ജീവനോടുയിർന്നവനെ അങ്ങേ
ജീവനോടുയിർന്നവനെഅങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നുജീവന്‍റെ ആധാരമേഅങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നുഹല്ലേലുയ്യാ ഹോശന്നാ…ഹല്ലേലുയ്യാ ഹോശന്നാ… (2)മരണത്തെ ജയിച്ചവനേഅങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നുപാതാളം ജയിച്ചവനേഅങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നു;- ഹല്ലേ…യേശുവാം രക്ഷകനെഅങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നുരാജാധിരാജാവേഅങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നു;- ഹല്ലേ…
Read Moreജീവന്‍റെ ഉറവിടം ക്രിസ്തുവത്രേ നാവിനാലവനെ
ജീവന്‍റെ ഉറവിടം ക്രിസ്തുവത്രേനാവിനാൽ അവനെ നാം ഘോഷിക്കാംഅവനത്രേ എൻ പാപഹരൻതൻ ജീവനാൽ എന്നെയും വീണ്ടെടുത്തുതാഴ്ചയിൽ എനിക്കവൻ തണലേകിതാങ്ങിയെന്നെ വീഴ്ചയിൽ വഴി നടത്തിതുടച്ചെന്‍റെ കണ്ണുനീർ പൊൻകരത്താൽതുടിക്കുന്നെൻ മനം സ്വർഗ്ഗസന്തോഷത്താൽ;-കരകാണാതാഴിയിൽ വലയുവോരേകരുണയെ കാംക്ഷിക്കും മൃതപ്രായരേവരികവൻ ചാരത്തു ബന്ധിതരേതരുമവൻ കൃപ മനഃശാന്തിയതും;-നമുക്കു മുൻചൊന്നതാം വിശുദ്ധന്മാരാൽഅലംകൃതമായ തിരുവചനംഅനുദിനം തരുമവൻ പുതുശക്തിയാൽഅനുഭവിക്കും അതിസന്തോഷത്താൽ;-
Read Moreജീവന്‍റെ ഉറവിടമാം നാഥാ
ജീവന്‍റെ ഉറവിടമാം നാഥാ ജീവിത തോണിയിൽ നീയഭയംനീയഭയം നീയഭയം എൻ പടകു തകരുമ്പോൾ (2) ജീവന്‍റെഈശാനമൂലൻ ആഞ്ഞടിക്കുമ്പോളെൻപടകു തകർന്നെന്നു തോന്നിടുമ്പോൾ (2)ആശ്വാസമായവൻ ചാരെയെത്തിടുംസ്നേഹസ്വരൂപനെൻ യേശുനാഥൻ (2);- ജീവന്‍റെനിസീമമാം നിൻ സ്നേഹത്തെ ഓർക്കുമ്പോൾ ക്രൂശിലെ സഹനത്തെ ധ്യാനിക്കുമ്പോൾ(2)അകതാരിലെന്നും അനുഭവമാക്കാൻ ഏഴയാമെന്നെ നീ പ്രാപ്തനാക്കൂ (2);- ജീവന്‍റെ
Read Moreജീവനുള്ള ആരാധനയായ്
ജീവനുള്ള ആരാധനയായ്വിശുദ്ധിയുള്ള ആരാധനയായ് (2)തിരുമുമ്പിൽ നിന്നീടുവാൻതിരുമുഖം പ്രസാദിക്കുവാൻ (2)കൃപാസനത്തിൽ ഓടി അണഞ്ഞീടുന്നേക്രൂശിൻ നിഴലിൽ ഞാൻ മറഞ്ഞീടുന്നേ (2)ദേഹം ദേഹി ആത്മാവിനെസൗരഭ്യമായ് തീർത്തീടണേ (2) എൻജീവനുള്ള ആരാധനയായ്വിശുദ്ധിയുള്ള ആരാധനയായ് (2)ഒന്നുമാത്രം