Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Category Archives: Malayalam

ജീവിത യത്രക്കാരാ കാലടികൾ എങ്ങോട്ട്

ജീവിതയാത്രക്കാരാ കാലടികൾ എങ്ങോട്ട്നാശത്തിൻ പാതയോ ജീവന്‍റെ മാർഗ്ഗമോലക്ഷ്യം നിൻ മുൻപിലെന്ത്(2)അൻപിൻ രൂപിയേശുനാഥൻ നിന്നെ വിളിക്കുന്നില്ലേപോകല്ലെ നീ അന്ധനായി ലോക സൗഭാഗ്യം തേടിപോന്നിൻ ചിറകുനിനക്കു മിതെകർത്തൻ വിരിച്ചതു കാണുന്നില്ലേസൂര്യനിൻ താപമോ ഘോരമാം മാരിയോനിന്നെ അലട്ടാ എൻ പൊൻമകനേ;- ജീവിത…വൈഷമ്യമാം മേടുകളെ എങ്ങനെ നീ കടക്കും?എങ്ങനെ നീ യോർദ്ധാനിന്‍റെ അക്കരെ ചെന്നു ചേരും?നിൻ തോണിയിൽ കർത്തൻ യേശുവുണ്ടോ?നിൻ നാവിൽ പ്രാർത്ഥനാ ഗാനമുണ്ടോ?പുത്തൻ ഗാനാലാപം പാടി സ്തുതിക്കുവാൻഹൃത്തിടെ സ്വർഗ്ഗീയ ശാന്തിയുണ്ടോ?;- ജീവിത…വിശ്വാസത്തിൻ തോണിയതിൽ പോകുന്നയാത്രക്കാരാപാറക്കെട്ടിൽ തട്ടാതെ നീ അക്കരെ ചെന്നീടുമോ?ഓളങ്ങൾ ഏറുന്ന […]

Read More 

ജയം ജയം കെള്ളും നാം ജയം കെള്ളും നാം

ജയം ജയം കൊള്ളും നാംജയം കൊള്ളും നാംയേശുവിന്‍റെ കൊടിക്കീഴിൽജയം കൊള്ളും നാംനായകനായ് യേശു തന്നെനടത്തുന്ന സൈന്യംമായലോകം പേടിക്കേണ്ടജയം കൊള്ളും നാം;-സർവ്വലോക സൈന്യങ്ങളെസാത്താൻ കൂട്ടിയാലുംസ്വർഗ്ഗനാഥൻ ചിരിക്കുന്നുജയം കൊള്ളും നാം;-കൗശലങ്ങൾ തത്ത്വജ്ഞാനംയേശുവിന്നു വേണ്ടാവചനത്തിൻ ശക്തി മതിജയം കൊള്ളും നാം;-ക്രിസ്തൻ ക്രൂശിൻ രക്തത്താലുംനിത്യജീവനാലുംവിശുദ്ധാത്മശക്തിയാലുംജയം കൊള്ളും നാം;-ക്ലേശിക്കേണ്ടാ ഹല്ലേലുയ്യാദൈവത്തിനു സ്തോത്രംയേശുകൊണ്ട ജയത്താലെജയം കൊള്ളും നാം;-

