൻ പോകുന്നു ഇല്ലില്ല നിന്നാൽ സ്നാനമേൽക്കുവാനുണ്ടെനിക്കേറ്റമാവശ്യം വല്ലഭാ! നിന്റെ ചെരിപ്പു ചുമന്നിടുവാനില്ല യോഗ്യത ആത്മസ്നാനവും അഗ്നിസ്നാനവും നിന്റെ കൈക്കീഴിലല്ലയോ എന്തിനു പിന്നെ വെളളത്തിൽ സ്നാനം എന്റെ കൈക്കീഴിലേൽക്കുന്നു സ്നാപകൻ ബഹുഭക്തിയോടിവ ചൊന്നതാൽ പ്രിയരക്ഷകൻ ഇപ്രകാരം നാം സർവ്വനീതിയും പൂർത്തിയാക്കണമെന്നോതി ഉടനെ പ്രിയനിറങ്ങി സ്നാനമേറ്റുകൊണ്ടു താൻ കയറി പെട്ടെന്നാത്മാവു വന്നു തന്റെമേൽ പ്രാവിനെപ്പോലങ്ങിറങ്ങി വന്നൊരു ശബ്ദം മേൽനിന്നക്ഷണം എന്റെ […]
Read Moreആരിലും ആരാധ്യൻ നീ
ആരിലും ആരാധ്യൻ നീ രാജാധിരാജാവും നീ പാടി സ്തുതിച്ചീടും ഞാൻ എല്ലാ നാളും നിൻ സ്തുതികൾ ഹാലേലുയ്യാ… ഹാലേലുയ്യാ… ഹാലേലുയ്യാ… സ്തുതി രാജാവിന് എൻ ബലവും എൻ കോട്ടയും നീ മാത്രം യേശുനാഥാ ആശ്രയമായ് നീ അല്ലാതെ ആരുള്ളു എൻ ദൈവമേ പാവനനാം പരിശുദ്ധനേ ആരാധിച്ചിടുന്നു ഞാൻ മറവിടവും എന്റെ ഉപനിധിയും നീ മാത്രം എൻ യേശുവേ
Read Moreആരെല്ലാം എന്നെ മറന്നാലും എന്നെ
ആരെല്ലാം എന്നെ മറന്നാലും എന്നെ മറക്കാത്തവൻ ആരെല്ലാം എന്നെ വെറുത്താലും എന്നെ വെറുക്കാത്തവൻ മാർച്ചോടു ചേർക്കാൻ മറുവിലയായവൻ യേശു എൻ ആത്മ സഖ ആരാധ്യനെ ആശ്രയമെ ആനന്ദമേ നീ മാത്രമേ(2) ഇടറി വീഴാതെ കരങ്ങളിൽ വഹിക്കും നല്ലിടയൻ ജീവനേകി വീണ്ടവൻ ശത്രുക്കൾ മുമ്പാകെ വിരുന്നൊരുക്കുന്നവൻ; യേശു എൻ ആത്മ സഖേ… ഉള്ളം പിടയുന്നു നീകൂടെയില്ലെങ്കിൽ പിരിയരുതേ എൻ പ്രാണനാഥനെ ചങ്കു പിളർന്നെന്റെ സ്വന്തമായി തീർന്നവൻ; യേശു എൻ ആത്മ സഖേ…
Read Moreആരെ ഞാനിനിയയ്ക്കേണ്ടു ആരു നമുക്കായ്
ആരെ ഞാനിനിയയ്ക്കേണ്ടു? ആരു നമുക്കായ് പോയിടും കർത്താവിന്റെ ചോദ്യം കേട്ടുത്തരമടിയൻ പറയുന്നു ആരേ ഞാനിനിയയ്ക്കേണ്ടു? നിന്നടിയൻ ഞാനടിയാനെ നീ അയയ്ക്കേണമേ കാടുകളെ പല നാടുകളോ വീടുകളോ തെരുവീഥികളോ പാടുപെടാം ഞാനെവിടെയും നീ കൂടെവന്നാൽ മതി, പോകാം ഞാൻ കോടാകോടികളുണ്ടല്ലോ ക്രിസ്തുവിൻ നാമം കേൾക്കാത്തോർ തേടാനാളില്ലാത്തവരെ നേടാൻ പോകാം ഞാനുടനെ പോകാൻ കാലിനു ബലമായും പറയാൻ നാവിനു വാക്കായും വഴികാട്ടുന്ന വിളക്കായും വരുമല്ലോ നീ പോകാം ഞാൻ നാളുകളെല്ലാം തീരുമ്പോൾ നിത്യതയുദയം ചെയ്യുമ്പോൾ വേലകൾ ശോധന നീ ചെയ്കേ […]
Read Moreആരെ ഭയപ്പെടുന്നു വിശ്വാസി ഞാൻ
ആരെ ഭയപ്പെടുന്നു വിശ്വാസി ഞാൻ ചാരേയുണ്ടേശു എന്‍റെ കാരുണ്യകർത്തനെൻ ചാരത്തിങ്ങുള്ളപ്പോൾ ഏതും ഭയം വേണ്ടല്ലോ എന്‍റെ പാരിടവാസത്തിൻ കാലമതൊക്കെയും ആയവൻ തന്നെ തുണ വേലി കെട്ടീടുണ്ട് മാലാഖമാരെന്‍റെ ആലയം കാവലുണ്ട് അതാൽ ബാധകളൊന്നുമെൻ വാസസ്ഥലത്തോ- ടതിക്രമം ചെയ്കയില്ലാ മഞ്ഞും വെയിലും ഭയപ്പെടേണ്ട ദൈവം പഞ്ഞത്തിലും പോറ്റിടും തന്‍റെ കുഞ്ഞുങ്ങളെ ക്രിയക്കൊത്ത എന്നാകിലും കുറ്റം നോക്കുന്നില്ല താൻ
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