ചോദിച്ചീടുന്നേഅതു തന്നെ ആഗ്രഹിക്കുന്നേ (2)നിൻ സൗന്ദര്യത്തെ എന്നും ദർശിക്കേണംനിൻ ആലയത്തിൽ എന്നും വസിച്ചീടേണം (2)ദേഹം ദേഹി ആത്മാവിനെസൗരഭ്യമായ് തീർത്തീടണേ (2) എൻജീവനുള്ള ആരാധനയായ്വിശുദ്ധിയുള്ള ആരാധനയായ് (2)യേശു എന്‍റെ നല്ല സമ്പത്ത്എൻ നല്ല സഖി ഏതു നേരത്തും (2)വേറെ ഒന്നും ഞാൻ തേടുന്നില്ല.എൻ പ്രിയനു വേണ്ടി ഞാൻ കാത്തിടുന്നേ […]
Read Moreജീവനുള്ള ദേവനേ വരൂ ജീവവാക്യം ഓതുവാൻ
ജീവനുള്ള ദേവനേ വരൂജീവവാക്യം ഓതുവാൻ വരൂപാപത്തെ വെറുത്തു ജീവിപ്പാൻപാപബോധം ഞങ്ങളിൽ തരൂയേശുവേ നീ വലിയവൻയേശുവേ നീ പരിശുദ്ധൻയേശുവേ നീ നല്ലവൻയേശുവേ നീ വല്ലഭൻമാനസം കനിഞ്ഞിടുവാനായ്ഗാനമാല്യം ഏകിടുവാനായ്ആവസിക്ക എന്‍റെ ദേഹിയിൽനീ വസിക്ക എന്‍റെ ജീവനിൽ;-വാഗ്ദത്തങ്ങൾ ചെയ്ത കർത്തനേവാക്കുമാറാതുണ്മയുള്ളോനേവാഗ്ദത്തങ്ങൾക്കായി വരുന്നുവല്ലഭാത്മമാരി നൽകണേ;-ന്യായവിധി നാൾ വരുന്നിതാപ്രിയൻ വരാൻ കാലമായല്ലോലോകത്തിൽ നശിച്ചുപോകുന്നലോകരെ നീ രക്ഷിച്ചിടണേ;-
Read Moreജീവനും തന്നു എന്നെ വീണ്ടെടുത്ത
ജീവനും തന്നു എന്നെ വീണ്ടെടുത്തയേശുനാഥാ നിൻ കൃപക്കായ്‌സ്തുതി സ്തോത്രം എന്നുമേ. (2)1.പാരിടത്തിൽ പാപിയായിഞാൻ തെറ്റിവലഞ്ഞ് അലഞ്ഞുപാവനനാം പ്രാണനാഥാൻ എന്നെയും കണ്ടെടുത്തു എൻ (2)പാപം പേറി ശാപശിക്ഷ മാറിയേശുനാഥാ നിൻ കൃപക്കായ്‌സ്തുതി സ്തോത്രം എന്നുമേ;- ജീവനും തന്നു2.പാരിൽ നിന്‍റെ സാക്ഷിയായെൻ ജീവകാലം പാർത്തിടുംപാവനാത്മ നിന്‍റെ പാതെ എന്നും ഞാൻ നടന്നിടും (2)താതൻ മുമ്പിൽ പക്ഷ വാദം ചെയ്യുംയേശുനാഥാ നിൻ കൃപക്കായ്‌സ്തുതി സ്തോത്രം എന്നുമേ;- ജീവനും തന്നു3.നീ എൻ പ്രിയൻ ഞാൻ നിൻ കാന്ത സ്വന്തമാക്കി എന്നെയുംനിത്യ സ്നേഹ ബന്ധമേകി […]
Read Moreജീവനും തന്നു നമ്മെ രക്ഷിച്ച യേശുവേ
ജീവനും തന്നു നമ്മെ രക്ഷിച്ച യേശുവേപാവനനാകും യേശുദേവൻ വേദന ഏറ്റവും സഹിച്ചുജീവനും തന്നു നമ്മെ രക്ഷിച്ച യേശുവേ1.യേശുവിനെ സ്തുതിച്ചീടാംയേശുവിനായ് ജീവിച്ചീടാംസത്യ മതിൽ പണിതിടാംശത്രു കോട്ട തകർത്തിടാംസത്യസുവിശേഷധ്വനി ഭൂവിൽ എങ്ങുമുയർത്താം;- ജീവനും2.യേശുവിലെന്നും വസിച്ചീടാംആത്മഫലം അധികം നൽകാംവിശുദ്ധിയിൽ അനിന്ദ്യരാകാംഉത്സുഹരായി പ്രവർത്തിച്ചീടാംക്രിസ്തൻ പ്രത്യക്ഷതയിലങ്ങനെ കാണപെട്ടീടാം;- ജീവനും