Read More 

ജയം ജയം മുഴക്കി നാം ക്രിസ്തുനാഥൻ

ജയം ജയം മുഴക്കി നാം ക്രിസ്തുനാഥൻ മൂലമായ്ജയം തരുന്ന ദൈവത്തിനു സ്തോത്രമെന്നും പാടുവിൻസ്തോത്രമെന്നും പാടുവിൻ-ജയം ജയം മുഴക്കി നാംജയിച്ച നാഥനല്ലയോ നമുക്കു മുന്നിലുള്ളത്ഒരിക്കലും പരാജയം ഭവിക്കയില്ല നിർണ്ണയംഭവിക്കയില്ല നിർണ്ണയം-ജയം ജയം മുഴക്കി നാംക്രൂശിൽ മൃത്യു ഏറ്റതാം ക്രൂര ശത്രു തോറ്റതാംയേശുവിൻ സുവാർത്ത നാം ദേശമെങ്ങും ഘോഷിക്കാംദേശമെങ്ങും ഘോഷിക്കും-ജയം ജയം മുഴക്കി നാംഎത്ര വൻ പ്രവർത്തനം ശ്രതു ചെയ്തിരിക്കിലുംഅത്രയും തകർത്തിടാം നമുക്കു ക്രിസ്തുമൂലമായ്നമുക്കു ക്രിസ്തുമൂലമായ്-ജയം ജയം മുഴക്കി നാംപദം പദം ഉറച്ച നാം…: എന്ന രീതി

Read More 

ജയം ജയം യേശു നാമത്തിൽ

ജയം ജയം യേശു നാമത്തിൽജയം ജയം യേശു രക്തത്തിൽനമ്മെ രക്ഷിപ്പാൻ മന്നിതിൽ വന്നയേശുവെ സ്തുതിച്ചിടുകപാടുവിൻ സ്തുതി ഗീതംവല്ലഭനേശുവിനു(2)പാപത്തെ നീക്കാൻ പാരിതിൽ വന്നഉന്നതനേശുപരൻ(2)യേശുവിനായ് തുറക്കൂനിൻ ഹൃദയത്തിൻ വാതിലുകൾ(2)സ്നേഹത്തിൻ ഉറവയവൻഅവൻ തരും പുതുജീവൻ(2);-യേശുവിൻ സവിധത്തിൽആനന്ദമുണ്ടെന്നും(2)യേശുവിൽ വസിച്ചിടൂ നീഅവൻ നിന്നെ ഉയർത്തീടും(2);-യേശുവരും വേഗംനമ്മെയും ചേർത്തിടുവാൻ(2)ഒരുങ്ങിടാമവൻ വരവിൽസ്വർപ്പുരെ വസിച്ചിടാം നാം(2);-

Read More 

ജയം ജയം യേശുവിൻ നാമത്തിൽ ജയം

ജയം ജയം യേശുവിൻ നാമത്തിൽ ജയംജയം ജയം യേശുവിൻ രക്തത്താൽ ജയം(2)പോരാടുവിൻ നാം പോരാടുവിൻഇരുളിൻ കോട്ടകൾ തകർത്തു മുന്നേറിടാം(2)വിടുതൽ പ്രാപിക്കാം വിരുതു പ്രാപിക്കാംക്രിസ്തുവിൻ ജയക്കൊടി ഉയർത്തി വാഴ്ത്തിടാം(2)ശത്രുവിൻ തലതകർത്ത ശക്തിയുള്ളതാംവചനമെന്ന വാളെടുത്തു പോരാടിടാം(2)വിശ്വാസ പരിചയേന്തി ശക്തരായി നാംപ്രാർത്ഥനയിൽ ജാഗരിച്ചു മുന്നേറിടാം(2);- പോരാ…തിന്മയിൻ പ്രലോഭനങ്ങൾ വീഴ്ത്തുകയില്ലനന്മയിൻ പ്രാകാശമേന്തി മേവിടുകിൽ(2)ശത്രുവിന്നായുധങ്ങൾ നിഷ്ഫലമാകുംയേശുവിൻ മഹത്വത്തിൽ നിഷ്പ്രഭമാകും(2);- പോരാ…സാരമില്ലീ പോർക്കളത്തിൻ കഷ്ടനഷ്ടങ്ങൾനിത്യതേജസ്സിൻ സാരംശമോർക്കുമ്പോൾ(2)അന്ധകാരബന്ധനങ്ങൾ ആകെ മാറിടുംഅന്തമില്ലാ മോദ രാജ്യേ ചെന്നുചേരും നാം(2);- പോരാ…

