ജീവിത യത്രക്കാരാ കാലടികൾ എങ്ങോട്ട്
ജീവിതയാത്രക്കാരാ കാലടികൾ എങ്ങോട്ട്
നാശത്തിൻ പാതയോ ജീവന്‍റെ മാർഗ്ഗമോ
ലക്ഷ്യം നിൻ മുൻപിലെന്ത്(2)
അൻപിൻ രൂപിയേശുനാഥൻ നിന്നെ വിളിക്കുന്നില്ലേ
പോകല്ലെ നീ അന്ധനായി ലോക സൗഭാഗ്യം തേടി
പോന്നിൻ ചിറകുനിനക്കു മിതെ
കർത്തൻ വിരിച്ചതു കാണുന്നില്ലേ
സൂര്യനിൻ താപമോ ഘോരമാം മാരിയോ
നിന്നെ അലട്ടാ എൻ പൊൻമകനേ;- ജീവിത…
വൈഷമ്യമാം മേടുകളെ എങ്ങനെ നീ കടക്കും?
എങ്ങനെ നീ യോർദ്ധാനിന്‍റെ അക്കരെ ചെന്നു ചേരും?
നിൻ തോണിയിൽ കർത്തൻ യേശുവുണ്ടോ?
നിൻ നാവിൽ പ്രാർത്ഥനാ ഗാനമുണ്ടോ?
പുത്തൻ ഗാനാലാപം പാടി സ്തുതിക്കുവാൻ
ഹൃത്തിടെ സ്വർഗ്ഗീയ ശാന്തിയുണ്ടോ?;- ജീവിത…
വിശ്വാസത്തിൻ തോണിയതിൽ പോകുന്നയാത്രക്കാരാ
പാറക്കെട്ടിൽ തട്ടാതെ നീ അക്കരെ ചെന്നീടുമോ?
ഓളങ്ങൾ ഏറുന്ന സാഗരത്തിൽ
ജീവിതത്തോണി ഉലഞ്ഞീടുമ്പോൾ
ആരുണ്ടു കൈത്താങ്ങായ് ആരു സഹായിക്കും
കപ്പിത്താൻ യേശുവല്ലാതെ നിന്നെ;- ജീവിത…
സ്വർപ്പുരേ നീ കേൾക്കുന്നില്ലേ സീയോനിൻ ഗാനശബ്ദം
വേണ്ടായോ നിൻ സ്വന്തമായി സ്വർഗ്ഗീയ സന്തോഷങ്ങൾ
വാനത്തേരിൽ മേഘാരൂഡനായി
വേഗം വരുന്നേശു രാജനവൻ
ചേർക്കുവാൻ നിന്നെയും ശുദ്ധരിൻ സംഘത്തിൽ
കണ്ണീരില്ലാ സ്വർഗ്ഗ വാസം അതിൽ;- ജീവിത…
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള