Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കണ്ടീടുകാ നീ കാൽവറി ക്രൂശിൽ

കണ്ടീടുകാ നീ കാൽവറി ക്രൂശിൽ
കർത്തനാം യേശു നിനക്കുവേണ്ടി
പാപവും ശാപവും രോഗവും ചുമന്ന്
നിർമ്മല രുധിരം ചൊരിഞ്ഞിടുന്നേ

ഈ ദൈവ സ്നേഹത്തെ അഗണ്യമാക്കല്ലേ
നിന്നെ പുത്രനാക്കിടും അവകാശം നൽകുവാൻ

അടിപ്പിണരാൽ നീ സൗഖ്യം പ്രാപിച്ചീടുവാൻ
ഏകജാതൻ യേശു തകർക്കപ്പെട്ടു
ഇനിയും രോഗിയായ് പാർത്തിടുവാനല്ല
യേശുവേ നോക്കി നീ സുഖം പ്രാപിക്ക;

ഗോൽഗോത്താ മലമേൽ കയറിടുന്നേ നാഥൻ
കുശും ചുമലിൽ ചുമന്നുകൊണ്ട്
നിന്നെ വീണ്ടെടുപ്പാൻ നിന്ദയും സഹിച്ചു.
പോയിടും കാഴ്ച്ച നീ കണ്ടിടുക;-

പാപം അറിയാത്ത പരിശുദ്ധൻ യേശു നിൻ
പാപങ്ങളഖിലവും ചുമന്നുകൊണ്ട്
പാതകനെപ്പോൽ തൂങ്ങിടുന്നേ ഇതാ
പരിശുദ്ധനാക്കി നിന്നെ സ്വർഗ്ഗ ചേർക്കുവാൻ;-

കാൽവറിക്രൂശിൽ മരണമാസ്വദിച്ചു
ദുഷ്ടനാം സാത്താന്‍റെ തല തകർത്തു
ജയത്തിൻ ഘോഷം ധ്വനിക്കുന്നവിടെ
ജയിച്ചു നാമും വാണിടുമല്ലോ;

കാന്ത താമസമെന്തഹോ? വന്നിടാനേശു
കാണാമെനിക്കെന്‍റെ രക്ഷിതാവേ നിന്‍റെ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.