Read More 

ജയം ജയം യേശുവിന്നു ദിവ്യരക്ഷകൻ

ജയം ജയം യേശുവിന്നു ദിവ്യരക്ഷകൻ ഇതാ!ചാവിൻ കല്ലറയിൽനിന്നു ഉയിർത്തു ഹല്ലേലുയ്യാ!ജയം ജയം ഹല്ലേലുയ്യാ വാഴ്ക ജീവനായക!ജയം ജയം ഹല്ലേലുയ്യാ വാഴ് ജീവദായക!ചത്ത കർമ്മങ്ങളിൽ നിന്നു യേശു നമ്മെ രക്ഷിച്ചുനമ്മിൽ ജീവിക്കുന്നതിന്നു തന്നെത്താൻ പ്രതിഷ്ഠിച്ചുമൃത്യുവിൻ ഭയങ്കരങ്ങൾ നീങ്ങി തൻ ഉയിർപ്പിനാൽനിത്യജീവന്‍റെ ഇമ്പങ്ങൾ വന്നു സുവിശേഷത്താൽമണ്മയമാം ഈ ശരീരം ആത്മമയമാകുവാൻകാഹളം ധ്വനിക്കുന്നേരം കൽപ്പിച്ചിട്ടും രക്ഷകൻനെടുവീർപ്പും കണ്ണുനീരും ദു:ഖവും വിലാപവുംനൊടിനേരംകൊണ്ടു തീരും പിന്നെയില്ലോർ ശാപവുംജീവനുള്ള രക്ഷിതാവിൻ കൂടെ നാമും ജീവിക്കുംഎന്നെന്നേക്കും തൻപിതാവിൻ രാജ്യത്തിൽ ആനന്ദിക്കും

Read More 

ജയം തരുമെ യേശു ജയം തരുമെ

ജയം തരുമെ യേശു ജയം തരുമെനാം എന്തിനു ഭാരപ്പെടുന്നു.നേർവഴിയിലോരോ നാളും നടത്തീടുമെനാം എന്തിനു ഭയപ്പെടുന്നുതോൽവിയില്ല. നമുക്കിനി തോൽവിയില്ലല്ലോമരിച്ചുയർത്തെഴുന്നേറ്റ യേശുവുണ്ടല്ലോഭയമില്ലിനി ഭയമില്ലിനി ഒരുനാളും ഭയമില്ലിനിശത്രഗണങ്ങൾ നമുക്കെതിർവന്നാലുംദൂതഗണത്തിന്‍റെ കാവലുണ്ടലോതളരുകില്ല ഞങ്ങൾ തളരുകില്ലഒരുനാളും തളരുകില്ല;- തോൽവിയില്ലരോഗങ്ങളാലെൻ മേനി ക്ഷയിച്ചെന്നാല്ലുംശോകങ്ങളാലെൻ മനം തളർന്നെന്നാലുംനല്ല വൈദ്യനായി ഈ നാഥൻ വരുമെസൗഖ്യത്തിന്‍റെ കരവുമായി;- തോൽവിയില്ലയേശുവിന്‍റെ രക്തത്തിൽ ആശ്രയിച്ചിടാംയേശുവിന്‍റെ നാമത്തിൽ ആജ്ഞാപിച്ചിടാംഅഴിഞ്ഞിടുമെ എല്ലാ ബന്ധനങ്ങളുംവിടുവിപ്പാൻ യേശുവുണ്ടല്ലോ;- തോൽവിയില്ല

