കാണുന്നു ദൂരെ സുരനാടിനെ ഞാൻ
കാണുന്നു ദൂരെ സുരനാടിനെ ഞാൻഅതു ധ്യാനിച്ചെന്നുള്ളം നിറയുന്നു മോദാൽ(2)സൗഭാഗ്യ നാടെ ഇനിയെത്ര നാൾ അലയേണംഇഹലോകെ ഞാൻ നിന്നിലാവാൻ(2)ഒരു നാളിൽ യേശു എൻ പാപത്തെ നീക്കിരുധിരം തന്നെന്നേയും തൻ പൈതലാക്കി(2)നിറയുന്നു കൺകൾ ആ സ്നേഹമോർക്കിൽഎഴുതിയന്നെ താൻ സ്വർഗ്ഗീയ നിരയിൽ(2)ഹാ എത്ര ആനന്ദം ഹാ എത്ര മോദംപരനൊത്തു വാഴുന്ന നാൾ എത്ര ധന്യംആ നൽ സുദിനം വന്നെന്ന് അണയുംഅതു ധ്യാനിച്ച് എന്നുള്ളം നിറയുന്നു മോദാൽ(2)അവിടില്ല കണ്ണീർ അവിടില്ല ഭീതിദുരിതമോ രോഗമോ ലെവലേശമില്ലാ(2)തൻ ശുദ്ധർ കണ്ണീർ ദൈവം തുടയ്ക്കുംമൃതിയും വിലാപവും ഇനി […]
Read Moreകനിവിൻ കരങ്ങൾ ദിനം വഴി നടത്തും
കനിവിൻ കരങ്ങൾ ദിനം വഴി നടത്തുംനിന്നെ അന്ത്യത്തോളമെന്നും ഭയം വേണ്ടിനിയുംകർത്തൻ കാവലുണ്ട് മരുഭൂയാത്ര കടന്നിടുവാൻ (2)പകലിൻ മേഘസ്തംഭമായ് രാത്രിയിൽ അഗ്നിത്തൂണുകളായ് ദാഹജലത്തിനു പിളർന്ന പാറയും ജീവമന്ന ഭക്ഷണമായ്തന്ന യഹോവയെ വാഴ്ത്തിടുവിൻ;-ജീവിതം എന്നെ തോണിയിൽ തീർന്നിടാത്ത വൻഭാരങ്ങളും ഓളവും തിരമാലകളും ആഞ്ഞടിക്കുമ്പോൾ എന്തുചെയ്യും?ഭയപ്പെടേണ്ടഅരികിൽ അവൻ;-
Read Moreകനിവിൻ കരങ്ങൾ നീട്ടേണമേ
കനിവിൻ കരങ്ങൾ നീട്ടേണമേഅലിവായ് നീ എന്നിൽ നിറയേണമേഅകതാരിലെ എന്‍റെ അകൃത്യങ്ങളെല്ലാംഅകറ്റേണമേ എന്നെ കഴുകേണമേഇരുൾ നിറഞ്ഞീടുന്ന താഴ്വരയിൽ വന്ന്ഇരുളാകെ നീക്കുന്ന നല്ലിടയാമനം നൊന്തു കേഴുമ്പോൾ ഹൃദയം തകരുമ്പോൾമനസ്സലിവിൻ നാഥാ സുഖമേകണേ;-ഭാരങ്ങൾ ഏറുന്ന ഈ മരുയാത്രയിൽഭാരം വഹിക്കുന്ന സർവ്വേശ്വരാആഴിയിൻ അലകളാൽ തോണി ഉലയുമ്പോൾഅഖിലാണ്ഡ നാഥാ അരികിൽ വരു;- രോഗങ്ങളാൽ ദേഹം തളർന്നിടും വേളയിൽരോഗസൗഖ്യം നൽകും സ്നേഹരൂപാവൈരികൾ ഏറുമ്പോൾ വഴികൾ അടയുമ്പോൾവിടുതലിൻ ദൈവമേ തുണയേകണേ;-
Read Moreകൺകളുയർത്തുന്നു ഞാൻ എന്‍റെ