Read Moreജീവനുണ്ടാം ഏക നോട്ടത്താൽ ക്രൂശിങ്കൽ
ജീവനുണ്ടാം ഏക നോട്ടത്താൽ ക്രൂശിങ്കൽജീവനുൺടാം ഇപ്പോൾ നിനക്കുപാപീ നോക്കി നീ രക്ഷ പ്രാപിക്കുകജീവനെ തന്നോരു യേശുവിൽനോക്കി ജീവിക്കജീവനുൺടാം ഏകനോട്ടത്താൽ ക്രൂശിങ്കൽജീവനുൺടാം ഇപ്പോൾ നിനക്കുയേശു താൻ നിൻ പാപം വഹിച്ചിട്ടില്ലായ്കിൽഎന്തിനു പാപ വാഹകനായ്?തൻമൃത്യു നിൻ കടം വീട്ടായ്കിലെന്തിനുപാപനാശ രക്തമൊഴുകി?-നോക്കിപ്രാർത്ഥന കണ്ണീരും ആത്മാവെ രക്ഷിക്കാരക്തം താൻ രക്ഷിക്കും ആത്മാവെരക്തത്തെ ചിന്നിയോരേശുവിൽ നിൻപാപംസാദരം വെക്കുക നീ മുദാ-നോക്കിചെയ്യേണ്ടതായിനി ഒന്നുമില്ലെന്നീശൻചൊന്നതാൽ സംശയം നീക്കുകകാലത്തികവിങ്കൽ പ്രത്യക്ഷനായവൻവേലയെ പൂർണ്ണമായ് തികച്ചു നോക്കിയേശു താൻ നൽകുന്ന നിത്യമാം ജീവനെആശു നീ സാമോദം വാങ്ങുകനിന്നുടെ നീതിയാം യേശു ജീവിക്കയാൽവന്നിടാ […]
Read Moreജീവിക്കുന്നു എങ്കിൽ ക്രിസ്തുവിനായ്
ജീവിക്കുന്നു എങ്കിൽ ക്രിസ്തുവിനായ്പാടിടുന്നു എങ്കിൽ ദൈവത്തിനായ്(2)നല്ല ദാസനായി ഞാൻ തീർന്നതിനാൽഎൻ മരണം എനിക്കതു ലാഭം(2)ലോകത്തിൻ മോഹങ്ങളിൽ നീങ്ങിപാപത്തിൻ ദാസനായി ഞാൻ തീർന്നുനഷ്ടമായി പോയ കാലങ്ങൾ ഓർത്ത്എന്‍റെ ദൈവത്തിൻ സന്നിധേ ഞാൻ ചെന്നു(2)എന്നെ സ്നേഹിപ്പാൻ യേശു ഭൂവിൽ വന്നുഎനിക്കായി ക്രൂശിൽ നാഥൻ പിടഞ്ഞുതന്‍റെ തിരു രക്തം എനിക്കായി ചീന്തിഏന്തോരല്ഭുതമേ മഹൽ സ്നേഹം(2)
Read Moreജീവിതഭാരത്താൽ എൻ ഹൃദയം തളരുമ്പോൾ
ജീവിതഭാരത്താൽ എൻ ഹൃദയം തളരുമ്പോൾസാന്ത്വനമായ് നീ വരികയില്ലേ (2)ദു:ഖത്താൽ എൻമനം നീറുന്ന നേരവുംആശ്വാസമായെന്നെ ചേർത്തണയ്ക്ക (2)കരയുന്നു നാഥാ നിൻ മുൻപിലനുദിനംകാരുണ്യമോടെന്നിൽ കനിയേണമേ (2)പ്രത്യാശ എന്നുള്ളിൽ അനുദിനമേറുന്നുസ്വർഗ്ഗീയനാഥാ കൃപ ചൊരിയൂ (2)പാപത്താൽ എന്നുള്ളം കളങ്കിതമെങ്കിൽതിരുചോരയാലെന്നെ കഴുകണമേ (2)എന്നാത്മ നിനവുകൾ സ്വായത്തമാക്കാൻകുറവുകൾ ഇനിയെന്നിൽ ശേഷിക്കല്ലേ (2)
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