Read More 

ജയമെടുപ്പിൻ നാം ജയമെടുപ്പിൻ

ജയമെടുപ്പിൻ നാം ജയമെടുപ്പിൻയേശുവിന്‍റെ നാമത്തിൽ ജയമെടുപ്പിൻഅത്ഭുതമടയാളമവനിലുണ്ട്അഗതികൾക്കഭയവും അവനിലുണ്ട്ആശ്രയിപ്പിൻ – വിശ്രമിപ്പിൻഅവൻ ബലത്താൽ നാം ജയമെടുപ്പിൻ;- ജയ…ജയത്തിനു കുതിരകൾ വ്യർത്ഥമത്രേവീരനും തൻബലത്താൽ വിടുതലുണ്ടോ?സൈന്യത്താലും – ശക്തിയാലുമല്ലആത്മബലത്താൽ ജയമെടുപ്പിൻ;- ജയ…വിശ്വാസത്താൽ നീതി നേടിടുവിൻ-ബലഹീനതയിൽ ബലം പ്രാപിക്കുവാൻവാഗ്ദത്തങ്ങൾ – വിശ്വസിപ്പിൻവിശ്വാസവീരരായ് ജയമെടുപ്പിൻ;- ജയ…ശത്രുവിന്നായുധം വയ്പ്പിച്ചവൻക്രൂശിൽ ജയോത്സവം കൊണ്ടതിനാൽനിർഭയരായ് – നിരാമയരായ്ജയഘോഷത്താൽ നാം ജയമെടുപ്പിൻ;- ജയ…

Read More 

ജയത്തിന്‍റെ ഗീതങ്ങൾ പാടിടുവാൻ

ജയത്തിന്‍റെ ഗീതങ്ങൾ പാടിടുവാൻകൃപ തന്ന ദൈവത്തിനു സ്തോത്രംജയഘോഷം വീണ്ടും ഉയർത്തിടുവാൻബലം തന്ന ദൈവത്തിനു സ്തോത്രംജയ ജയ വീരനാം യേശുവിന്‍റെ നാമത്തിൽജയം തന്ന ദൈവത്തിനു സ്തോത്രംജയിക്കാനായ് നാം രക്ഷിക്കപ്പെട്ടുപറക്കുവാനായ് നാം വിളിക്കപ്പെട്ടുജയിക്കും നാം ജീവിത യാത്രയതിൽപറക്കും നാം സ്വർഗ്ഗീയ ദേശമതിൽ; – ജയത്തി…കഷ്ടതയിന്മേൽ ജയം ദൈവം തന്നീടുംപട്ടിണിയിന്മേൽ ജയം ദൈവം തന്നീടുംപാപത്തിന്‍റെ മേൽ ജയം രോഗത്തിന്‍റെ മേൽ ജയംയേശുവിന്‍റെ നാമത്തിൽ ജയമുണ്ടല്ലോ;- ജയത്തി..

Read More 

ജയ് വിളി പോർ വിളി ഉച്ചത്തിൽ മുഴക്കിടാം വെകാതെ

ജയ് വിളി പോർ വിളി ഉച്ചത്തിൽ മുഴക്കിടാംവൈകാതെ നാം ഒന്നായ് ചേർന്നു കാഹങ്ങളൂതിടാംപാടാം ജയ് ജയ് ജയ്കൂരിരുൾ മേഖല നീങ്ങാറായ്പ്രത്യാശയിൽ കതിരൊളി വീശാറായ്പുതുമ കണ്ടുണരുമാപുലരിയിൽഹാല്ലേലുയ്യ;- ജയ്…നമ്മുടെ പൗരത്വം സ്വർഗ്ഗത്തിൽനാമോ ഇഹേ പരദേശികളാംനമ്മുടെ രാജാവേശുപരൻഹാല്ലേലുയ്യ;- ജയ്…വരുമേശു രാജാധി രാജാവായ്വാഴും തൻ രാജ്യ നാം അവൻകൂടെതകരും ദുർ-ഭരണത്തിൻഗതികേടെല്ലാംഹാല്ലേലുയ്യ;- ജയ്…മടങ്ങിടും എല്ലാ മുഴങ്കാലുംഅവനെ അധിപനെന്നാർത്തിടുമേനടുങ്ങിടും ലോകരെല്ലാം വിധിദിനത്തിൽഹാല്ലേലുയ്യ;- ജയ്…ഇല്ലിനി ദുഃഖവും കണ്ണീരുംഎല്ലാ പഴികളും നീങ്ങിടുമേവല്ലഭൻ നമുക്കെന്നും അഭയമതേഹാല്ലേലുയ്യ;- ജയ്…

Read More