കൺകളുയർത്തുന്നു ഞാൻ എന്‍റെസങ്കേതമാകുന്ന സീയോൻ ഗിരിയിലെൻആരുടെ കൈകളീയാകാശഭൂമികളാകൃതി ചെയ്തവൻ താൻ സഹായമെൻതെറ്റുകയില്ലയെൻ പാദങ്ങൾ പാതയിൽതെല്ലുമുറങ്ങുകയില്ലെന്‍റെ നായകൻപാരിലെൻ പാലകനിസ്രയേൽ നായകൻപാർക്കിലവനെന്നരികിലൊരു തണൽരാപ്പകൽ ദോഷങ്ങളേശാതെയീ വീധംആപത്തകന്നെന്തൊരാനന്ദ ജീവിതംഎന്‍റെ ഗമനാഗമനങ്ങൾ സർവ്വവുമെന്നുമവൻ കാത്തു നന്നായ് നടത്തിടും
Read Moreകൺകളെ കണ്ടിടുക കാൽവറി മലമുകളിൽ
കൺകളെ കണ്ടിടുക കാൽവറി മലമുകളിൽ കാൽകരം ആണികളാൽ തൂങ്ങിടുന്നു പ്രാണനാഥൻസ്വന്തശിഷ്യനായ യൂദാ ഏൽപ്പിച്ചു യേശുവിനെ എന്തു കഷ്ടം ക്രൂരജനം കൈയേറ്റി നല്ലവനെ സ്വന്ത ഇഷ്ടം പോലെയല്ല താതനിഷ്ടം നിറവേറാൻസ്വന്ത ദേഹം ഏൽപ്പിച്ചവൻ ഹന്ത ക്ലേശം ഏറ്റിടുന്നുവലിയൊരു മരക്കുരിശെൻ യേശുവിനെ ഏൽപ്പിച്ചു ഝടുഝെടെ നടയെന്നു പടയാളികളുത്തരവായ് പടുപാടുകളേറ്റു കൊണ്ട് നടന്നല്ലോ കുരിശേന്തി ഇടയ്ക്കിടെ താൻ വീണു കൊണ്ടും ഇടയ്ക്കിടെ താൻ ഓടി കൊണ്ടുംഗോൽഗോഥാ മലമുകളിൽ കുരിശേന്തി കയറിയല്ലോ പടയാളികൾ യേശുവിനെ കുരിശിൽ തറച്ചുവല്ലോ തുളച്ചല്ലോ ആണികളാൽ കൈകളെയും കാൽകളെയും […]
Read Moreകണ്ണീരു വീണാലും ഒപ്പിയെടുത്ത്
കണ്ണീരു വീണാലും ഒപ്പിയെടുത്ത്തുരുത്തിയിൽ ആക്കുന്ന നാഥനുണ്ട്(2)തുരുത്തി നിറയുമ്പോൾ അളന്നെടുത്ത്അനുഗ്രഹമേകുന്ന യേശുവുണ്ട്(2)ആരെല്ലാം നിന്നെ അകറ്റി നിറുത്തിയാലും(2)നെഞ്ചോടു ചേർക്കുന്നരേശുവുണ്ട്(2);- കണ്ണീരു…സ്വന്തമായൊന്നും നിനക്കില്ലാതെ പോകിലും(2)സ്വന്തമായുള്ളവനോ എല്ലാറ്റിനും ഉടയവൻ(2);- കണ്ണീരു…കണ്ണാലെ കാണുന്നോർ കണ്ടില്ലെന്നാകിലുംഎന്നെ കാണുന്നോരെശുവെൻ കൂടെയുണ്ട്;- കണ്ണീരു…
Read Moreകണ്ണിൻ മണിപോൽ എന്നെ കരുതും
കണ്ണിൻ മണിപോൽ എന്നെ കരുതുംഉള്ളം കരത്തിൽ എന്നെ വഹിക്കുംതള്ളിക്കളയാതെ മാർവ്വിൽ ചേർക്കുംസ്നേഹമാകും യേശുവേ(2)ഹൃത്തിൽ എന്നെ വഹിച്ചതിനാൽമുള്ളിൻ കുരുക്കതിൽ വീണതില്ല(2)കണ്ണിൽ തന്നെ നോക്കിയതിനാൽതുമ്പമൊന്നും ഏശിയില്ല(2);- കണ്ണിൻ…പ്രാണനെക്കാൾ അരുകിൽ ഉള്ളതാൽഭയപ്പെടുവാൻ കാര്യമില്ല(2)സ്നേഹമേറെ നൽകുന്നതിനാൽഭാരപ്പെടുവാൻ നേരമില്ല(2);- കണ്ണിൻ…
Read Moreകണ്ണിന്‍റെ കണ്മണി പോലെ എന്നെ
കണ്ണിന്‍റെ കണ്മണി പോലെ എന്നെ കാത്തിടണേവീഴാതെ എന്നും കാത്തിടേണംതാഴാതെ എന്നും ഉയർത്തിടേണംതിരുഹിതം ഞാൻ ചെയ്തിടുവാൻഎന്നെ എന്നും പ്രാപ്തനാക്കുംതിരു നന്മകൾ പ്രാപിചീടാൻഎന്നെ എന്നും യോഗ്യൻ ആക്കും;- കണ്ണിന്‍റെ…തിരുവചനം ധ്യാനിച്ചീടാൻഎന്നെ എന്നും ഒരുക്കീടേണംതിരു വഴിയെ നടന്നിടുവാൻഎന്നെ എന്നും നയിച്ചീടേണം;- കണ്ണിന്‍റെ…തിരുനാമം കീർത്തിച്ചീടാൻതിരുസന്നിധി എന്ന ഭയംതിരുരാജ്യം പൂകുവോളം തിരു കരങ്ങളിൽ വഹിച്ചീടേണം;- കണ്ണിന്‍റെ…
Read Moreകണ്ണുകൊണ്ടു കണ്ടതോർത്താൽ
കണ്ണുകൊണ്ടു കണ്ടതോർത്താൽകാതുകൊണ്ടു കേട്ടതോർത്താൽയാഹേ! നീയല്ലാതൊരു ദൈവംഇല്ല വേറെയാരുമില്ലകൈകൾ കാലുകൾ തുളഞ്ഞുംശിരസ്സിൽ മുൾമുടി അണിഞ്ഞുംവദനമോ തുപ്പലേറ്റുംഏഴയ്ക്കായി ചങ്കു തുറന്നും;-ശൂന്യത്തിൻമേൽ ഭൂമിയെന്നപോൽഇന്നെയോളം നിറുത്തിയോനെകൂരിരുളി ൻ താഴ്വരകളിൽഅഗ്നിമേഘത്തൂണുകളുമായ്;-ശത്രു ഏറ്റം പഴിച്ചീടട്ടെഎല്ലാ നാളും ദിഷിച്ചീടട്ടെവിശ്വസ്തൻ ഹാ! എത്ര നല്ലവൻപ്രാണപ്രിയൻ എന്‍റെ വല്ലഭൻ;-സാധുവെന്നെ കൈവിടാതെ: എന്ന രീതി
Read Moreകണ്ണുനീർ ഇല്ലാത്ത നാട്ടിൽ നാം
കണ്ണുനീർ ഇല്ലാത്ത നാട്ടിൽ നാംകൈപ്പണി അല്ലാത്ത വീട്ടിൽ നാംചേർന്നിടും വേഗം നാം പോയിടുംഈ മണ്ണിൽ നിന്നു നാം മറഞ്ഞിടുംമറക്കുക സകലതും ക്ഷമിക്കുകത്യജിക്കുക വിട്ടോടുക പാപത്തെനേടുക നിത്യജീവൻ നേടുകഓട്ടം ഓടി നല്ലവിരുതു പ്രാപിക്ക(2)പ്രാണൻ പോയിടും നേരമതിൽനേടിയതെല്ലാം ഭൂവിൽ ഇട്ടിടുംനഷ്ടമില്ലാത്തവകാശങ്ങൾസ്വർഗ്ഗത്തിൽ നിക്ഷേപം മാത്രമാം;-കേട്ടിടും നിൻ മരണവാർത്തയിൽവന്നിടും നാട്ടുകാർ നിൻ വീട്ടിലായ്ചേർന്നിടും വിലാപയാത്രയിൽ കൂട്ടുകാർതീർന്നിടും നീ ഏകനായ് ശ്മശാനത്തിൽ;-ഇന്നു നീ കേൾക്കുന്ന ഈ ദൂതിനെപൂർണ്ണമായ് സ്വീകരിച്ചിടുമെങ്കിൽചൂടും നീ പൊൻകിരീടം അന്നുസംശയം വേണ്ടിനിയും ഒരുങ്ങുക;-
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

